ഒറ്റയടിക്ക് പ്രതിഫലം ഇരട്ടിയാക്കി, നടി ഐശ്വര്യ രാജേഷിന്റെ പ്രതിഫല തുക സംബന്ധിച്ച കണക്ക് വിവരം പുറത്ത്

തെലുങ്കില്‍ അഭിനയിച്ചിരുന്ന നടന്‍ രാജേഷിന്റെ മകളാണ് തെന്നിന്ത്യന്‍ നടി ഐശ്വര്യ രാജേഷ്. തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രികളിലെ ഏറ്റവും ജനപ്രിയ നായികമാരില്‍ ഒരാളായി വളര്‍ന്ന ഐശ്വര്യ നാച്ചൂറല്‍ സൗന്ദര്യത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇതിനകം മുപ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി കൈനിറയെ സിനിമകളുമായി തിരക്കുകളിലാണ്.

തമിഴില്‍ അഭിനയിച്ച് തുടങ്ങിയതോടെയാണ് ഐശ്വര്യയുടെ കരിയര്‍ മാറുന്നത്. ഇപ്പോഴിതാ സിനിമയില്‍ അഭിനയിക്കുന്നതിനുള്ള പ്രതിഫലം ഇരട്ടിയാക്കിയിരിക്കുകയാണ് ഐശ്വര്യ രാജേഷിപ്പോള്‍. പുതിയ സിനിമയുടെ വിജയത്തിന് ശേഷമാണ് നടി പ്രതിഫലത്തില്‍ വര്‍ദ്ധനവ് നടത്തിയതെന്നാണ് വിവരം.

Aishwarya-rajesh

സിനിമയിലേക്ക് വന്നതിന് ശേഷം ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുള്ള ഐശ്വര്യ രാജേഷ് ആന്ധാപ്രദേശ് സ്വദേശിനിയായ ഇപ്പോള്‍ തമിഴ്‌നാട്ടിലാണ് താമസിക്കുന്നത്. ചെറിയ പ്രായം മുതല്‍ കഷ്ടപ്പാടുകളിലൂടെ കടന്ന് വന്ന നടി ഇന്ന് തന്റേതായൊരു സ്ഥാനം സിനിമാലോകത്ത് സ്വന്തമാക്കിയിരിക്കുകയാണ്.

തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി പല ഭാഷകളിലും സജീവമായ നടിയ്ക്ക് ഇപ്പോള്‍ കന്നഡയിലും ആവശ്യക്കാരുണ്ട്. ധനഞ്ജയന്‍ നായകനാകുന്ന 'ഉത്തരകണ്ട'യിലാണ് നടി അഭിനയിക്കുന്നത്. 'കൗസല്യ കൃഷ്ണമൂര്‍ത്തി' എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ച ഐശ്വര്യ തന്റെ കഥാപാത്രത്തിലൂടെ ജനപ്രീതി സ്വന്തമാക്കി.

അനില്‍ രവിപുഡി സംവിധാനം ചെയ്ത സംക്രാന്തികി വസ്തുനം എന്ന ചിത്രമാണ് ഐശ്വര്യയുടേതായി അവസാനം ഇറങ്ങിയത്. ജനുവരി പതിനഞ്ചിന് റിലീസ് ചെയ്ത ചിത്രത്തില്‍ വെങ്കിടേഷിന്റെ ഭാര്യയായി അഭിനയിച്ച് വീണ്ടും പ്രേക്ഷക പ്രശംസ നേടാന്‍ ഐശ്വര്യയ്ക്ക് സാധിച്ചു. ഈ സിനിമ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.

Aishwarya-rajesh

സംക്രാന്തികിയുടെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് ശേഷം ഐശ്വര്യ രാജേഷ് പ്രതിഫലം വര്‍ദ്ധിപ്പിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാരണത്താല്‍ ഐശ്വര്യ രാജേഷിനെ അഭിനയിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ വിമുഖത കാണിക്കുന്നതായിട്ടും പറയപ്പെടുന്നു. കഥപാത്രത്തിന് ആവശ്യമാണെങ്കില്‍ നടി ആവശ്യപ്പെടുന്ന അത്രയും നല്‍കാനും ചിലര്‍ക്ക് സമ്മതമാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇതുവരെ ഒരു ചിത്രത്തിന് ഒരു കോടി രൂപയാണ് ഐശ്വര്യ രാജേഷ് പ്രതിഫലമായി വാങ്ങിയിരുന്നത്. എന്നാലിപ്പോള്‍ തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് നടി പ്രതിഫലം വര്‍ദ്ധിപ്പിച്ചുവെന്ന് പറയപ്പെടുന്നു. പ്രോജക്ടിനെ ആശ്രയിച്ച് നടി ഏകദേശം 2 കോടി മുതല്‍ 3 കോടി രൂപ വരെ ഈടാക്കുന്നതായി പറയപ്പെടുന്നു. നേരത്തെ വാങ്ങിയിരുന്നതില്‍ നിന്നും ഇരട്ടിയിലധികമായിട്ടാണ് ശമ്പളവര്‍ദ്ധനവ്. എന്നാല്‍ ഇതൊരു ഗോസിപ്പ് മാത്രമാണെന്നും ഇനിയും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമോ പ്രതികരണമോ നടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

തമിഴിലും കന്നഡയിലുമായി പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നതും ചിത്രീകരണം ആരംഭിച്ചതുമായ നാലോളം സിനിമകളാണ് ഐശ്വര്യയുടേതായി വരാനിരിക്കുന്നത്.

More from Filmibeat

Read more about: aishwarya rajesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X