ക്ഷേത്രങ്ങളിൽ പ്രത്യേകം പൂജ, വിവാഹം മെയ്യിൽ?; സാമന്ത ആ സ്ത്രീയോട് ഇത് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് കമന്റ്!
ആരാധകർ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒന്നായിരുന്നു നാഗചൈതന്യ അക്കിനേനിയും സാമന്തയും വേർപിരിയുമെന്നത്. ഏഴ് വർഷത്തോളം പ്രണയിച്ചശേഷം വിവാഹിതരായ ഇരുവരും ദാമ്പത്യ ജീവിതം നാലാം വർഷത്തിലേക്ക് കടന്നപ്പോഴാണ് വേർപിരിയുന്നുവെന്ന് പ്രഖ്യാപിച്ചത്. വിവാഹമോചനത്തിനുശേഷം കരിയറിന് പ്രാധാന്യം കൊടുത്ത് മുന്നോട്ട് പോവുകയായിരുന്നു സാമന്ത. തെന്നിന്ത്യയിൽ മാത്രം ഒതുങ്ങിയിരുന്ന നടി പാൻ ഇന്ത്യൻ താരമായി മാറിയതും വിവാഹമോചനത്തിനുശേഷമാണ്. 2024 അവസാനത്തിലായിരുന്നു നാഗചൈതന്യയുടെ രണ്ടാം വിവാഹം.
പുതിയ പങ്കാളിയെ നടൻ കണ്ടെത്തിയപ്പോൾ ആരാധകരുടെ ആശങ്ക സാമന്തയെ കുറിച്ച് ഓർത്തായിരുന്നു. ഇനിയുള്ള ജീവിതത്തിൽ സാമന്ത നടി ശ്രീവിദ്യയെപ്പോലെ ഒറ്റപ്പെട്ട് പോകുമോ എന്നതായിരുന്നു ആരാധകരുടെ സങ്കടം. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി താരം പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്.

സാമന്ത വീണ്ടും പുതിയൊരു ജീവിതം കണ്ടെത്തി എന്ന് കേൾക്കാൻ ആരാധകർ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും നടിയുടെ പേരിനൊപ്പം ചേർത്ത് പ്രചരിക്കപ്പെട്ട വ്യക്തിയുടെ വിശദവിവരങ്ങൾ അന്വേഷിച്ച് അറിഞ്ഞപ്പോൾ ആരാധകർ സന്തോഷത്തെക്കാൾ നിരാശയാണ് പ്രകടിപ്പിച്ചത്. ഫാമിലി മാൻ സീരിസ് അടക്കമുള്ളവ സംവിധാനം ചെയ്തിട്ടുള്ള രാജ് നിഡിമോരുവാണ് സാമന്തയുടെ കാമുകൻ എന്ന പേരിലാണ് ഗോസിപ്പുകൾ പ്രചരിക്കുന്നത്.
പല പൊതുവേദികളിലും രാജിനൊപ്പം സാമന്ത പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെയാണ് ഗോസിപ്പുകളുടെ ആരംഭം. ഇരുവരും തമ്മിലുള്ള സ്നേഹവും കരുതലും കാണുമ്പോൾ അതൊരു സൗഹൃദമായി മാത്രമായി തോന്നുന്നില്ലെന്നാണ് ആരാധകരുടെ പക്ഷം. ഇരുവരും ഒരുമിച്ച് കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചിരുന്നു.
ഇനി മുതൽ അഭിനേത്രി മാത്രമല്ല നിർമാതാവ് കൂടിയാണ് താരം. സാമന്തയുടെ നിർമ്മാണത്തിൽ ആദ്യം റിലീസ് ചെയ്യാൻ പോകുന്ന സിനിമ ശുഭമാണ്. ചിത്രം മെയ് 9 ന് റിലീസ് ചെയ്യും. ഇതിന് മുന്നോടിയായിരുന്നു തിരുപ്പതി ദർശനം. അവസാനമായി സാമന്ത ബോളിവുഡിൽ ചെയ്ത സിറ്റാഡൽ ഹണി ബണ്ണി എന്ന വെബ് സീരിസിന്റെ പിന്നണിയിലും രാജ് ഉണ്ടായിരുന്നു. ഒരുമിച്ച് പ്രവർത്തിച്ച് തുടങ്ങിയ ആദ്യ നാളുകളിൽ നല്ല സുഹൃത്തുക്കളായിരുന്നു സാമന്തയും രാജും.
പിന്നീട് കുറച്ചുകാലം മുമ്പാണ് ഇരുവരും ഡേറ്റിംഗ് ആരംഭിച്ചത്. ഇപ്പോൾ ഇരുവരും വിവാഹത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്ന തരത്തിലാണ് ഇരുവരും കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്ര ദർശനത്തിന് എത്തിയത്. ദർശനശേഷം സാമന്തയും രാജും പ്രത്യേക പൂജകളും നടത്തി. ശ്രീകാളഹസ്തിയിലും പോയി അവിടെയും പ്രത്യേക പൂജകൾ ഇരുവരും നടത്തി.

പെട്ടന്നുള്ള ക്ഷേത്ര ദർശനവും പ്രത്യേക പൂജകളുമെല്ലാം വിവാഹത്തിനായി ഒരുങ്ങുന്നതിന്റെ മുന്നോടിയാണെന്നും റിപ്പോർട്ടുകളുണ്ട്. മെയ് മാസത്തിൽ സാമന്തയും രാജ് വിവാഹിതരാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഗോസിപ്പുകൾ നിരവധി പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഇരുവരുടേയും തിരുപ്പതി ദർശനത്തിന്റെ വീഡിയോ വൈറലായതോടെ രാജിന്റെ വിവാഹ ജീവിതവും സാമന്തയുടെ ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്.
ആന്ധ്രാപ്രദേശുകാരനാണ് രാജ് നിഡിമോരു. എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയ ശേഷം യുഎസിലേക്ക് കുടിയേറി. പിന്നീട് ഏറെക്കാലത്തിനുശേഷമാണ് സിനിമയാണ് തന്റെ വഴിയെന്ന് രാജ് തിരിച്ചറിയുന്നത്. രാജ് അസോസിയേറ്റ് ഡയറക്ടറായ ശ്യാമാലി ഡേയെയാണ് വിവാഹം ചെയ്തത്. ഇരുവരും ഒരു പെൺകുഞ്ഞിന്റെ മാതാപിതാക്കളാണ്.
തന്റെ വിജയകരമായ സിനിമാ ജീവിതത്തിന് പിന്നിൽ ഭാര്യയുടെ വലിയ പിന്തുണയുണ്ടെന്ന് രാജ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. രാജും ഭാര്യയും വേർപിരിഞ്ഞുവോ എന്നതിലൊന്നും വ്യക്തതയില്ല. അതേസമയം മറ്റൊരു സ്ത്രീയുടെ ജീവിതം തകർത്ത് സാമന്ത തനിക്കായി ഒരു കുടുംബം ഉണ്ടാക്കുമെന്ന് തോന്നുന്നില്ലെന്നും യഥാർത്ഥത്തിൽ രാജുമായി സാമന്തയ്ക്ക് സൗഹൃദം മാത്രമാകുമെന്നുമാണ് വ്യക്തതയില്ലാതെ ഗോസിപ്പുകൾ പ്രചരിപ്പിക്കരുതെന്നും ഒരു വിഭാഗം പ്രേക്ഷകർ കുറിച്ചു.


Click it and Unblock the Notifications











