»   » നിവിന്‍ പോളിക്ക് കൊച്ചുണ്ടായാലും ദുല്‍ഖറിന് കൊച്ചുണ്ടായാലും പണി അജു വര്‍ഗ്ഗീസിന്, ഇത് കഷ്ടം!!

നിവിന്‍ പോളിക്ക് കൊച്ചുണ്ടായാലും ദുല്‍ഖറിന് കൊച്ചുണ്ടായാലും പണി അജു വര്‍ഗ്ഗീസിന്, ഇത് കഷ്ടം!!

Posted By: Rohini
Subscribe to Filmibeat Malayalam

രണ്ട് പ്രാവശ്യം ഇരട്ടക്കുട്ടികള്‍ ഉണ്ടായതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ട്രോളുകള്‍ക്ക് ഇരയായ നടനാണ് അജു വര്‍ഗ്ഗീസ്. അന്ന് പലരും കളിയാക്കി കൊണ്ടും മറ്റും ട്രോളുകളുണ്ടാക്കിയപ്പോള്‍, ആ ട്രോളുകള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത് അജുവും ട്രോളന്മാരുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു.

മോഹന്‍ലാലിന് സഹായിക്കാന്‍ കഴിയുന്നില്ല, മേജര്‍ രവി കളംമാറ്റുന്നു, നിവിനൊപ്പം പരീക്ഷണം

അത് കഴിഞ്ഞു, എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ ആര്‍ക്ക് കൊച്ചുണ്ടായാലും അജുവിനെ ട്രോളുന്നത് എന്തിനാണെന്നാണ് മനസ്സിലാവാത്തത്. നിവിന്‍ പോളിയ്ക്കും ദുല്‍ഖര്‍ സല്‍മാനും കുഞ്ഞ് പിറന്നപ്പോള്‍ ട്രോളാന്‍ കിട്ടിയത് അജുവിനെ മാത്രം.

35 വയസ്സ് കഴിഞ്ഞിട്ടും അനുഷ്‌ക ഷെട്ടിയുടെ വിവാഹം നടക്കാത്തതിന് കാരണം ഇതായിരുന്നോ... ?

നിവിന്‍ പോളി മകള്‍ക്ക് കാര്‍ വാങ്ങി കൊടുത്തതോടെ 'സൊയിര്യ'ക്കേട് അജു വര്‍ഗ്ഗീസിനാണ്. അതിനും അജുവിനെ ട്രോളുകയാണ് ചിലര്‍. അതിലൊരു രസകരമായ ട്രോള്‍ അജു തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

അജു ഷെയര്‍ ചെയ്തത്

ഈ ട്രോളാണ് അജു തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്.. മിഥുനം എന്ന ചിത്രത്തിലെ ഈ രംഗം ഇപ്പോള്‍ എന്തുകൊണ്ടും യോജിക്കുന്നത് അജുവിന്റെ ജീവിതത്തിനായിരിയ്ക്കും.

ആര്‍ത്തി പാടില്ല

ഏഷ്യനെറ്റിലെ പരസ്പരം എന്ന സീരിയല്‍ കാണുന്നവര്‍ക്ക് സംഗതി മിന്നിക്കാണും. സീരിയലിലെ ഈ ബാലകഥാപാത്രം ഇപ്പോള്‍ ഒരു കുഞ്ഞിന് വേണ്ടി കരയുകയാണ്.. അജുവിനോട് ചോദിച്ചാല്‍ ഉത്തരം കിട്ടുമെന്ന് ആരെങ്കിലും പറഞ്ഞുകൊടുത്തുകാണും

അജുവിന്റെ മക്കള്‍

ജനിച്ച് രണ്ട് ദിവസം കഴിയുമ്പോഴേക്കും മകള്‍ക്ക് നിവിന്‍ മകള്‍ക്ക് ആഡംബര കാറ് വാങ്ങിക്കൊടുത്തു എന്നറിയുന്ന അജു വര്‍ഗ്ഗീസിന്റെ മക്കള്‍.

ചതിച്ചത് കാഞ്ഞാണി അല്ല

അല്ല.. അല്ല.. ചതിച്ചത് ഡേവിഡ് കാഞ്ഞാണി അല്ല.. ഗിരി തന്നയാ

എങ്ങോട്ടാ മക്കളേ..

വല്ല ടോയി കാറും ആയിരുന്നെങ്കില്‍ അജു എല്ലാവര്‍ക്കും വാങ്ങിക്കൊടുത്തേനെ.. ഇതിപ്പോ അങ്ങനെയാണോ..

ട്രോളും മറുപടിയും

ഒരു ട്രോളും.. അതിനുള്ള മറുപടിയും... നിവിന് കൊച്ചുണ്ടായാലും ദുല്‍ഖറിന് കൊച്ചുണ്ടായാലും ട്രോള് അജുവിന് തന്നെ!!

English summary
Again social media troll on Aju Varghese

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam