നിവിന്റെ ഡേറ്റിനായി നിര്‍മാതാക്കളുടെ ക്യൂ
പ്രേമം വമ്പന്‍ ഹിറ്റായതോടെ നിവിന്‍ പോളിയെ ഒറ്റയടിയ്ക്ക് സൂപ്പര്‍സ്റ്റാര്‍ ആക്കിയിരിക്കുകയാണ് ആരാധകര്‍. മലയാളത്തിന്റെ അടുത്ത സൂപ്പര്‍സ്റ്റാര്‍, നിവിന്‍ പ്രതിഫലം കൂട്ടി, അങ്ങനെ പ്രേമത്തിന് ശേഷം നിവിന്‍ വാര്‍ത്തകളില്‍ നിറയുകയാണ്.
നിവിന്‍ പോളിയുടെ ഡേറ്റിനായി ഇപ്പോള്‍ നിര്‍മാതാക്കള്‍ ക്യൂ നില്‍ക്കുകയാണെന്നാണ് പുതിയ വാര്‍ത്ത. പ്രേമവും ഇവിടെയും ഒരുമിച്ച് വിജയം നേടിയതോടെയാണത്രെ നിവിന്റെ ഡിമാന്റ് കൂടിയത്.

മാത്രവുമല്ല നിവിന്‍ അഭിനയിച്ചാല്‍ ചിത്രം വിജയ്ക്കും എന്ന വിശ്വാസമാണത്രെ നിര്‍മാതാക്കള്‍ക്ക്. നിവിന്‍ ഭയങ്കര ഭാഗ്യശാലിയാണെന്നാണ് പറയുന്നത്. അഭിനയിച്ച എല്ലാ കഥാപാത്രങ്ങളിലും ഒരു നിവിന്‍ ടച്ച് ഉണ്ടാകാറുണ്ടെന്നൊക്കെയാണ് സംസാരം.
എന്തായാലും ഇതൊക്കെ കേട്ടതോടെ നിവിന്‍ പ്രതിഫലം കൂട്ടിയെന്നും അറിയുന്നു. ലേലം വിളിയാണത്രെ നിവിന്റെ പേരില്‍ നടന്നുകൊണ്ടിരിയ്ക്കുന്നത്. രണ്ട് കോടിയാണ് നിവിന്റെ പ്രതിഫലം എന്നാണ് പാപ്പരസികള്‍ ഒടുവില്‍ പുറത്തുവിട്ട കണക്ക്.


Click it and Unblock the Notifications