»   » പുലിമുരുകനും ജോപ്പനും ശേഷം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രം വീണ്ടും ഒരേ ദിവസം വരുന്നു?

പുലിമുരുകനും ജോപ്പനും ശേഷം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രം വീണ്ടും ഒരേ ദിവസം വരുന്നു?

Posted By: Rohini
Subscribe to Filmibeat Malayalam

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററിലെത്തിയത്. ഒക്ടോബര്‍ 7 ന് മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും മോഹന്‍ലാലിന്റെ പുലിമുരുകനും തിയേറ്ററിലെത്തി.

15 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലും മമ്മൂട്ടിയും ഏറ്റുമുട്ടി, ജയിച്ചതാര് ?

വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഈ വര്‍ഷം മറ്റൊരു താര യുദ്ധം കൂടെ പ്രേക്ഷകര്‍ക്ക് കാണാം. ഡിസംബറില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രം ഒരേ ദിവസം തിയേറ്ററിലെത്തുന്നതായി വാര്‍ത്തകള്‍.

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 23 ന് തിയേറ്ററുകളില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍

മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രവും ഈ ദിവസം തന്നെ തിയേറ്ററുകളിലെത്തുന്നു എന്നാണ് കേള്‍ക്കുന്നത്. വെള്ളി മൂങ്ങ എന്ന ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍

നേരത്തെ ഏറ്റുമുട്ടിയത്

ഇതിന് മുമ്പ് ഇങ്ങനെ ഒരു താരയുദ്ധം നടന്നത് 2001 ആഗസ്റ്റ് 31 നാണ്. മോഹന്‍ലാലിന്റെ രാവണപ്രഭവും മമ്മൂട്ടിയുടെ രാക്ഷസ രാജാവും ഒരേ ദിവസം തിയേറ്ററികളിലെത്തി. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശോഷം പുലിമുരുകന്‍, തോപ്പില്‍ ജോപ്പന്‍ എന്നീ ചിത്രങ്ങളിലൂടെ ചരിത്രം വീണ്ടും ആവര്‍ത്തിച്ചു.

ആര് ജയിക്കും?

നേരത്തെയുള്ള രണ്ട് മത്സരങ്ങളിലും വിജയം മോഹന്‍ലാലിന്റെ പക്ഷത്തായിരുന്നു. മമ്മൂട്ടിയുടെ ചിത്രങ്ങള്‍ മികച്ച അഭിപ്രായങ്ങള്‍ നേടിയെങ്കിലും കലക്ഷന്റെ കാര്യത്തില്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ മുന്നിട്ട് നിന്നു. ദ ഗ്രേറ്റ് ഫാദറും മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോളും ഏറ്റുമുട്ടിയാല്‍ ആര് ജയിക്കും

English summary
After locking horns on this Navratri, with their films ‘Pulimurugan’ and ‘Thoppil Joppan’, Mohanlal and Mammoottty are likely to clash at the box-office for the second time this year. Yes. You read it right. According to the buzz, Mohanlal's Munthirivallikal Thalirkkumbol and Mammootty's The Great Father are rumoured to hit theatres on Dec 23 for this Christmas.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam