എട്ട് വയസിന് മൂത്തയാളെ വിവാഹം ചെയ്തതിന് കാരണം; അന്ന് ചെറുപ്രായത്തിൽ വഴക്ക്: അഖിലിന്റെ വിവാഹം ചർച്ചയിൽ
ജൂൺ ആറിനാണ് നടൻ അഖിൽ അക്കിനേനിയും സെെനബ് റവ്ജിയും വിവാഹിതരായത്. തെലുങ്കിലെ സൂപ്പർതാരം നാഗാർജുനയുടെയും നടി അമല അക്കിനേനിയുടെയും മകനാണ് അഖിൽ അക്കിനേനി. ചിരഞ്ജീവി, രാം ചരൺ തുടങ്ങിയ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. അതേസമയം വിവാഹത്തിന് അധികം ജന ശ്രദ്ധ ലഭിക്കാതിരിക്കാൻ അഖിൽ അക്കിനേനി ശ്രദ്ധിച്ചു. വിവാഹ ചിത്രങ്ങൾ ഇതുവരെയും അഖിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടില്ല. നേരത്തെ വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കുവെച്ചപ്പോൾ നടൻ കമന്റ് ബോക്സ് ചെയ്തു. അക്കിനേനി കുടുംബത്തിന് നേരെ കടുത്ത സെെബർ ആക്രമണം നടക്കുന്ന സമയമാണിത്.
നാഗ ചെെതന്യ സമാന്തയുമായി പിരിഞ്ഞ് ശോഭിതയെ വിവാഹം ചെയ്തതാണ് ഈ കുറ്റപ്പെടുത്തലുകൾക്ക് കാരണം. അഖിൽ അക്കിനേനിയും സെെനബും തമ്മിലുള്ള പ്രായ വ്യത്യാസം ഇതിനോടകം ചർച്ചയായിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം അഖിലിനേനേക്കാൾ എട്ട് വയസ് കൂടുതലാണ് സെെനബിന്. 31 കാരനാണ് അഖിൽ. സെെനബിന്റെ പ്രായം 39 ഉം.

പ്രായം ഗൗനിക്കാതെ എന്തുകൊണ്ട് അഖിൽ സെെനബിനെ ജീവിത പങ്കാളിയാക്കിയെന്ന ചോദ്യം ചിലർക്കെങ്കിലുമുണ്ട്. പരസ്പരം അത്രത്തോളം സ്നേഹിക്കുന്നവരാണ് അഖിലും സെെനബും. മൂന്ന് വർഷത്തോളമായി പ്രണയത്തിലാണ് അഖിലും സെെനബും. ഒരു ചടങ്ങിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ഈ പരിചയം പ്രണയമായി മാറി. ഇഷ്ടത്തിലാണെന്ന കാര്യം രണ്ട് പേരും വീട്ടുകാരോട് പറഞ്ഞപ്പോൾ എതിർപ്പുണ്ടായിരുന്നില്ല. രണ്ട് കുടുംബങ്ങളും ധനികരും പ്രബലരുമാണ്. കുടുംബങ്ങളുടെ സമ്മതത്തോടെ ഇരുവരും വിവാഹവും കഴിഞ്ഞു.
സെെനബിന്റെ പ്രായം നാഗാർജുനയോ അമല അക്കിനേനിയോ കാര്യമാക്കുന്നില്ല. മകന്റെ സന്തോഷത്തിനാണിവർ പ്രാധാന്യം നൽകുന്നത്. 2017 ൽ തന്റെ 22ാം വയസിൽ വിവാഹം ചെയ്യാൻ ഒരുങ്ങിയതാണ് അഖിൽ. അന്നത്തെ കാമുകി ശ്രിയ ഭൂപാലുമായി വിവാഹ നിശ്ചയവും നടന്നു. റിപ്പോർട്ടുകൾ പ്രകാരം ശ്രിയക്ക് അന്ന് പ്രായം 26 ആണ്. അന്നും പ്രായ വ്യത്യാസം അഖിലോ അഖിലിന്റെ കുടുംബമോ കാര്യമാക്കിയില്ല. ഇറ്റലിയിൽ വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം.

അതിഥികൾക്ക് ക്ഷണക്കത്ത് വരെ നൽകിയതാണ്. എന്നാൽ വിവാഹത്തിൽ നിന്ന് പിന്മാറാൻ അഖിലും ശ്രിയയും തീരുമാനിച്ചു. എന്താണിതിന് കാരണമെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. ഇതേക്കുറിച്ച് ഇരുവരുടെയും അടുത്ത വൃത്തങ്ങൾ ചില വിവരങ്ങൾ പുറത്ത് വിട്ടു. ഒരിക്കൽ ഹെെദരബാദ് എയർപോർട്ടിൽ വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി.
സാധാരണ പങ്കാളികൾക്കിടയിലുണ്ടാകുന്ന വഴക്കാണെന്ന് സുഹൃത്തുക്കൾ കരുതി. എന്നാൽ പിന്നീടിവർ പിരിയുകയാണുണ്ടായതെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഒരുപക്ഷെ 22 കാരനായ അഖിലിന് ഇത്ര നേരത്തെ വിവാഹം വേണമോ എന്ന് തോന്നിയിരിക്കാമെന്നും അന്ന് അഖിലിന്റെ സുഹൃത്തുക്കൾ പറഞ്ഞു. അക്കിനേനി കുടുംബത്തിൽ അടുപ്പിച്ച് നടക്കുന്ന രണ്ടാമത്തെ വിവാഹമാണിത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു നാഗ ചെെതന്യയുടെയും ശോഭിത ധുലിപാലയുടെയും വിവാഹം.
സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണമാണ് ശോഭിതയ്ക്കും ചെെതന്യക്കും നേരിടേണ്ടി വന്നത്. നാഗ ചൈതന്യയുടെ മുൻ വിവാഹ ബന്ധമാണ് ഇതിന് കാരണം. മുൻഭാര്യ സമാന്തയുടെ ആരാധകർ ചൈതന്യയ്ക്കും ശോഭിതയ്ക്കും നേരെ കടുത്ത അധിക്ഷേപം നടത്തി. സമാന്തയുടെ വിവാഹ ജീവിതം തകർന്നതിന് കാരണം ശോഭിതയാണെന്ന് വാദം വന്നു. എന്നാൽ സമാന്തയുമായി വേർപിരിഞ്ഞ ശേഷമാണ് ശോഭിത ശോഭിത തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതെന്നും തന്റെ കഴിഞ്ഞ കാലവുമായി ശോഭിതയ്ക്ക് ബന്ധമില്ലെന്നും നാഗ ചെെതന്യ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.


Click it and Unblock the Notifications











