അഹാനയ്ക്ക് ലഭിച്ച ആദ്യത്തെ പ്രണയ ലേഖനം, കിട്ടിയതോ?
നടന്‍ കൃഷ്ണ കുമാറിന് പെണ്‍കുട്ടികള്‍ നാലാണ്. അതില്‍ മൂത്തയാളാണ് ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ അഹാന മലയാളി പ്രേക്ഷകര്‍ക്ക് പരിചിതമുള്ള മുഖമായി.
അഹാനയ്ക്ക് ലഭിച്ച ആദ്യത്തെ പ്രണയ ലേഖനത്തെ കുറിച്ച് അടുത്തിടെ താരം പറയുകയുണ്ടായി. അഹാനയുടെ അഡ്രസില്‍ ഒരെഴുത്ത് വീട്ടില്‍ വിന്നു. കത്ത് ലഭിച്ചത് അച്ഛന്‍ കൃഷ്ണ കുമാറിനാണ്.

വലിയ ഹൃദയത്തിന്റെ ചിത്രം പതിച്ച കവറിനുള്ളില്‍ എന്താണെന്ന് അഹാനയ്ക്ക് ആദിയായി. അച്ഛന്‍ തന്നെ തെറ്റിദ്ധരിയ്ക്കുമോ? ഇങ്ങനെ ഒരു കത്ത് ബോംബ് ഇപ്പോള്‍ എവിടെ നിന്ന് വന്നു. അങ്ങനെ നൂറ് ചോദ്യങ്ങളായി അഹാനയുടെ ഉള്ളില്‍
അഹാനയങ്ങനെ പേടിച്ചു നില്‍ക്കുമ്പോഴാണ് അച്ഛന്‍ ചിരിച്ചത്. അഹാനയെ ഇഷ്ടപ്പെട്ട ഏതോ പയ്യന്‍ എവിടെ നിന്നോ അയച്ചതാണ് ആ കത്ത്. അഹാനയെ ഇഷ്ടമാണെന്ന് പറഞ്ഞ് ഫോണ്‍ നമ്പറും നല്‍കികൊണ്ടായിരുന്നു എഴുത്ത്.
കാര്യമറിഞ്ഞപ്പോള്‍ അഹാനയ്ക്കും ചിരിവന്നു. പക്ഷെ അതിനെക്കാള്‍, താന്‍ തെറ്റുകാരിയല്ലെന്ന് മാതാപിതാക്കള്‍ക്ക് മനസ്സിലായല്ലോ എന്നാശ്വാസമായിരുന്നു മനസ്സിലെന്ന് അഹാന പറയുന്നു. ഇപ്പോള്‍ ചന്നൈയില്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനിയാണ് അഹാന


Click it and Unblock the Notifications











