മമ്മൂട്ടി എന്ത് ഭാവിച്ചാണ്! മെഗാസ്റ്റാറിന് വേണ്ടി അവര്‍ വീണ്ടുമൊന്നിക്കുന്നു! അഡാറ് സിനിമയാവും!!
മധുരരാജയുടെ റിലീസിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇക്കൊല്ലത്തെ വിഷുവിന് മുന്നോടിയായി ഏപ്രില്‍ പന്ത്രണ്ടിന് സിനിമ തിയറ്ററുകളിലേക്ക് എത്തുകയാണ്. അതിനൊപ്പം മമ്മൂട്ടി നായകനാവുന്ന പുതിയ സിനിമകളെ കുറിച്ചുള്ള വിശേഷങ്ങളും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. അതില്‍ ശ്രദ്ധേയം മമ്മൂട്ടിയും സിദ്ദിഖും വീണ്ടുമൊന്നിക്കുന്നു എന്നുള്ള വാര്‍ത്തയാണ്.
മമ്മൂട്ടി, സിദ്ദിഖ്, ഫാസില്‍ കൂട്ടുകെട്ടിലെത്തുന്ന സിനിമകള്‍ ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. ഏറെ കാലത്തിന് ശേഷം ഫാസില്‍ അഭിനയത്തിലേക്കും സംവിധാനത്തിലേക്കും തിരിച്ച് വന്നിരിക്കുകയാണ്. ലൂസിഫറിലാണ് ശ്രദ്ധേയമായ വേഷത്തില്‍ ഫാസില്‍ അഭിനയിച്ചത്. പിന്നാലെ ഫഹദിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനും പോവുകയാണ്.

അതിനൊപ്പം മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് തിരക്കഥ ഒരുക്കുന്ന സിനിമ കൂടി ഫാസില്‍ സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തുന്നൊരു സിനിമ ചെയ്യാനാണ് ഫാസില്‍ ആഗ്രഹിക്കുന്നത്. ഔദ്യോഗികമായ വിവരങ്ങളൊന്നും ഇനിയും വന്നിട്ടില്ലെങ്കിലും അങ്ങനെയൊരു സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
2011 ല്‍ റിലീസിനെത്തിയ ലിവിംഗ് ടുഗെദര്‍ എന്ന ചിത്രമാണ് ഫാസിലിന്റെ സംവിധാനത്തിലെത്തിയ അവസാന ചിത്രം. അതിന് ശേഷം സിനിമയില്‍ നിന്നും ഫാസില്‍ മാറി നില്‍ക്കുകയായിരുന്നു. 1998 ല്‍ റിലീസിനെത്തിയ ഹരികൃഷ്ണന്‍സിലായിരുന്നു മമ്മൂട്ടിയും ഫാസിലും അവസാനമായി ഒന്നിച്ചത്.


Click it and Unblock the Notifications











