»   » അച്ഛനെ മുത്തച്ഛനാക്കിയാല്‍ കുഴപ്പമുണ്ടോ? അഹാനയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു...

അച്ഛനെ മുത്തച്ഛനാക്കിയാല്‍ കുഴപ്പമുണ്ടോ? അഹാനയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു...

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇപ്പോള്‍ വിവാദങ്ങളുടെ കാലമാണ്. പ്രായമായാലും താരങ്ങളെ എപ്പോഴും ജ്യേഷ്ഠനായി കാണാനാണ് താല്പര്യം. മോഹന്‍ലാലിനെ അങ്കിളെന്ന് വിളിച്ച വിനീത് ശ്രീനിവാസനും മമ്മൂട്ടി അച്ഛനായി അഭിനയിക്കണം എന്ന് പറഞ്ഞ നടി അന്ന രാജനും ഫാന്‍സിന്റെ പൊങ്കാലച്ചൂട് അറിഞ്ഞിട്ട് അധികം ആയില്ല.

വെളിപാടിന്റെ പുസ്തകം ഔട്ട്, രാമലീല ഇന്‍! കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ 'ഏട്ടന്‍' ചിത്രമില്ല...

റെക്കോര്‍ഡ് 'ഏട്ടന്റെ' പാട്ടിന് മാത്രമല്ല, 'ഇക്ക'യ്ക്കും ഉണ്ട്! പക്ഷെ, നാണക്കേടായിപ്പോയി ഈ നേട്ടം...

നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണ ഫേസ്ബുക്കിലിട്ട പുതിയ പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. അച്ഛനെ കണ്ടാല്‍ മുത്തച്ഛനാണെന്നേ പറയു എന്ന കുറിപ്പോടെ കൃഷ്ണകുമാറിന്റെ പുതിയ ചിത്രങ്ങളാണ് അഹാന പങ്കുവച്ചത്.

മേക്കപ്പിന്റെ പവര്‍

ശിക്കാരി ശംഭു എന്ന സുഗീത് ചിത്രത്തിലെ കഥാപാത്രത്തിനായി മേക്കപ്പ് ചെയ്ത് നില്‍ക്കുന്ന കൃഷ്ണകുമാറിന്റെ ചിത്രം യഥാര്‍ത്ഥ ചിത്രത്തിനൊപ്പം അഹാന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മേക്കപ്പിന്റെ പവര്‍ കാണിക്കാനായിരുന്നു ഇത്.

അച്ഛനോ അപ്പൂപ്പനോ

മേക്കപ്പിന്റെ പവറില്‍ അച്ഛനെ കണ്ടാല്‍ അപ്പൂപ്പനാണെന്നോ തോന്നു എന്നും അഹാന ചിത്രത്തിന് കമന്റ് ചെയ്തിരുന്നു. കോഴിക്കോട് റഷീദാണ് ശിക്കാരി ശംഭുവിലെ റെഞ്ചര്‍ വാസു എന്ന കഥാപാത്രത്തിനായി കൃഷ്ണകുമാറിനെ മേക്കപ്പ് ചെയ്തത്.

പ്രായം തോന്നാത്ത പ്രകൃതം

മകള്‍ അഹാനയ്ക്ക് 21 വയസ് ആയെങ്കിലും കൃഷ്ണകുമാറിനെ കണ്ടാല്‍ പ്രായം തോന്നുകയേയില്ല. എന്നാല്‍ ഇത്തവണ പ്രായം അല്പം കൂടിപ്പോയെന്നാണ് അഹാനയുടെ അഭിപ്രായം. അത് മേക്കപ്പിന്റെ പവറാണെന്നും താരം പറയുന്നു.

ഇടവേളയ്ക്ക് ശേഷം വീണ്ടും

മലയാള സിനിമയില്‍ സഹനടനായി തിളങ്ങി നിന്നിരുന്ന നടനാണ് കൃഷ്ണകുമാര്‍. ഒട്ടേറെ ചിത്രങ്ങളില്‍ നിറസാന്നിദ്ധ്യമായി നിന്ന കൃഷ്ണകുമാര്‍ പിന്നീട് മലയാള സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. എങ്കിലും തമിഴ് സിനിമകളില്‍ സജീവമായിരുന്നു. ഇപ്പോഴിതാ വീണ്ടും മലയാളത്തില്‍ സജീവമാകുകയാണ്.

നായികയായി അഹാന

രാജീവ് രവി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ് അഹാന മലയാള സിനിമയിലേക്ക് നായികയായി അരങ്ങേറുന്നത്. ഓണത്തിന് തിയറ്ററിലെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയായിരുന്നു രണ്ടാമത്തെ ചിത്രം. ഇതില്‍ നിവിന്‍ പോളിയുടെ സഹോദരിയുടെ കഥാപാത്രമായിരുന്നു അഹാനയ്ക്ക്.

വിവാദമാകുമോ?

അച്ഛനെ അപ്പൂപ്പ എന്ന വിളിച്ച അഹാനയെ ഇനി ഫാന്‍സുകാര് പൊങ്കാല ഇടുമോ എന്നാണ് കാത്തിരിക്കുന്നത്. മോഹന്‍ലാലിനേയോ മമ്മൂട്ടിയേയോ പോലെ ഭീകരമായ ആരാധകര്‍ കൃഷ്ണകുമാറിന് ഇല്ലാത്തത് കൊണ്ട് അഹാന ചിലപ്പോള്‍ രക്ഷപ്പെട്ടേക്കും.

ഫേസ്ബുക്ക് പോസ്റ്റ്

അഹാന കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം...

English summary
Ahaana Krishna shares Krishnakumar's new look in facebook.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam