അജിത്തിന്റെ വിശ്വാസം സാറ്റലൈറ്റ് റൈറ്റ് സണ്‍ടിവിക്ക്! വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്
തല അജിത്തിന്റെ പൊങ്കല്‍ റിലീസ് ചിത്രം വിശ്വാസം റിലീസിങ്ങിനൊരുങ്ങുകയാണ്. വിവേഗത്തിനു ശേഷം സിരുത്തെ ശിവ സംവിധാനം ചെയ്ത ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നറാണ്. റിലീസിന് ഒരുങ്ങുന്നതിനിടെ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
റെക്കോര്‍ഡ് തുകയ്ക്ക് സണ്‍ ടിവി ചിത്രം സ്വന്തമാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ തുക വിവരങ്ങള്‍ കൃത്യമായി പുറത്തുവിട്ടിട്ടില്ല. അതേസമയം ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികാ വേഷത്തിലെത്തുന്നത്. സത്യജ്യോതി ഫിലിംസ് ചിത്രം നിര്‍മ്മിക്കുന്നു.

തമ്പി രാമയ്യ.യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഡി ഇമ്മാനാണ് ഇത്തവണ അജിത്ത് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. യെന്നൈ അറിന്താലിനു ശേഷം അനിഘ വീണ്ടും അജിത്തിന്റെ മകളായി ചിത്രത്തില്‍ വേഷമിടുന്നുണ്ടെന്നാണ് അറിയുന്നത്.തമിഴില്‍ അനഘയുടെ നാലാമത്തെ ചിത്രമാണ് വിശ്വാസം.
റിലീസിങ്ങിനൊരുങ്ങുന്ന വിശ്വാസത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.ചിത്രത്തിലെ അജിത്തിന്റെയും നയന്‍താരയുടെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടുളള ചിത്രങ്ങളായിരുന്നു പുറത്തിറങ്ങിയിരുന്നത്. തല അജിത്തിന്റെ പുതിയ ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


Click it and Unblock the Notifications