»   » പൂമരം സൂപ്പര്‍ ഹിറ്റ്, ഈ വര്‍ഷത്തെ ഏറ്റവും മികച്ച വെറുപ്പിക്കല്‍ ചിത്രം കാളിദാസിന്റെ പൂമരം!!

പൂമരം സൂപ്പര്‍ ഹിറ്റ്, ഈ വര്‍ഷത്തെ ഏറ്റവും മികച്ച വെറുപ്പിക്കല്‍ ചിത്രം കാളിദാസിന്റെ പൂമരം!!

Written By:
Subscribe to Filmibeat Malayalam

പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചുകൊണ്ടിരിയ്ക്കുകയാണ് പൂമരം എന്ന ചിത്രം. ദാ ഈ വിഷുവിന്, ഓണത്തിന്, പെരുന്നാളിന്, ക്രിസ്മസിന് എന്നൊക്കെ പറഞ്ഞ് രണ്ട് വര്‍ഷം കഴിയുന്നു. ഇന്നും പൂമരം റിലീസായിട്ടില്ല. സഹികെട്ട ട്രോളന്മാര്‍ തന്നെ ചിത്രമങ്ങ് റിലീസ് ചെയ്തു.

പാമ്പുകള്‍ നീന്തുന്ന വെള്ളത്തില്‍ അര്‍ച്ചന, റേറ്റിങ് കൂട്ടാന്‍ ചാനലുകാര്‍ കൊടുത്ത ടാസ്‌ക് കടന്നുപോയി


ഈ വര്‍ഷം പറയാനിനി ആഘോഷങ്ങളൊന്നുമില്ല. ക്രിസ്മസിന് റിലീസ് ചെയ്യാം എന്ന് പറഞ്ഞിട്ടും ചിത്രം റിലീസ് ചെയ്യാത്തിനാല്‍, റിലീസ് ചെയ്തു എന്ന് പറഞ്ഞ് ചിത്ത്രതിന് റേറ്റിങ് ഇടുകയാണ് ട്രോളന്മാര്‍. രസകരമായ ചില ട്രോളുകള്‍ കാണാം...


വാച്ചിങ് പൂമരം

ഇപ്പോള്‍ മിക്കവരുടെയും സ്റ്ററ്റസാണ് ഈ ചിത്രം. തിയേറ്ററില്‍ ഇരുന്ന് പൂമരം കണ്ടുകൊണ്ടിരിയ്ക്കുകയാണത്രെ. ഈ ചിത്രമാണ് പലരെയും തെറ്റിദ്ധരിപ്പിച്ചത്. ചിത്രം ശരിക്കും റിലീസായി എന്ന് ചിലര്‍ കരുതി.


നാളെ പോവാം

പൂമരം റിലീസായോ ഇല്ലയോ എന്ന് പ്രേക്ഷകരെ കണ്‍ഫ്യൂഷനിലാക്കുകയാണ് ചില ട്രോളുകള്‍.


സത്യം എന്താണ്

പൂമരം ഷോ നടക്കുന്ന തിയേറ്റര്‍ തപ്പി ചലര്‍ വലഞ്ഞു. എന്നാല്‍ സത്യം ഈ ട്രോളന്മാര്‍ക്കും കാളിദാസിനും സംവിധായകനുമറിയാം.. അല്ലാണ്ടെത്താ


ഇളക്കിനറിച്ചോ

ചിത്രത്തെ കുറിച്ചുള്ള അഭിപ്രായവും റേറ്റിങുമാണ് സഹിക്കാന്‍ കഴിയാത്തത്. ഞാനും ഞാനുമെന്റാളും എന്ന പാട്ട് കഴിഞ്ഞാലുടന്‍ ഫൈറ്റാണത്രെ


കാളിവുഡ്

മികച്ച കഥയും അവതരണവുമാണ് പൂമരം. ഇനി മലയാളം അറിയപ്പെടാന്‍ പോകുന്നത് കാളിവുഡ് എന്ന പേരിലായിരിക്കും എന്നും ചിലര്‍ കളിയാക്കുന്നു.


മികച്ച ചിത്രം

ഈ വര്‍ഷത്തെ മികച്ച ചിത്രം പൂമരമാണത്രെ


എന്താ സംഭവം

എന്നാല്‍ ട്രോളിന് പിന്നിലെ സത്യമറിയാത്ത ചിലര്‍ക്ക് ഇതൊന്നും മനസ്സിലാവുന്നില്ല.. പൂമരം ശരിക്കും റിലീസായോ.. എപ്പോ... അപ്പോള്‍ ഞാനെവിടെയായിരുന്നു.. ഒരു ദിവസം ഞാനുറങ്ങിപ്പോയോ എന്നൊക്കെ തിരയുകയാണ് ചിലര്‍.


കാളിദാസ്

ഒരു സിനിമയുടെ ട്രെയിലറോ പോസ്റ്ററുകളോ ഒന്നുമില്ലാതെ ഈ വര്‍ഷം ബ്ലോക്ബസ്റ്ററുകളില്‍ ഇടം നേടിയ ആദ്യ നായകനാണ് കാളിദാസ്


എസ്രയുടെ അവസ്ഥ

റിലീസിന് മുന്നേ എശ്രയുടെ സസ്‌പെന്‍സ് പൊളിച്ച് നിരൂപണം എഴുതിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പൂമരത്തിനും അതേ അവസ്ഥ


സ്റ്റാറ്റസ് ഇടാം

മാസ്റ്റര്‍പീസിന് ടിക്കറ്റ് കിട്ടാത്തവരുടെ സ്റ്റാറ്റസ് ഇപ്പോള്‍ വാച്ചിങ് പൂമരം എന്ന് കാണുന്നതിന്റെ രഹസ്യം ഇതാണ്.


നൂറ്റാണ്ട് ഹിറ്റ്

ഈ നൂറ്റാണ്ടിലെ വന്‍ ഹിറ്റാണത്രെ പൂമരം


എപ്പോ..

പൂമരത്തെ കുറിച്ചുള്ള ട്രോളുകള്‍ കാണ്ട ശേഷം സംവിധായകന്‍ എബ്രിഡ് ഷൈനും കാളിദാസും നടത്താനിടയുള്ള ഒരു സംഭാഷണം


ചിരിപറമ്പായി

ചിത്രത്തിന് എങ്ങും പോസ്റ്റീവ് റിവ്യൂവാണത്രെ.. ഇതാണത്രെ ഏറ്റവും വലിയ കോമഡി സീന്‍


ഞങ്ങള്‍ റിലീസാക്കാം

ഇന്ന് നാളെ എന്ന് എബ്രിഡ് ഷൈനും സംഘവും പറ്റിക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി.. അതോടെ ട്രോളന്മാര്‍ ആ കര്‍മ്മമങ്ങ് നിറവേറ്റി.


കാളിദാസിന്റെ പ്രതികരണം

പൂമരം റിലീസ് ചെയ്തു എന്ന് പറഞ്ഞ് നിരൂപണങ്ങള്‍ വന്നപ്പോള്‍ കാളിദാസ് ഫേസ്ബുക്കിലെത്തി.. പൂമരം റിവ്യു കലക്കി എന്നായിരുന്നു താരപുത്രന്റെ പ്രതികരണം


ഹിറ്റായി

റിലീസിന് മുന്നേ സൂപ്പര്‍ ഹിറ്റായ ആദ്യത്തെ മലയാള സിനിമയാണ് പൂമരം


വെറുപ്പീര്

ഈ വര്‍ഷത്തെ ഏറ്റവും വലിയ വെറുപ്പീര് ചിത്രമേതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ.. പൂമരം


എന്റെ പൂമരമല്ല

പൂമരത്തെ നിരൂപണം ട്രോളായി വന്നപ്പോള്‍ കാളിദാസ് അമ്മയോട് പറയുന്നു, ഇത് എന്റെ പൂമരം അല്ല.. എന്റെ പൂമരം ഇങ്ങനെയല്ല..


ഒരു സത്യാവസ്ഥ

പൂമരത്തെ ഇങ്ങനെ ട്രോള്‍ ചെയ്യുന്നുണ്ടെങ്കിലും, പൂമരം ഒന്ന് റിലീസ് ചെയ്തു കാണാനാഗ്രഹിക്കുന്നവരാണ് മിക്ക ട്രോളന്മാരും


ശുഭം

ഇപ്പോള്‍ നടക്കുന്ന സംഭവമാണിത്.. ആദ്യം വ്യാജ റിവ്യൂ.. പിന്നെ ഒരു ട്രോള്‍.. പിന്നെ ചറപറാ ട്രോളുകള്‍.. ശുഭം!!
English summary
Again social media troll on Poomaram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X