ലാലേട്ടന്റെ അടുത്ത വെല്ലുവിളി കുഞ്ഞേട്ടനായിരിക്കും! ത്രില്ലറുമായി 'നീരാളി' അതിനുള്ള വരവാണോ?
താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരേങ്ങറ്റം സൂപ്പര്‍ ഹിറ്റായതോടെ എങ്ങും ആവേശത്തിരയിളക്കമാണ്. ആക്ഷനില്‍ പ്രണവ് മോഹന്‍ലാല്‍ പുലിയായി എന്നാണ് പ്രേക്ഷകാഭിപ്രായം. അത് മോശം വരില്ല അവന്റെ അച്ഛന്റെ പേര് മോഹന്‍ലാല്‍ എന്നാണെന്ന് തരത്തിലും നിരവധി പ്രതികരണങ്ങളാണ് വരുന്നത്.
അതിനിടെ മോഹന്‍ലാല്‍ മുംബൈയില്‍ നിന്നുമാണ് സിനിമ കണ്ടത്. അജോയ് വര്‍മ്മയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം മുംബൈയില്‍ നടക്കുന്നതിനാലാണ് മോഹന്‍ലാല്‍ അവിടെ നിന്നും സിനിമ കണ്ടിരിക്കുന്നത്. മകന്റെ സിനിമയ്ക്ക് പിന്നാലെ അച്ഛന്റെ ആക്ഷന്‍ സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതുവരെ പേരിടാത്ത സിനിമയാണെന്ന് പറഞ്ഞിരുന്നെങ്കിലും സിനിമയ്ക്ക് പേരിട്ടുവെന്ന തരത്തിലാണ് വാര്‍ത്തകള്‍.

അജോയ് വര്‍മ്മ ചിത്രം
ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുകയാണ്. അതിനിടെ പ്രണവിന്റെ ആദി മോഹന്‍ലാല്‍ മുംബൈയില്‍ നിന്നുമായിരുന്നു കണ്ടത്.

സിനിമയുടെ പേര്
ഇനിയും പേരിട്ടില്ലെന്നാരിയുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നീരാളി എന്നാണ് ലാലേട്ടന്റെ അടുത്ത സിനിമയുടെ പേര്. എന്നാല്‍ സിനിമയുടെ പേര് ഇതാണോ എന്ന കാര്യത്തില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ടുകളൊന്നും ഇനിയും വന്നിട്ടില്ല.

ത്രില്ലര്‍ സിനിമ
താന്‍ സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമ ഒരു ത്രില്ലറായിരിക്കുമെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു. സാജു തോമസ് തിരക്കഥ എഴുതുന്ന സിനിമ മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രീകരണം പുരോഗമിക്കുന്നു...
മുംബൈ, പൂനെ, ശ്രീലങ്ക എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുമായിരിക്കും സിനിമയുടെ ഷൂട്ടിങ്ങ്. ഇപ്പോള്‍ മുംബൈയില്‍ നിന്നുമാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. സിനിമയിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

വൈറലായ ചിത്രം
ഒടിയന് വേണ്ടി ശരീരഭാരം കുറച്ച് മോഹന്‍ലാല്‍ അജോയ് വര്‍മ്മ ചിത്രത്തില്‍ ഒരു ചുള്ളന്‍ ചെക്കനെ പോലെയായിരിക്കും അഭിനയിക്കുന്നത്. സിനിമയില്‍ പുറത്ത് വിട്ട ഫസ്റ്റ് ലുക്ക് വൈറലായിരുന്നു. സിനിമയുടെ ബാക്കി വിശേഷങ്ങളറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

പ്രധാന കഥാപാത്രങ്ങള്‍
മോഹന്‍ലാല്‍ നായകനാവുമ്പോള്‍ നായികമാരായി മീനയും തമിഴ് നടി തൃഷയും അഭിനയിക്കുന്നുണ്ട്. ഒപ്പം സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വതി നായര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒടിയന്
ഫാന്റസി ഗണത്തില്‍ നിര്‍മ്മിക്കുന്ന ഒടിയന്റെ അവസാന ഷെഡ്യൂള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. അതിനിടെയാണ് നീരാളിയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞതിന് ശേഷമായിരിക്കും ഒടിയന്‍ അവസാനഭാഗം ചിത്രീകരിക്കുക.

പ്രണവിന്റെ സിനിമ
മോഹന്‍ലാലിന് അഭിമാനിക്കുള്ള വകയുമായിട്ടാണ് ഇന്നലെ പ്രണവിന്റെ ആദി തിയറ്ററുകളിലേക്കെത്തിയത്. ആക്ഷനില്‍ അസാധ്യമായ മെയ്‌വഴക്കം പ്രണവിനുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications