»   » വെറുക്കുന്നവര്‍ വെറുത്തുകൊണ്ടേയിരിയ്ക്കും എന്ന് പ്രിയാമണി; വീണ്ടും മുസ്തഫയ്‌ക്കൊപ്പം ഫോട്ടോ

വെറുക്കുന്നവര്‍ വെറുത്തുകൊണ്ടേയിരിയ്ക്കും എന്ന് പ്രിയാമണി; വീണ്ടും മുസ്തഫയ്‌ക്കൊപ്പം ഫോട്ടോ

By: Rohini
Subscribe to Filmibeat Malayalam

ഭാവി വരനൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം ദീപാവലി ആശംസിച്ച് പ്രിയാമണി ഫേസ്ബുക്കില്‍ എത്തി. നേരത്തെ മുസ്തഫ രാജിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കല്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പലരും മോശമായി കമന്റ് ചെയ്യുകയും സഹികെട്ടപ്പോള്‍ പ്രിയ ആ പോട്ടോ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ആ സംഭവത്തിന് ശേഷം ആദ്യമായാണ് പ്രിയാമണി വീണ്ടും മുസ്തഫ രാജിനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. ചിത്രത്തിന് താഴേ വന്ന് കമന്റ് ചെയ്ത ആരാധികയോട് പ്രിയാമണി പറഞ്ഞു, വെറുക്കുന്നവര്‍ വെറുത്തു കൊണ്ടേയിരിയ്ക്കും എന്ന്.

ഇതാണ് ഫോട്ടോ

ഇതാണ് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പ്രിയാമണി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ.

കമന്റിന് മറുപടി

ഫോട്ടോയ്ക്ക് താഴെ പ്രിയയെ പിന്തുണച്ചുകൊണ്ട് ഒത്തിരി കമന്റുകള്‍ വന്നു. വിമര്‍ശിക്കുന്നവരെ മൈന്റ് ചെയ്യുന്നില്ല എന്ന് ഒരു കമന്റിന് മറുപടിയായി പ്രിയ പറഞ്ഞു. വെറുക്കുന്നവര്‍ വെറുത്തുകൊണ്ടേയിരിയ്ക്കും എന്നും നടി പറയുന്നു.

എന്തിനായിരുന്നു വിമര്‍ശനം

ജാതി ഒരു പ്രശ്‌നമായി ചൂണ്ടിക്കാട്ടിയാണ് പ്രിയാമണിയെയും മുസ്തഫ രാജിനെയും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചത്.

പ്രണയ വിവാഹം

സിസിഎല്ലില്‍ വച്ചാണ് പ്രിയയും മുസ്തഫയും പരിചയപ്പെട്ടത്. സൗഹൃദം പ്രണയമായി വളര്‍ന്നു. വിവാഹത്തിന് രണ്ട് കൂട്ടരുടെയും സമ്മതം ലഭിച്ചതോടെ വിവാഹ നിശ്ചയം കഴിഞ്ഞു. 2017 ല്‍ വിവാഹം ഉണ്ടാകും എന്നാണ് പ്രിയ പറഞ്ഞിരിയ്ക്കുന്നത്.

English summary
Again Priyamani post photo with Mustafa on facebook page
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam