നടി സാമന്ത ഗര്‍ഭിണിയായോ? സമൂഹ മാധ്യമങ്ങളില്‍ കാണാതെ ആയതോടെ സംശയവുമായി ആരാധകരും
സമൂഹ മാധ്യമങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാറുള്ള സൂപ്പര്‍ നായികമാരില്‍ ഒരാളാണ് സാമന്ത അക്കിനേനി. ഭര്‍ത്താവിനൊപ്പമുള്ളതും കുടുംബത്തിലെ വിശേഷങ്ങളെല്ലാം നടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാല്‍ കുറച്ച് ദിവസമായി നടിയെ എവിടെയും കാണാനില്ലെന്ന പരാതിയുമായി ആരാധകരെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ നിരന്തരം പോസ്റ്റുകള്‍ ഇടാറുള്ള സാമന്ത കഴിഞ്ഞ ഒരാഴ്ചയ്ക്ക് മേലെ ഒന്നും പോസ്റ്റ് ചെയ്തിരുന്നില്ല.
ഇതെന്ത് പറ്റിയെന്ന് ചോദ്യവുമായി എത്തുന്നവര്‍ തന്നെ അതിനൊരു കാരണവും കണ്ടെത്തി. ഇപ്പോഴിതാ വീണ്ടും സാമന്ത ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോലും ആക്ടീവ് അല്ലാതെ ഇരിക്കുന്നതിന്റെ കാരണം ഗര്‍ഭിണി ആയത് കൊണ്ടാണെന്നാണ് ചിലരുടെ കണ്ടുപിടുത്തം. ഇത് വ്യാപകമായി പ്രചരിക്കാനും തുടങ്ങി.

ഇത് ആദ്യമായിട്ടല്ല. നാഗചൈതന്യയുമായിട്ടുള്ള വിവാഹം കഴിഞ്ഞത് മുതല്‍ സാമന്ത ഗര്‍ഭിണിയാണെന്ന തരത്തില്‍ കിംവദന്തികള്‍ വന്നിരുന്നു. അപ്പോഴെല്ലാം അത് തെറ്റാണെന്ന് വ്യക്തമാക്കി നടി എത്താറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതിനും നടി എത്തിയില്ലെന്ന ആരോപണമാണ് പലരും ചൂണ്ടി കാണിക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ താരദമ്പതിമാര്‍ എവിടെയാണെന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ.
രണ്ടാഴ്ച മുന്‍പ് ക്വാറന്റൈന്‍ സമയത്ത് വീടിനുള്ളില്‍ നിന്നുമുള്ള നാഗചൈതന്യയുടെ ഒരു ഫോട്ടോ സാമന്ത പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോയ്ക്ക് താഴെ രസകരമായ ഒരുപാട് കമന്റുകളുമായി ആരാധകരുമെത്തി. എന്തായാലും അധികം വൈകാതെ ഗോസിപ്പുകള്‍ക്ക് മറുപടിയുമായി സാമന്തയോ കുടുംബാംഗങ്ങളോ എത്തുമെന്ന് തന്നെയാണ് കരുതുന്നത്.

വര്‍ഷങ്ങളോളം നീണ്ട പ്രണയത്തില്‍ 2017 ഒക്ടോബറിലായിരുന്നു സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. ഹിന്ദു-ക്രിസ്ത്യന്‍ മതാചാരപ്രകാരം വലിയ ആഡംബരത്തോടെയായിരുന്നു താരവിവാഹം നടന്നത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ തന്നെ ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കി സിനിമയിലേക്ക് തന്നെ രണ്ട് പേരും തിരിച്ച് വന്നിരുന്നു.
മജ്ലി എന്ന ചിത്രത്തിലൂടെ വിവാഹത്തിന് ശേഷം നാഗചൈതന്യയും സാമന്തയും അഭിനയിച്ചിരുന്നു. തമിഴില്‍ വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച 96 എന്ന സിനിമയുടെ തെലുങ്ക് പതിപ്പായ ജാനു എന്ന ചിത്രത്തിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications











