മാസ്‌ക് ധരിച്ച് ശാലിനിയും അജിത്തും ആശുപത്രിയില്‍? വൈറലാവുന്ന വീഡിയോ കണ്ട് ആരാധകര്‍ക്ക് ഞെട്ടല്‍
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് അജിത്തും ശാലിനിയും. മികച്ച പിന്തുണയാണ് ആരാധകര്‍ ഇവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. ബാലതാരമായി സിനിമയിലെത്തിയ ശാലിനി നായികയായെത്തിയപ്പോഴും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. നായികയായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു താരം അജിത്തിനെ വിവാഹം ചെയ്തത്. അമര്‍ക്കളമെന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി അഭിനയിച്ചത്. ചിത്രീകരണത്തിനിടയില്‍ അശ്രദ്ധ കാരണം അജിത്തില്‍ നിന്നനും ശാലിനിക്ക് പരിക്കേറ്റിരുന്നു. മുറിവേറ്റ് കരയുന്ന ശാലിനിയെ കണ്ടപ്പോള്‍ അജിത്തിന് കുറ്റബോധമായിരുന്നു. ഈ സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയത്.
സൗഹൃദത്തിന് പിന്നാലെയായി ഇരുവരും പ്രണയത്തിലായി മാറുകയായിരുന്നു. പ്രണയം പരസ്യമാക്കിയതിന് ശേഷമായി വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയും. വിവാഹത്തോടെ ശാലിനി അഭിനയരംഗത്തുനിന്നും പിന്‍വാങ്ങുകയായിരുന്നു. അഭിനയത്തില്‍ സജീവമല്ലെങ്കിലും ഗംഭീര പിന്തുണയാണ് ഇന്നും ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശാലിനി-അജിത്ത് ദമ്പതികളുടെ മക്കളായ അനൗഷ്‌കയുടേയും അദ്വൈകിന്റേയും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്. ശാലിനിയുടേയും അജിത്തിന്റേയും പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ശാലിനിയും അജിത്തും ആശുപത്രിയില്‍
ശാലിനിയും അജിത്തും ആശുപ്രതിയിലെ ജീവനക്കാരോട് സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. മാസ്‌ക് ധരിച്ചാണ് ഇരുവരും എത്തിയത്. പഴയ വീഡിയോ അല്ല ഇതെന്ന് ആരാധകര്‍ തിരിച്ചറിഞ്ഞതും ഇതുകൊണ്ടാണ്. ആശുപത്രി റിസപക്ഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് പുറത്തുവന്നത്. ഇരുവരും ആശുപത്രിയിലേക്ക് പോയതെന്തിനാണെന്നുള്ള കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല.

വീഡിയോ ലീക്കായി
ട്വിറ്ററിലൂടെയായിരുന്നു അജിത്തിന്റേയും ശാലിനിയുടേയും വീഡിയോ പുറത്തുവന്നത്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയതും. ഇതോടെയാണ് ആരാധകര്‍ ഇവരുടെ വരവിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിച്ചെത്തിയത്. അത്തരത്തിലുള്ള കാര്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇവരോട് അടുത്ത വൃത്തങ്ങള്‍ വൈകാതെ തന്നെ പ്രതികരണവുമായെത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

ആരാധകര്‍ക്ക് ആശങ്ക
ഫാന്‍സ് അസോസിയേഷനില്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയ താരമാണ് അജിത്. ദീനയില്‍ അഭിനയിച്ചതോടെയായിരുന്നു താരത്തിന് തലയെന്ന ഓമനപ്പേര് വീണത്. താരജാഡകളൊന്നുമില്ലാതെ ലളിത ജീവിതം ഇഷ്ടപ്പെടുന്നയാളാണ് താരം. പ്രഖ്യാപനം മുതല്‍ത്തന്നെ താരത്തിന്റെ സിനിമകള്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. അടുത്തിടെ താരത്തിന് പരിക്കേറ്റുവെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ചിരുന്നു. അജിത്തിന്റേയും ശാലിനിയുടേയുമൊക്കെ പിറന്നാള്‍ ആരാധകരും ആഘോഷമാക്കി മാറ്റിയിരുന്നു.

അടുത്ത സിനിമ
വാലിമൈ എന്ന ചിത്രത്തില്‍ അഭിനയിച്ച് വരികയായിരുന്നു അജിത്. അതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. സിനിമയ്ക്ക് പിന്നിലും മുന്നിലുമായി അണിനിരക്കുന്നവരുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കണമെന്നായിരുന്നു സംവിധായകനും നിര്‍മ്മാതാവും തീരുമാനിച്ചത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ബോണി കപൂറാണ്.


Click it and Unblock the Notifications











