»   » മമ്മൂക്ക ഫാന്‍സിനെ വിഷമിപ്പിച്ചോ; അജു വര്‍ഗ്ഗീസ് ഖേദം പ്രകടിപ്പിച്ചു

മമ്മൂക്ക ഫാന്‍സിനെ വിഷമിപ്പിച്ചോ; അജു വര്‍ഗ്ഗീസ് ഖേദം പ്രകടിപ്പിച്ചു

By: Rohini
Subscribe to Filmibeat Malayalam

താന്‍ അഭിനയിച്ചതോ അഭിനയിക്കാത്തതോ ആയ എല്ലാ നല്ല സിനിമകള്‍ക്കും തന്റെ ഫേസ്ബുക്ക് പേജിലൂടെ ഏറ്റവും കൂടുതല്‍ പ്രമോഷന്‍ നല്‍കുന്ന നടനാണ് അജു വര്‍ഗ്ഗീസ്. അതിന്റെ പേരില്‍ കുറേ ട്രോളുകളെ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊന്നും അജു മൈന്റ് ചെയ്യുന്നില്ല.

സന്തോഷ് പണ്ഡിറ്റിന് പിന്തുണയുമായി അജു വര്‍ഗ്ഗീസ്

എന്നാല്‍ കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ ഒപ്പം എന്ന ചിത്രത്തിന്റെ കലക്ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ചില മമ്മൂട്ടി ഫാന്‍സ് രംഗത്ത് വന്നു. ഇക്ക ഫാന്‍സിനെ വിഷമിപ്പിയ്ക്കുന്ന തരത്തില്‍ പോസ്റ്റിട്ടതിന് അജു ഖേദം പ്രകടിപ്പിച്ചു.

ഞാനും ഉണ്ടായിരുന്നു

ഒപ്പം എന്ന ചിത്രത്തില്‍ താനും അഭിനയിച്ചതുകൊണ്ടാണ് ആ സിനിമയുടെ കലക്ഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ പോസ്റ്റ് ചെയ്തത് എന്ന് അജു വര്‍ഗ്ഗീസ് വ്യക്തമാക്കുന്നു.

ഖേദം പ്രകടിപ്പിച്ചു

ഒപ്പത്തിന്റെ കലക്ഷന്‍ സംബന്ധിച്ച് ആ പോസ്റ്റ് അജു തന്റെ ഫേസ്ബുക്കില്‍ നിന്ന് റീമൂവ് ചെയ്യുകയും, ഇക്ക ഫാന്‍സിനെ വിഷമിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിയ്ക്കുകയും ചെയ്തു.

അജുവിന്റെ പോസ്റ്റ്

ഇതാണ് അജു വര്‍ഗ്ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്, മുഴുവനായി വായിക്കൂ

ഒപ്പത്തില്‍ അജു

മാല ബാബു എന്ന ഓട്ടോ ഡ്രൈവര്‍ ആയിട്ടാണ് ഒപ്പത്തില്‍ അജു വര്‍ഗ്ഗീസ് എത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച കലക്ഷന്‍ നേടി മുന്നേറുകയാണ്.

മമ്മുക്കയുടെ ഫോട്ടോസിനായി...

English summary
Aju Varghese apologise to Mammootty fans
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam