ബച്ചൻ കുടുംബത്തിലേയ്ക്ക് പുതിയ അതിഥി!! ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നു... ചിത്രം വൈറൽ
ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നു
വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ബോളിവുഡിലെ ക്യൂട്ട് റൊമാന്റിക് കപ്പിൾസാണ് നടി ഐശ്വര്യ റായി ബച്ചനും നടൻ അഭിഷേക് ബച്ചനും. ഒരു തലമുറയിൽ വൻ ചലനം സൃഷ്ടിച്ച നടിയായിരുന്നു ഐശ്വര്യ. ബോളിവുഡിലും തെന്നിന്ത്യൻ ചിത്രങ്ങളിലുമെല്ലാം ഒരുപോലെ തളങ്ങാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞു. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് ബച്ചൻ കുടുംബത്തിലെ മരുമകളായി ഐശ്വര്യ എത്തുന്നത്. പിന്നീട് സിനിമയ്ക്ക് ഒരു ഇടവേള കൊടുത്ത് കുടുംബിനിയായി താരം ഒതുങ്ങി കൂടുകയായിരുന്നു.

സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നുവെങ്കിലും ബോളിവുഡ് കോളങ്ങളിൽ ഐശ്വര്യ നിറ സാന്നിധ്യമണ്. ഇപ്പോഴിത ബോളിവുഡ് ഗോസിപ്പ് കോളത്തിലെ പ്രധന ചർച്ച ബച്ചൻ കുടുംബത്തിലെ പുതിയ അതിഥിയെ കുറിച്ചാണ്. ഐശ്വര്യ വീണ്ടും അമ്മയാകുന്നു എന്നുള്ള വാർത്തയാണ് പ്രചരിക്കുന്നത്. കൃത്യമായ തെളിവോടു കൂടിയാണ് ഈ വാർത്ത പ്രചരിക്കുന്നത്.
അഭിഷേകിനോടൊപ്പം അവധി ആഘോഷിക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ വൈറലാണ്. കടൽ തീരത്തിലുടെ അഭിഷേകിനോടൊപ്പം നടന്നു പോകുന്ന ചിത്രമാണ് ഐശ്വര്യ വീണ്ടും അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്തയുടെ ചേതോവികാരമത്രേ. ചിത്രമുൾപ്പെടെ ട്വിറ്റ് ചെയ്താണ് ആരാധകർ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ബച്ചൻ കുടുംബത്തിൽ നിന്ന് ഇതിനെ കുറിച്ച് പ്രതികരണം ഉണ്ടായിട്ടില്ല.


Click it and Unblock the Notifications