»   » ദുല്‍ഖറിന്റെ ജീവിതത്തിലെ ആ വലിയ മൂന്ന് ലക്ഷ്യങ്ങള്‍!!! അറിഞ്ഞാല്‍ മമ്മുട്ടി അഭിനയം നിര്‍ത്തും???

ദുല്‍ഖറിന്റെ ജീവിതത്തിലെ ആ വലിയ മൂന്ന് ലക്ഷ്യങ്ങള്‍!!! അറിഞ്ഞാല്‍ മമ്മുട്ടി അഭിനയം നിര്‍ത്തും???

Posted By: കാർത്തി
Subscribe to Filmibeat Malayalam

താര പുത്രന്മാരില്‍ ഏറെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ പുത്രനായിട്ടും വളരെ ചെറിയ ഒരു സിനിമയിലൂടെയായിരുന്നു ദുല്‍ഖറിന്റെ സിനിമാ പ്രവേശം. വലിയ കൊട്ടിഘോഷങ്ങളൊന്നും ഇല്ലാതിരിലന്നിട്ടും സിനിമ ബോക്‌സ് ഓഫീസ് ഹിറ്റായി. 

വളരെ പെട്ടന്നായിരുന്നു താരമായുള്ള ദുല്‍ഖറിന്റെ വളര്‍ച്ച. അച്ഛന്റെ തണലില്‍ നിന്ന് മാറി സ്വന്തമായി ഒരിടം കണ്ടെത്താനും ദുല്‍ഖറിനായി. ചാര്‍ലി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ദുല്‍ഖര്‍ സ്വന്തമാക്കി. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ദുല്‍ഖറിന്റെ ജീവത ലക്ഷ്യങ്ങളേക്കുറിച്ചാണ്. 

ദുല്‍ഖറിന് മൂന്ന് ജീവിത ലക്ഷ്യങ്ങളാണുള്ളതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ട്രോളര്‍മാരാണ് ദുല്‍ഖറിന്റെ ജീവിത ലക്ഷ്യങ്ങള്‍ കണ്ടെത്തിയത്. ഫേസ്ഫുക്കില്‍ ട്രോള്‍ മലയാളം പോസ്റ്റ് ചെയ്ത ട്രോള്‍ വളരെ വേഗം ഹിറ്റായിക്കഴിഞ്ഞു.

ലോകം അറിയപ്പെടുന്ന നായക നടന്‍ ആകണമെന്നാണ് ദുല്‍ഖറിന്റെ ആഗ്രഹം. മലയാളം തമിഴ് ഭാഷകളിലെ ഹിറ്റ് ചിത്രങ്ങളിലെ നായകനായി മാറിയ ദുല്‍ഖര്‍ ആ ലക്ഷ്യം നേടിക്കഴിഞ്ഞു. മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും ദുല്‍ഖര്‍ സ്വന്തമാക്കി.

അതിസുന്ദരിയായ ഒരു പെണ്ണിനെ കെട്ടണം. ആ ലക്ഷ്യവും ദുല്‍ഖര്‍ നേടിക്കഴിഞ്ഞെന്നാണ് ട്രോളര്‍മാരുടെ കണ്ടെത്തല്‍ ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സുന്ദരിയാണെന്ന കാര്യത്തില്‍ അവര്‍ക്കും തര്‍ക്കമില്ല. യഥാര്‍ത്ഥ ജീവിതത്തില്‍ ദുല്‍ഖര്‍ ആദ്യം നേടിയത് രണ്ടാമത്തെ ലക്ഷ്യമായിരുന്നു. സിനിമയില്‍ എത്തുന്നതിന് മുമ്പേ ദുല്‍ഖറിന്റെ വിവാഹം മമ്മുട്ടി നടത്തിയിരുന്നു.

മൂന്നാമത്തെ ലക്ഷ്യം ദുല്‍ഖറിന്റെ ആണെങ്കിലും അതിലൂടെ ട്രോളര്‍മാര്‍ ലക്ഷ്യം വച്ചിരിക്കുന്നത് മെഗാസ്റ്റാര്‍ മമ്മുട്ടിയെ തന്നെയാണ്. രണ്ട് ലക്ഷ്യവും നേടിക്കഴിഞ്ഞാല്‍ അച്ഛനെ പണിക്കൊന്നും വിടാതെ വീട്ടില്‍ ഇരുത്തണമെന്നതാണ് ദുല്‍ഖറിന്റെ ലക്ഷ്യം. ദുല്‍ഖര്‍ ശ്രദ്ധിക്കപ്പെടുകയും മമ്മുട്ടി ചിത്രങ്ങള്‍ പരാജയപ്പെടുകയും ചെയ്തിരുന്ന സമയത്തേ പലരും ഒളിഞ്ഞും തെളിഞ്ഞും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന നാദിര്‍ഷ ചിത്രത്തിലെ നായകന്റെ ജീവിത ലക്ഷ്യങ്ങളാണ് ദുല്‍ഖറിന്റേതായി മാറ്റിയിരിക്കുന്നത്. സിനിമാ നടനാകാന്‍ കൊതിക്കുന്ന യുവാവിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം. സൂപ്പര്‍ ഹിറ്റായ ചിത്രത്തിലെ നിരവധി രംഗങ്ങള്‍ ട്രോളര്‍മാര്‍ കൊണ്ടാടുകയാണ്.

പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രോള്‍ ഹിറ്റായി. അധികം കഷ്ടപ്പെടാതെ ഹിറ്റാക്കിയ ട്രോള്‍ എന്നും ഇതിനെ വിശേഷിപ്പിക്കാം. ഈ സ്‌ക്രീന്‍ പ്രിന്റിനൊപ്പം ദുല്‍കഖറിന്റെ ജീവിത ലക്ഷ്യങ്ങള്‍ എന്ന തലവാചകം കൂട്ടിച്ചേര്‍ക്കുക മാത്രമേ ട്രോളര്‍മാര്‍ ചെയ്തിട്ടുള്ളു.

ഫേസ്ബുക്കിൽ വൈറലാകുന്ന ട്രോൾ കാണാം...

English summary
Trollers now targeting Mammootty and Dulquer. One of the troll based on the movie Kattappanayile Hrithik Roshan is viral now.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam