»   » ദുല്‍ഖര്‍ വീണ്ടും താടി വളര്‍ത്തി, ആരാധകര്‍ക്ക് കണ്‍ഫ്യൂഷന്‍.. നിവിന്‍ വടിച്ചതല്ലേ...?

ദുല്‍ഖര്‍ വീണ്ടും താടി വളര്‍ത്തി, ആരാധകര്‍ക്ക് കണ്‍ഫ്യൂഷന്‍.. നിവിന്‍ വടിച്ചതല്ലേ...?

Posted By: Rohini
Subscribe to Filmibeat Malayalam

അഞ്ച് വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ദുല്‍ഖറിന്റെ ഏറ്റവും വ്യത്യസ്തമായ വേഷമായിരുന്നു മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി എന്ന ചിത്രത്തില്‍. താടി നീട്ടി വളര്‍ത്തിയ താരപുത്രന്റെ ലുക്ക് കൊണ്ട് തന്നെയാണ് പോസ്റ്ററുമുതല്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടതും.

ഡിക്യു, കുഞ്ഞിക്ക എന്നൊക്കെ ആദ്യം വിളിച്ചതാരാണ് എന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു

അന്ന് താടി വളര്‍ത്തിയപ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടതായി ഡിക്യു പറഞ്ഞിരുന്നു. എന്നിട്ടിപ്പോള്‍ ഇതാ വീണ്ടും ദുല്‍ഖര്‍ താടി വളര്‍ത്തിയിരിയ്ക്കുന്നു. ഇതേത് ചിത്രത്തിന് വേണ്ടിയാണാവോ എന്ന കണ്‍ഫ്യൂഷനിലാണ് ആരാധകര്‍.

ഇതാണ് ഇപ്പോഴത്തെ താടി

ഇതാണ് ദുല്‍ഖറിന്റെ ഇപ്പോഴത്തെ താടി.. ചാര്‍ലിയിലെ അത്രയുമില്ലെങ്കിലും ഏറെ കുറേ സമാനമാണ്. നിലവില്‍ ദുല്‍ഖര്‍ സൗബിന്‍ ഷഹീറിന്റെ പറവ, ബിജോയ് നമ്പ്യാരുടെ സോളോ എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഇതിലേത് ചിത്രത്തിന് വേണ്ടിയാണ് ഈ താടി ലുക്ക് എന്നാണ് ആരാധകര്‍ക്ക് കണ്‍ഫ്യൂഷന്‍.

നിവിനെ പിന്തുടരുന്നോ?

പ്രേമം എന്ന ചിത്രത്തില്‍ നിവിന്‍ പോളി താടി വളര്‍ത്തിയതിന് പിന്നാലെയാണ് ദുല്‍ഖര്‍ ചാര്‍ലിയ്ക്ക് വേണ്ടിയും താടി വളര്‍ത്തിയത്. ഇപ്പോള്‍ നിവിന്‍ വീണ്ടും സഖാവ് എന്ന ചിത്രത്തിന് വേണ്ടി താടി വളര്‍ത്തിയിരുന്നു.. അത് വടിയ്ക്കുകയും ചെയ്തു.. അതിന് പിന്നാലെയാണ് ഡിക്യു പിന്നെയും താടി വളര്‍ത്തുന്നത്. അല്ലെങ്കില്‍ തന്നെ ദുല്‍ഖര്‍ നിവിനെ പിന്തുടരുകയാണെന്ന ഒരു സംസാരം സോഷ്യല്‍ മീഡിയിയിലുണ്ട് താനും

ചാര്‍ലിക്ക് വേണ്ടി നടത്തിയ കംപ്ലീറ്റ് മേക്കോവര്‍

എബിസിബി, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങളുടെ വിജയത്തിനൊപ്പം എന്‍ആര്‍ഐ പയ്യന്‍ ഇമേജും ദുല്‍ഖറിനൊപ്പം കൂടിയിരുന്നു. അതുകൊണ്ട് തന്നെ ദുല്‍ഖര്‍ കഥാപാത്രങ്ങള്‍ അധികം താടി വളര്‍ത്തിയിരുന്നില്ല. തീവ്രം ചിത്രത്തില്‍ താടിയുണ്ടായിരുന്നെങ്കിലും ചാര്‍ലിയുടെ അത്രയും ഉണ്ടായിരുന്നില്ല. താടിയും അലസമായ വസ്ത്രധാരണവും നടത്തി ഒരു കംപ്ലീറ്റ് മേക്കോവറായിരുന്നു ദുല്‍ഖറിന് ചാര്‍ലിയില്‍.

താടി വളര്‍ത്തി വാങ്ങിയ സംസ്ഥാന പുരസ്‌കാരം

ചാര്‍ലിയിലെ താടി ദുല്‍ഖറിനെ സംബന്ധിച്ച് ഭാഗ്യമായിരുന്നു. ആ ചിത്രത്തിലൂടെ താരപുത്രനെ തേടി ആദ്യത്തെ സംസ്ഥാന പുരസ്‌കാരവും എത്തി. എന്നാല്‍ താടി വളര്‍ത്തിയതിലൂടെ ചില പ്രശ്‌നങ്ങളെ നേരിടേണ്ടി വന്നതായി ദുല്‍ഖര്‍ പറഞ്ഞിരുന്നു.

എയര്‍പോര്‍ട്ടില്‍ പെട്ടു

ചാര്‍ലിയുടെ ഷൂട്ടിങ് സമയത്ത് വിദേശത്ത് ഒരു ചടങ്ങിന് പങ്കെടുക്കാന്‍ ദുല്‍ഖറിന് പോകേണ്ടിയിരുന്നിരുന്നു. എയര്‍പോര്‍ട്ടില്‍ ഈ താടി കാരണം ചില തിരിച്ചറിയല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നതായി നടന്‍ പറഞ്ഞിരുന്നു.

English summary
Again Dulquer Salmaan in beard style

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam