കാശ്മീരില്‍ നിന്നുള്ള കാമുകനെ പിരിഞ്ഞിട്ട് ഒരു വര്‍ഷമായില്ല; സുസ്മിതയുടെ പുതിയ ജീവിതത്തെ കുറിച്ച് ആരാധകര്‍

വിശ്വസുന്ദരപട്ടം നേടി ലോകം മുഴുവന്‍ ആരാധകരെ നേടിയ താരമാണ് സുസ്മിത സെന്‍. നടിയിപ്പോഴും വിവാഹിതയല്ലെന്നുള്ളതാണ് ശ്രദ്ധേയ കാര്യം. രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് സിംഗിള്‍ മദറായി കഴിയുകയായിരുന്നു നടി. ഇതിനിടയിലാണ് നടിയൊരു പ്രണയത്തിലാവുന്നത്.

കാശ്മീരില്‍ നിന്നുള്ള മോഡല്‍ റോഹ്മാന്‍ ഷോവലും സുസ്മിതയും ഏറെ കാലം പ്രണയത്തിലും ലിവിംഗ് റിലേഷനിലും ആയിരുന്നു. പെട്ടെന്നൊരു ദിവസം ആ ബന്ധം അവസാനിച്ചതായി നടി പ്രഖ്യാപിച്ചു. ഇപ്പോഴിതാ സുസ്മിത വീണ്ടും പ്രണയത്തിലായതിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ ചെയര്‍മാന്‍ ലളിത് മോദിയെ സുസ്മിത സെന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നാണ് പുതിയ വാര്‍ത്ത. ലളിത് മോദി സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ട ചിത്രങ്ങളാണ് അഭ്യൂഹത്തിന് കാരണം.

സുസ്മിതയും റോഹ്മാനും തമ്മിലുള്ള പ്രണയകാലം ഏറെ ആഘോഷിക്കപ്പെട്ടതായിരുന്നു

സുസ്മിതയും റോഹ്മാനും തമ്മിലുള്ള പ്രണയകാലം ഏറെ ആഘോഷിക്കപ്പെട്ടതായിരുന്നു. മൂന്ന് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 2021 ലാണ് റോഹ്മാനുമായി പിരിഞ്ഞെന്ന വിവരം നടി പുറത്ത് വിട്ടത്. ഇനി സുഹൃത്തുക്കളെ പോലെയാണെന്നും നടി പറഞ്ഞു.

ഇത് ശരി വച്ച് റോഹ്മാനും പോയി. റോഹ്മാന്‍ നല്ലൊരു പങ്കാളിയാണെന്ന് എപ്പോഴും പറഞ്ഞിരുന്ന സുസ്മിതയ്ക്ക് ഇതെന്ത് പറ്റിയെന്ന് ആലോചിച്ച് ആരാധകരും അത്ഭുതപ്പെട്ടു. ഇവരുടെ വിവാഹത്തിന് കാത്തിരുന്ന ആരാധകര്‍ക്കെല്ലാം തിരിച്ചടി കിട്ടിയത് പോലെയായിരുന്നു ആ പ്രണയതകര്‍ച്ച.

നടിയുടെ കൂടെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രങ്ങളും അദ്ദേഹം പുറത്ത് വിട്ടു

പെട്ടെന്നുള്ള തീരുമാനങ്ങളിലൂടെ സുസ്മിത വീണ്ടും അതിശയിപ്പിക്കുകയാണ്. സുസ്മിത തന്റെ നല്ല പാതിയാണെന്നും പുതിയൊരു ജീവിതം തുടങ്ങുകയാണെന്നും പറഞ്ഞാണ് ലളിത് മോദി രംഗത്ത് വന്നിരിക്കുന്നത്. നടിയുടെ കൂടെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രങ്ങളും അദ്ദേഹം പുറത്ത് വിട്ടു. ഇതോടെ വിവാഹക്കാര്യം വലിയ ചര്‍ച്ചയായി.

ലളിത് മോദിയുമായിട്ടുള്ള സുസ്മിതയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നും വൈകാതെ വിവാഹിതരായേക്കും എന്നുമാണ് അഭ്യൂഹങ്ങള്‍. താരം പുറത്ത് വിട്ട ചിത്രങ്ങളില്‍ സുസ്മിതയുടെ കൈയ്യില്‍ കിടക്കുന്ന മോതിരത്തെ ചുറ്റിപ്പറ്റിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് വന്നത്.

നല്ല പാതിയെന്ന് വിശേഷിപ്പിച്ച സ്ഥിതിയ്ക്ക് സുസ്മിതയുമായി സീരിയസ് റിലേഷന്‍ഷിപ്പാണെന്ന് വ്യക്തമായി

എന്തായാലും ലളിത് മോദി നല്ല പാതിയെന്ന് വിശേഷിപ്പിച്ച സ്ഥിതിയ്ക്ക് സുസ്മിതയുമായി സീരിയസ് റിലേഷന്‍ഷിപ്പാണെന്ന് വ്യക്തമായി. വരും ദിവസങ്ങളില്‍ താരങ്ങളില്‍ നിന്ന് തന്നെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

2018 ലാണ് മോഡല്‍ റോഹ്മാന്‍ ഷോവലും സുസ്മിതയും ഇഷ്ടത്തിലാവുന്നത്. ഇരുവരും സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പരിചയപ്പെടുന്നത്. പെട്ടെന്ന് തന്നെ ഇഷ്ടത്തിലായ താരങ്ങള്‍ ഒരുമിച്ച് ജീവിച്ച് തുടങ്ങി. മക്കളുടെ കൂടെയുള്ള യാത്രകളുടെ ചിത്രങ്ങള്‍ സുസ്മിത തന്നെ പുറത്ത് വിട്ടു.

Recommended Video

Krishnaprabha On Bigg Boss: ആര്യ വിളിച്ചാൽ വരാതിരിക്കാൻ പറ്റുമോ? | *Celebrity
 വളരെ പെട്ടെന്നാണ് കാമുകനുമായിട്ടുള്ള സുസ്മിതയുടെ ബന്ധം തകര്‍ന്നത്

വളരെ പെട്ടെന്നാണ് ഈ ബന്ധം തകര്‍ന്നത്. 2021 ഡിസംബറില്‍ നടി ഇക്കാര്യം പുറംലോകത്തെ അറിയിച്ചു. ഇത് കഴിഞ്ഞിട്ട് ആറ് മാസമേ ആയിട്ടുള്ളു. ഇതിനുള്ളില്‍ മറ്റൊരു പ്രണയത്തിലേക്ക് നടി എത്തിയോ എന്ന അത്ഭുതത്തിലാണ് ആരാധകരും. എന്തായാലും സുസ്മിതയ്ക്കും ലളിത് മോദിയ്ക്കും ആശംസ അറിയിക്കുകയാണ് പ്രിയപ്പെട്ടവര്‍.

പത്ത് വർഷത്തോളം അഭിനയ ജീവിതത്തിൽ നിന്നും മാറി നിന്ന സുസ്മിത കഴിഞ്ഞ വർഷത്തിലാണ് തിരിച്ച് വരവ് നടത്തിയത്. ഇപ്പോൾ സിനിമകളിലും വെബ് സീരിസിലുമൊക്കെ സജീവമായി തുടരുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X