»   » ആലപ്പുഴയിലെ ഹോട്ടലില്‍ നടി പീഡിപ്പിക്കപ്പെട്ടു??? യാഥാര്‍ത്ഥ്യം നടി പറഞ്ഞതിനുമപ്പുറം!!!

ആലപ്പുഴയിലെ ഹോട്ടലില്‍ നടി പീഡിപ്പിക്കപ്പെട്ടു??? യാഥാര്‍ത്ഥ്യം നടി പറഞ്ഞതിനുമപ്പുറം!!!

Posted By: കാർത്തി
Subscribe to Filmibeat Malayalam

മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ശ്രദ്ധേയയായ പ്രമുഖ നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് പല താരങ്ങളും സിനിമയക്ക് അകത്തും പുറത്തും തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ തുറന്ന പറയാന്‍ തുടങ്ങിയത്. പല പ്രമുഖ താരങ്ങളും ഇക്കാര്യത്തില്‍ മുന്നോട്ട് വന്നുവെന്നതും ശ്രദ്ധേയമാണ്. കൂടുതല്‍ പേരും സിനിമയ്ക്കുള്ളിലെ ലൈംഗീക ചൂഷണത്തേക്കുറിച്ച് തുറന്ന് പറയാന്‍ ധൈര്യകാണിച്ചവരാണ്. 

നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്തിന് പിന്നാലെ മലയാളത്തിലെ മറ്റൊരു യുവ നടി ആലപ്പുഴയിലെ ഹോട്ടലില്‍ ആക്രമണത്തിനിരയായി. ഹോട്ടിലിലെ ജോലിക്കാരന്‍ തന്നെ കടന്നു പിടിച്ചെന്നാണ് നടി അന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ യാഥാര്‍ത്ഥ്യം അതിനുമപ്പുറത്താണെന്നാണ് ചലച്ചിത്ര മാധ്യമപ്രവര്‍ത്തകനായ പല്ലിശ്ശേരി പറയുന്നത്. 

ആലപ്പുഴയിലെ ഹോട്ടലില്‍ താമസിച്ച നടിയെ ഹോട്ടല്‍ ജീവനക്കാരന്‍ കടന്നു പിടിച്ചെന്നായിരുന്നു വാര്‍ത്തകള്‍. നടി നേരിട്ട് പരാതി നല്‍കിയതിനേത്തുടര്‍ന്ന് പോലീസ് കേസും എടുത്തു. നടിക്കെതിരായ പീഡന ശ്രമം, ആക്രമണം എന്നിവയാണ് ഹോട്ടല്‍ ജീവനക്കാരന് മേല്‍ ആരോപിക്കപ്പെട്ടത്.

ആലപ്പുഴയിലെ ഹോട്ടലില്‍ നടന്നത് നടി പറഞ്ഞതിന് അപ്പുറമുള്ള കാര്യങ്ങളാണെന്നാണ് പല്ലിശ്ശേരി സിനിമാ മംഗളത്തിലെ തന്റെ ലേഖനത്തില്‍ പറയുന്നത്. ഹോട്ടലിലെ ജീവനക്കാരില്‍ ഒരാളാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ തന്നോട് പങ്കുവച്ചതെന്നും പല്ലിശ്ശേരി പറയുന്നു.

ഹോട്ടല്‍ മുറിയില്‍ നടി ലഹരി ഉപയോഗിച്ചിരുന്നെന്നാണ് ആ ജീവനക്കാരന്‍ പല്ലിശ്ശേരിയോട് പറഞ്ഞത്. മാത്രമല്ല അവര്‍ തന്റെ മുറി ലോക്ക് ചെയ്തിരുന്നുമില്ല. ലഹരിയില്‍ മയങ്ങിയിരിക്കുകയായിരുന്നു നടി. പ്രതി സ്ഥാനത്തുള്ള ജീവനക്കാരനാണ് നടിയുടെ മുറിയിലേക്ക് ഭക്ഷണമെത്തിച്ച് കൊടുത്തിരുന്നതെന്നും ആ ജീവനക്കാരന്‍ പറയുന്നു.

ഭക്ഷണവുമായി നടിയുടെ മുറിയിലെത്തിയ ചെറുപ്പക്കാരനെ പ്രചോദിപ്പിക്കുന്ന രംഗങ്ങള്‍ അവിടെ നടന്നിരുന്നു. അത് തനിക്കുള്ള അനുവാദമായി തെറ്റിദ്ധരിച്ചാണ് യുവാവ് നടിയെ പീഡിപ്പിക്കാന്‍ തയാറായത്. ഇക്കാര്യത്തില്‍ നടിയുടെ അപ്പോഴത്തെ അവസ്ഥകളും മനസിലാക്കേണ്ടതുണ്ടെന്നും ആ ജിവനക്കാരന്‍ പറയുന്നത്.

നടി അറിയാതെ തന്നെ പീഡനം നടന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. നടി സ്വബോധത്തിലായിരുന്നില്ല എന്നത് തന്നെ കാരണം. ഇതെല്ലാം ഒതുക്കി തീര്‍ത്ത് ചെറിയ രീതിയില്‍ മഹസ്സര്‍ തയാറാക്കുകയായിരുന്നു. അറസ്റ്റിലായ യുവാവിനെ ശരിക്ക് ചോദ്യം ചെയ്താല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്നും ജീവനക്കാരന്‍ പറഞ്ഞു.

ഹോട്ടല്‍ മുറിയില്‍ നടന്ന കാര്യങ്ങളേക്കുറിച്ച് കൃത്യമായി പറയാന്‍ കഴിയുന്നത് നടിക്കും ആ ജീവനക്കാനും മാത്രമാണ്. അവിടെ എന്ത് തന്നെ സംഭവിച്ചിട്ടുണ്ടെങ്കിലും നടി പറയുന്നതിനാണ് വില. സത്യം മറ്റൊന്നാണെങ്കില്‍ ചെറുപ്പക്കാരന്‍ തന്നെ പുറത്ത് പറയട്ടെ എന്നാണ് പല്ലിശ്ശേരി പറയുന്നത്.

ഒരുര സംശയം അവശേഷിപ്പി. ച്ചാണ് പല്ലിശ്ശേരി ഈ വിഷയം അവസാനിപപ്പിക്കുന്നത്. നടിയുടെ രഹസ്യ ഭാഗ രംഗങ്ങള്‍ യുവാവ് മൊബൈലില്‍ പകര്‍ത്തിയിട്ടില്ലെന്ന് വിശ്വസിക്കാമോ? സംഭവ സമയത്ത് നടി അബോധാവസ്ഥയിലായിരുന്നു എന്നതാണ് പല്ലിശ്ശേരിയുടെ ഈ സംശയത്തിന് കാരണം

English summary
Film reporter Pallisseri reveals the facts behind the Alappuzha actress attack. One of the hotel employee says that the actress was using drugs.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam