»   » ഈ ട്രോള്‍ കണ്ടിട്ടെങ്കിലും ആ റോള്‍ കിട്ടിയാല്‍ മതിയായിരുന്നു: ട്രോളന്മാര്‍ക്ക് നന്ദി പറഞ്ഞ് അജു

ഈ ട്രോള്‍ കണ്ടിട്ടെങ്കിലും ആ റോള്‍ കിട്ടിയാല്‍ മതിയായിരുന്നു: ട്രോളന്മാര്‍ക്ക് നന്ദി പറഞ്ഞ് അജു

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും നല്ല കൂട്ടുകെട്ടാണ് അജു വര്‍ഗ്ഗീസും നിവിന്‍ പോളിയും. എന്നാല്‍ സമീപകാലത്ത് റിലീസ് ചെയ്ത നിവിന്‍ പോളിയുടെ ചിത്രങ്ങളിലൊന്നും അജുവിന് ഒരു അവസരം കിട്ടിയിട്ടില്ല. ഒരു വടക്കന്‍ സെല്‍ഫിയാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച ഒടുവിലത്തെ ചിത്രം.

മെഗാസ്റ്റാറും മകനും ഉള്‍പ്പടെ വീട്ടകാര്‍ കണ്ടെത്തിയ പെണ്ണിനെ കെട്ടിയ താരങ്ങള്‍

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയാണ് നിവിന്‍ പോളിയുടെ പുതിയ ചിത്രം. ഇതിലെങ്കിലും അജുവിന് ഒരു വേഷം കിട്ടുമോ എന്നാണ് ആരാധകര്‍ നോക്കിയിരിയ്ക്കുന്നത്. ഈ വിഷയത്തെ ആസ്പദമാക്കി ഒരു ട്രോളും റിലീസ് ചെയ്തു കഴിഞ്ഞു. നിവിന്‍ കൊച്ചുണ്ണിയാകുന്നുണ്ടെങ്കില്‍ താന്‍ ഇത്തിക്കര പക്കിയായിക്കൊള്ളാം എന്ന് അജു പറയുന്നതാണ് ട്രോള്‍. തുടര്‍ന്ന് വായിക്കാം

ഈ ട്രോള്‍ കണ്ടെങ്കിലും ആ റോള്‍ കിട്ടിയാല്‍ മതിയായിരുന്നു

അജു വര്‍ഗ്ഗീസിനെ ട്രോളി ഇതിന് മുമ്പും ഒരുപാട് ട്രോളുകള്‍ വന്നിട്ടുള്ളതാണ്. എന്നാല്‍ ഈ ട്രോളുകൊണ്ട് ഒരു ഉപകാരമുണ്ടാവണേ എന്നാണ് ഇപ്പോള്‍ അജുവിന്റെ പ്രാര്‍ത്ഥന. ഈ ട്രോള്‍ കണ്ടെങ്കിലും ചിത്രത്തില്‍ ആ റോള്‍ കിട്ടിയാല്‍ മതിയായിരുന്നു എന്ന് പറയുന്ന അജു, ട്രോളന്മാര്‍ക്ക് നന്ദിയും പറഞ്ഞു

അജുവിന്റെ പോസ്റ്റ്

ട്രോള്‍ ഷെയര്‍ ചെയ്തുകൊണ്ട് അജു വര്‍ഗ്ഗീസ് ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി

സിനിമാ പ്രമോഷനെ കുറിച്ച് വന്ന ട്രോളുകള്‍

മലയാള സിനിമയെ ഏറ്റവും അധികം പ്രമോട്ട് ചെയ്യുന്ന നടനാണ് അജു വര്‍ഗ്ഗീസ്. സ്വന്തം സിനിമ മാത്രമല്ല, സുഹൃത്തുക്കളുടെ സിനിമയ്ക്കും അജു തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രമോഷന്‍ നല്‍കാറുണ്ട്.

നല്ല സിനിമയാണെങ്കില്‍ പ്രമോട്ട് ചെയ്യും

നല്ല സിനിമകളെ പ്രമോട്ട് ചെയ്യുന്നതിന് നാണക്കേടില്ല എന്നും എന്റെയും എന്റെ സുഹൃത്തുക്കളുടെയും നല്ല സിനിമ പ്രമോട്ട് ചെയ്യും എന്നും അജു പറഞ്ഞു. രണ്ടും നല്ലതാണെങ്കില്‍ മാത്രം. ഒരിക്കലും പ്രേക്ഷകരായ നിങ്ങളെ പറ്റിക്കില്ല എന്ന് നടന്‍ ഉറപ്പു നല്‍കുന്നു.

English summary
Actor Aju Varghese has managed to hog the limelights since his debut in the Malayalam film industry. Responding to a recent troll on the Adi Kapyare Kootamani actor, Aju was seen taking all the humour in his stride. He also posted on his social networking page saying he has never considered promoting films as a thing of great shame.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam