»   » എഎല്‍ വിജയ് യുടെ രണ്ടാം വധുവും മലയാളി നടി, മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ ആ നടി ആര് ?

എഎല്‍ വിജയ് യുടെ രണ്ടാം വധുവും മലയാളി നടി, മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ ആ നടി ആര് ?

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴ് സിനിമാ ലോകവും മലയാള സിനിമാ ലോകവും ഏറെ ആഘോഷിച്ച വിവാഹവും വിവാഹ മോചനവുമായിരുന്നു സംവിധായകന്‍ എ എല്‍ വിജയ് യുടെയും നടി അമല പോളിന്റെയും. വിവാഹ മോചനത്തിന് ശേഷം ഇരുവരും തങ്ങളുടെ ജോലി മേഖലയില്‍ തിരക്കുമായി.

എഎല്‍ വിജയ്ക്ക് രണ്ടാം വിവാഹം? അമല പോള്‍ സെറ്റില്‍ നിന്നും കരഞ്ഞുകൊണ്ടിറങ്ങിപ്പോയി?

ഇന്നലെയാണ് (മാര്‍ച്ച് 1) എ എല്‍ വിജയ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ആരാണ് വധു എന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു.

മലയാളി നടി വധു

എ എല്‍ വിജയ് യുടെ രണ്ടാം വധുവും ഒരു മലയാളി നടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയില്‍ നിന്ന് തമിഴിലെത്തിയ ഈ നടിയുമായി വിജയ് നല്ല സൗഹൃദത്തിലായിരുന്നു. ഈ ബന്ധം വിവാഹത്തിലേക്ക് നീങ്ങുകയാണെന്നാണ് വാര്‍ത്തകള്‍.

ചുക്കാന്‍ പിടിയ്ക്കുന്നത് അളകപ്പന്‍

അമലയുമായുള്ള വിവാഹ മോചനത്തിന് ശേഷം സിനിമാ സംവിധാനത്തില്‍ മാത്രം ശ്രദ്ധിയ്ക്കുകയായിരുന്നു വിജയ്. എന്നാല്‍ സംവിധായകന്റെ അച്ഛനും നിര്‍മാതാവുമായ എ എല്‍ അളഗപ്പനാണ് മകനെ രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചതും അതിന് മുന്‍ കൈ എടുത്തതും.

വാര്‍ത്ത കേട്ട അമല

വിജയ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്ന് അമല പോള്‍ ഇന്നലെ ഒരു ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് അറിഞ്ഞത്. വിവരം അറിഞ്ഞതും സെറ്റില്‍ നിന്ന് കരഞ്ഞുകൊണ്ട് നടി ഇറങ്ങിപ്പോയി എന്നാണ് കേട്ടത്. വിജയ് യെ ഇപ്പോഴും പ്രണയിക്കുന്നു എന്ന് മുമ്പൊരു അഭിമുഖത്തില്‍ അമല പറഞ്ഞിരുന്നു.

ആ പ്രണയ വിവാഹവും, വിവാഹ മോചനവും

മൂന്ന് വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് വിജയ് യും അമലയും വിവാഹിതരായത്. ക്രിസ്ത്യന്‍ മതാചാരപ്രാകാരമുള്ള വിവാഹ നിശ്ചയവും ഹിന്ദു മതാചാരപ്രകാരമുള്ള വിവാഹവും വളരെ ആര്‍ഭാടമായിത്തന്നെ നടന്നു. എന്നാല്‍ ആ ബന്ധത്തിന് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആയുസുണ്ടായിരുന്നില്ല. വിവാഹ മോചനത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇതുവരെ ഇരുവരും വ്യക്തമാക്കിയിട്ടില്ല.

തിരക്കുകളുമായി അമല

പക്വതയില്ലാത്ത പ്രായത്തില്‍ പറ്റിയ അബദ്ധമാണെന്നാണ് വിവാഹത്തെ കുറിച്ച് അമല പോള്‍ പറഞ്ഞത്. സിനിമാ ജീവിതം തുടരാന്‍ സമ്മതിക്കാത്തതിനാലാണ് വിവാഹ മോചനം സംഭവിച്ചത് എന്ന് അമല പറഞ്ഞിരുന്നു. എന്തായാലും ഇപ്പോള്‍ മലയാളത്തിലും തമിഴിലും കന്നടയിലുമൊക്കെ ധാരാളം അവസരങ്ങളുമായി തിരക്കിലാണ് അമല.

    English summary
    AL Vijay to tie the knot with again a Malayalam actress

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    X