ഒടിയന്‍ ആദ്യ ദിവസം തന്നെ കാണും! ഇത് മോഹന്‍ലാലിനെ കൊണ്ടു മാത്രമേ ചെയ്യാന്‍ സാധിക്കു: അക്ഷയ്കുമാര്‍

By Prashant V R

Recommended Video

ഒടിയനെക്കുറിച്ച് അക്ഷയ് കുമാർ | filmibeat Malayalam

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ട ചിത്രം ഒടിയനു വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവേ ആഘോഷങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞു. പുലിമുരുകന് ശേഷമുളള ലാലേട്ടന്റെ വമ്പന്‍ റിലിസായിട്ടാണ് ഒടിയന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ റെക്കോര്‍ഡുകളെല്ലാം ഒടിയന്‍ തകര്‍ക്കുമെന്നാണ് സിനിമാ പ്രേമികള്‍ അഭിപ്രായപ്പെടുന്നത്. സിനിമയുടെ സെന്‍സറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.

ഒടിയന്റെ റിലീസ് സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ദിവസമായിരുന്നു സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിരുന്നത്. സിനിമയുടെ ഫാന്‍സ് ഷോ ടിക്കറ്റുകളെല്ലാം നേരത്തെ ചൂടപ്പം പോലെ വിറ്റുതീര്‍ന്നിരുന്നു. ഒടിയനൊപ്പമുളള ആരാധകരുടെ സെല്‍ഫികളും നേരത്തെ വൈറലായി മാറിയിരുന്നു. ഇനി ഏട്ടുനാള്‍ മാത്രമാണ് ചിത്രത്തിന്റെ റിലീസിനായി അവശേഷിക്കുന്നത്. ഇതിനിടെ ഒടിയനെക്കുറിച്ച് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാര്‍ പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുകയാണ്.

ഒടിയന്റെ വരവ്

ഒടിയന്റെ വരവ്

ലോകമെമ്പാടുമായി 3500 സക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു സംവിധായകന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. കേരളം ഇതുവരെ കണ്ട എറ്റവും വലിയ റിലീസുകളിലൊന്നായിട്ടാകും ചിത്രമെത്തുക. ലാലേട്ടന്റെ ബ്രഹ്മാണ്ട ചിത്രത്തില്‍ മമ്മൂക്കയും നേരത്തെ ഒരു ഭാഗമായിരുന്നു. ചിത്രത്തില്‍ ശബ്ദസാന്നിദ്ധ്യമായിട്ടാകും അദ്ദേഹമെത്തുക. ഫാന്റസി ത്രില്ലറായി ഒരുക്കിയ ഒടിയന്‍ ഒരു ദൃശ്യവിസ്മയം തന്നെയായിരിക്കും സ്മ്മാനിക്കുകയെന്നാണ് എല്ലാവരും കരുതുന്നത്. ചിത്രത്തില്‍ ലാലേട്ടന്റെ പ്രകടനത്തോടൊപ്പം പീറ്റര്‍ ഹെയ്‌ന്റെ സംഘടന രംഗങ്ങളും മുഖ്യ ആകര്‍ഷണമായിരിക്കും.

ഒടിയനെക്കുറിച്ച് അക്ഷയ്കുമാര്‍

ഒടിയനെക്കുറിച്ച് അക്ഷയ്കുമാര്‍

ലാലേട്ടന്റെ ബ്രഹ്മാണ്ട ചിത്രത്തെക്കുറിച്ച് സൂപ്പര്‍ താരം അക്ഷയ്കുമാര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. സിനിമ ആദ്യ ദിവസം തന്നെ കാണണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചതായാണ് അറിയുന്നത്. പ്രിയദര്‍ശന്‍ വഴിയാണ് അക്ഷയ്കുമാര്‍ ഈ ആഗ്രഹം മോഹന്‍ലാലിനെ അറിയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയെ ക്കുറിച്ചുളള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ശ്രദ്ധിച്ചിരുന്നുവെന്നും അക്ഷയ് പറയുന്നു.

അവസാനത്തെ 20 മിനുട്ട്

അവസാനത്തെ 20 മിനുട്ട്

കൂടാതെ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെക്കുറിച്ച് പീറ്റര്‍ ഹെയ്‌നിനോട് അക്ഷയ് ചോദിച്ചറിയുകയും ചെയ്തു. അവസാനത്തെ 20 മിനുട്ട് നീണ്ടുനില്‍ക്കുന്ന ഗംഭീര ക്ലൈമാക്‌സിനെക്കുറിച്ചറിഞ്ഞ അക്ഷയ് അത് മോഹന്‍ലാലിന് മാത്രമേ സാധിക്കൂ എന്നാണത്രെ പറഞ്ഞത്. നേരത്തെ അക്ഷയ്കുമാറും രജനീകാന്തും ഒന്നിച്ച 2.0 കാണാന്‍ മോഹന്‍ലാല്‍ കുടുംബസമേതം എത്തിയിരുന്നു. തുടര്‍ന്ന് ചിത്രം ഗംഭീരമായെന്ന് ലാലേട്ടന്‍ അക്ഷയ്കുമാറിനെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു.

മലയാളം പതിപ്പിനൊപ്പം തന്നെ

മലയാളം പതിപ്പിനൊപ്പം തന്നെ

ഒടിയന്‍ നേരത്തെ എറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഐഎംഡിബിയുടെ മോസറ്റ് അവെയ്റ്റഡ് ലിസ്റ്റിലും സ്ഥാനം പിടിച്ചിരുന്നു. ബോളിവുഡിനെയും കോളിവുഡിനെയുമെല്ലാം മറികടന്നുകൊണ്ടായിരുന്നു നേരത്തെ ലാലേട്ടന്‍ ചിത്രം മുന്നിലെത്തിയിരുന്നത്. അതേസമയം റിലീസിങ്ങിനൊരുങ്ങുന്നതിനിടെയുളള ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളെല്ലാം സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. ഒടിയന്റെ പ്രതിമകള്‍ നേരത്തെ കേരളത്തിലെ തിയ്യേറ്ററുകളിലെല്ലാം അണിയറക്കാര്‍ സ്ഥാപിച്ചിരുന്നു. മലയാളം പതിപ്പിനൊപ്പം തന്നെ ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിംഗും ഒരേസമയം പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

ചിത്രത്തിലെ രണ്ടാമത്തെ ഗാനം

ചിത്രത്തിലെ രണ്ടാമത്തെ ഗാനം

ചിത്രത്തിലെ രണ്ടാമത്തെ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എം ജയചന്ദ്രന്റെ സംഗീതത്തില്‍ ലാലേട്ടന്‍ പാടിയൊരു പാട്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്. നേരത്തെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ഗാനത്തിനും സമൂഹ മാധ്യമങ്ങളില്‍ മികച്ച സ്വീകരണം ലഭിച്ചിരുന്നു. സുദീപ് കുമാറും ശ്രേയാ ഘോഷാലും ചേര്‍ന്ന് പാടിയ പാട്ടായിരുന്നു നേരത്തെ പുറത്തിറങ്ങിയിരുന്നത്. നിമിഷ നേരങ്ങള്‍ കൊണ്ടായിരുന്നു ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X