»   » കട്ടത്താടിയും, വെള്ള ജുബ്ബയും; റിലീസിന് മുമ്പേ ചാര്‍ലി സ്റ്റൈല്‍ തരംഗമാകുന്നു

കട്ടത്താടിയും, വെള്ള ജുബ്ബയും; റിലീസിന് മുമ്പേ ചാര്‍ലി സ്റ്റൈല്‍ തരംഗമാകുന്നു

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രം റിലീസ് ആയതിന് ശേഷം കേരളത്തിലെ ആണ്‍പിള്ളേരെല്ലാം കറുത്ത ഷര്‍ട്ടും കട്ടത്താടിയും പിരിച്ച മീശയും കൂളിഗ്ലാസുമായി നടന്നു. കോളേജുകളിലൊക്കെ നിവിന്‍ പോളിയുടെ പ്രേമം സ്റ്റൈല്‍.

പ്രേമം പുകില്‍ കെട്ടടങ്ങിയപ്പോഴിതാ ചാര്‍ലി സ്‌റ്റൈല്‍. ഇനി കേരളത്തില്‍ തരംഗമാകുന്നത് ചാര്‍ലി സ്‌റ്റൈലാണ്. സിനിമ റിലീസാകുന്നതിന് മുമ്പേ ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്‍ ഗെറ്റപ്പമായി ഇറങ്ങിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍.

വെള്ള കുര്‍ത്തയും കാപ്പിപ്പൊടി നിറത്തിലുള്ള മുണ്ടും ധരിച്ച് നില്‍ക്കുന്ന ദുല്‍ഖറിന്റെ അതേ വേഷത്തിലുള്ള ഒരു കൂട്ടം യുവാക്കളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഇതൊരു തുടക്കം മാത്രമാണ്, ചിത്രം റിലീസായാല്‍ എന്താകും പുകില്‍ എന്ന് പറയാന്‍ കഴിയില്ല.

ഓണത്തിന് പ്രേമം സ്റ്റൈല്‍, ക്രിസ്മസിന് ചാര്‍ലി സ്റ്റൈല്‍ എന്നതാണ് ഇപ്പോഴത്തെ ഒരു സ്‌റ്റൈല്‍. പ്രേമത്തിന് വേണ്ടി വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച സമീറ സനീഷ് തന്നെയാണ് ചാര്‍ലിയ്ക്ക് വേണ്ടി ദുല്‍ഖറിന്റെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിയ്ക്കുന്നതും

കട്ടത്താടിയും, വെള്ള ജുബ്ബയും; റിലീസിന് മുമ്പേ ചാര്‍ലി സ്റ്റൈല്‍ തരംഗമാകുന്നു

ചാര്‍ലി എന്ന ചിത്രത്തിലെ ദുല്‍ഖറിന്റെ ഈ സ്റ്റൈലാണ് ഇപ്പോള്‍ തരംഗമാകുന്നത്

കട്ടത്താടിയും, വെള്ള ജുബ്ബയും; റിലീസിന് മുമ്പേ ചാര്‍ലി സ്റ്റൈല്‍ തരംഗമാകുന്നു

ഇതാണ് ഓപ്പണ്‍ ചാര്‍ലി സ്റ്റൈല്‍

കട്ടത്താടിയും, വെള്ള ജുബ്ബയും; റിലീസിന് മുമ്പേ ചാര്‍ലി സ്റ്റൈല്‍ തരംഗമാകുന്നു

പ്രേമം റിലീസായപ്പോള്‍ ഇതായിരുന്നു കേരളത്തിലെ അവസ്ഥ. കോളേജില്‍ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസം ഉണ്ടായിരുന്നില്ല

കട്ടത്താടിയും, വെള്ള ജുബ്ബയും; റിലീസിന് മുമ്പേ ചാര്‍ലി സ്റ്റൈല്‍ തരംഗമാകുന്നു

രാജമാണിക്യത്തിലെ കൂളിങ് ഗ്ലാസ് സ്‌റ്റൈല്‍ പിന്തുടര്‍ന്നാണ് ജോര്‍ജ്ജും കൂട്ടുകാരും ഈ ഗെറ്റപ്പ് സ്വീകരിച്ചതെന്ന് സിനിമയില്‍ സൂചിപ്പിക്കുന്നുണ്ട്

കട്ടത്താടിയും, വെള്ള ജുബ്ബയും; റിലീസിന് മുമ്പേ ചാര്‍ലി സ്റ്റൈല്‍ തരംഗമാകുന്നു

ഓണത്തിന് നിവിനും മകനും ജോര്‍ജ്ജിന്റെ സ്‌റ്റൈലായി. ദുല്‍ഖറിന് മക്കളാകാത്തതുകൊണ്ട് എന്തായാലും ഇത്ര വലിയൊരു ട്രീറ്റുണ്ടാവില്ല

English summary
With Christmas around the corner, the youth are turning to the movies once again for fashion tips. During Onam this year, the tradition had taken a back seat. Nivin Pauly's appearance in a dark shirt, coloured mundu, black sunglasses and a dense beard in the hit film Premam had become a trend. And now, the youth is following Dulquer Salmaan's Charlie style.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam