For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിന്നെയും ചിത്രത്തിന്റെ ലൊക്കേഷനില്‍ സൗഹൃദം പുതുക്കി കാവ്യയും ദിലീപും

    By Rohini
    |

    ഗോസിപ്പുകളെല്ലാം കാറ്റില്‍ പറത്തിയാണ് കാവ്യയും ദിലീപും വീണ്ടും അടൂര്‍ ഗോപാല കൃഷ്ണന്റെ പുതിയ ചിത്രത്തില്‍ ഒന്നിച്ചത്. ഗോസിപ്പുകളെ ഭയന്നത് കൊണ്ടല്ല, നല്ല സിനിമകള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു തങ്ങള്‍ എന്നാണ് കാവ്യയും ദിലീപും ഇതേ കുറിച്ച് പറഞ്ഞത്.

    പിന്നെയും എന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ ഷൂട്ടിങ് സെറ്റില്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചപ്പോള്‍ വീണ്ടും സൗഹൃദം പുതുക്കുകയായിരുന്നുവത്രെ താരങ്ങള്‍. ഇനിയും നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ ഒന്നിച്ച് അഭിനയിക്കും എന്ന് ഇരുവരും പറഞ്ഞു.

    kavya-madhavan-dileep

    ഇരുപതോളം ചിത്രങ്ങള്‍ക്ക് വേണ്ടി കാവ്യയും ദിലീപും ഇതുവരെ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അതില്‍ മിക്കതും മികച്ച വിജയം നേടിയ ചിത്രങ്ങളാണ്. മീശ മാധവന്‍ എന്ന ലാല്‍ ജോസ് ചിത്രം ഇരുവരുടെയും കരിയറില്‍ വളരെ പ്രധാനമാണ്.

    കാവ്യ മാധവന്‍ അഭിനയിക്കുന്ന രണ്ടാമത്തെ അടൂര്‍ ചിത്രമാണ് പിന്നെയും. നേരത്തെ നാലു പെണ്ണുങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതേ സമയം ദിലീപ് ആദ്യമായിട്ടാണ് ഒരു അടൂര്‍ ചിത്രത്തില്‍ അഭിനയിച്ചത്.

    പിന്നെയും എന്ന ചിത്രം

    പിന്നെയും എന്ന ചിത്രം

    നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാവ്യ മാധവനും ദിലീപും ഒന്നിച്ചഭിനയിച്ച ചിത്രമാണ് പിന്നെയും. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായിട്ടാണ് കാവ്യയും ദിലീപും എത്തിയത്. നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നത് കൊണ്ടാണ് ഇത്രയും വര്‍ഷത്തെ ഇടവേള തങ്ങള്‍ക്കിടയില്‍ വന്നത് എന്നും, അല്ലാതെ ഗോസിപ്പുകളെ ഭയന്നിട്ടല്ല എന്നും ദിലീപും കാവ്യയും പറഞ്ഞിരുന്നു.

    ലൊക്കേഷനില്‍ കണ്ടത്

    ലൊക്കേഷനില്‍ കണ്ടത്

    അടൂറിന്റെ സിനിമ എന്നൊക്കെ പറയുമ്പോള്‍, ലൊക്കേഷന്‍ വളരെ ശാന്തമായിരിക്കും. എന്നാല്‍ ഇടവേളകളിലെല്ലാം ദിലീപും കാവ്യയും കളിച്ചും ചിരിച്ചും വളരെ ആസ്വദിക്കുകയായിരുന്നുവത്രെ. കാവ്യയ്ക്ക് ദിലീപ് ചോറ് വാരികൊടുക്കുന്ന രംഗം വരെ നേരില്‍ കണ്ട സിനിമാ പ്രേമിയാണ് ഇക്കാര്യം ഫില്‍മിബീറ്റുമായി പങ്കുവച്ചത്.

    ചോറ് വാരികൊടുക്കുന്നതില്‍ എന്താണ് തെറ്റ്

    ചോറ് വാരികൊടുക്കുന്നതില്‍ എന്താണ് തെറ്റ്

    അപ്പോള്‍ നിങ്ങളില്‍ പലരും ചോദിയ്ക്കും, ഒരു നടന്‍ നടിയ്ക്ക് ചോറ് വാരി കൊടുക്കുന്നതില്‍ എന്താണ് തെറ്റ് എന്ന്. എന്നാല്‍ ആ കാഴ്ചയില്‍ വെറുമൊരു സൗഹൃദത്തിന്റെ നിറം മാത്രമായിരുന്നില്ലത്രെ ഉണ്ടായിരുന്നത്.

    ഗോസിപ്പ് എന്നാല്‍ പരദൂഷണം എന്ന് തന്നെയാണ് അര്‍ത്ഥം

    ഗോസിപ്പ് എന്നാല്‍ പരദൂഷണം എന്ന് തന്നെയാണ് അര്‍ത്ഥം

    സിനിമാ മേഖലയെ സംബന്ധിച്ചിടത്തോളം, ആ തൊഴിലിന്റെ ഭാഗമാണ് ഗോസിപ്പുകള്‍. ഗോസിപ്പ് എന്നാല്‍ പരദൂഷണം എന്ന് തന്നെയാണ് അര്‍ത്ഥം. പണ്ട് മെഗാസ്റ്റാര്‍ മമ്മൂട്ടിയെയും സുഹാസിനിയെയും ചേര്‍ത്ത് ഗോസിപ്പുകള്‍ വന്നപ്പോള്‍, മമ്മൂട്ടി പിന്നീടങ്ങോട്ട് ഷൂട്ടിങിന് പോകുമ്പോള്‍ ഭാര്യയെയും കൂടെ കൂട്ടിയിരുന്നു. എന്നാല്‍ ഇവിടെ ദിലീപും കാവ്യയും തമ്മിലുള്ള ഗോസിപ്പുകള്‍ അടിവേരുറപ്പിയ്ക്കുമ്പോള്‍, അതിന് വെള്ളവും വളവും ഇട്ടുകൊടുക്കുകയാണ് താരജോഡികള്‍.

    English summary
    Again, Kavya Madhavan - Dileep Gossip
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X