»   » ദേ പിന്നെയും, കാവ്യയും ദിലീപും വിവാഹിതരാകുന്നു, കല്യാണം ഗുരുവായൂരില്‍ ?

ദേ പിന്നെയും, കാവ്യയും ദിലീപും വിവാഹിതരാകുന്നു, കല്യാണം ഗുരുവായൂരില്‍ ?

Posted By:
Subscribe to Filmibeat Malayalam

കാവ്യ മാധവനെയും ദിലീപിനെയും വെറുതെ വിടാന്‍ പാപ്പരസികള്‍ക്ക് ഒരുദ്ദേശവുമില്ലെന്ന് തോന്നുന്നു. ദിലീപിന്റെ പുതിയ സിനിമ റിലീസിനൊരുങ്ങവെ വീണ്ടും നടന്റെ വിവാഹ വാര്‍ത്തകള്‍ പ്രചരിക്കുന്നു. ഇത്തവണയും വധു കാവ്യ തന്നെ. വിവാഹവേദി ഗുരുവായൂര്‍ അമ്പല നടയും

നാളെ (14-07-2015) ഗുരുവായൂര്‍ അമ്പല നടയില്‍ വച്ച് കാവ്യയും ദിലീപും വിവാഹിതരാകുന്നു എന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പടച്ചുവിടന്ന വാര്‍ത്തകള്‍. പറഞ്ഞ് പറഞ്ഞ് ദിലീപിനെയും മഞ്ജുവിനെയും വേര്‍പെടുത്തിയതുപോലെ, കാവ്യയെയും ദിലീപിനെയും കെട്ടിട്ടിക്കുമോ എന്നാണിപ്പോള്‍ സന്ദേഹം.

dileep-kavya

ദിലീപിന്റെ പുതിയ ചിത്രം റിലീസിനൊരുങ്ങുമ്പോഴാണ് വീണ്ടും വ്യാജ വാര്‍ത്ത പ്രചരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ശ്രീബാല കെ മേനോന്‍ ആദ്യം മായി സംവിധാനം ചെയ്യുന്നു, ദിലീപ് നായരനാകുന്ന ലവ് 24x7 എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

അതേ സമയം കാവ്യയാകട്ടെ വിവാഹവ വാര്‍ത്തകളോടൊന്നും ഇപ്പോള്‍ പ്രതകരിക്കുന്നില്ല. ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാര രംഗത്തേക്ക് തിരിഞ്ഞ കാവ്യ വളരെ തിരക്കിലാണ്. സിനിമകല്‍ തിരഞ്ഞെടുക്കുന്നതും കുറഞ്ഞിരിക്കുന്നു. അതേ സമയം കാവ്യയുടെ ലക്ഷ്യയുടെ ഉദ്ഘാടനത്തിന് ദിലീപും എത്തിയിരുന്നു.

English summary
Again the rumor news spreading on Dileep-Kavya Madavan Marriage

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam