ആലിയ ബോളിവുഡിലെ നസ്‌റിയയോ??

By Aswini

നേരം എന്ന ചിത്രം ഹിറ്റായതിന് ശേഷം നസ്‌റിയ നസീം എന്ന കൊച്ചു നായികയ്ക്ക് മലയാളി സിനിമാ പ്രേക്ഷകര്‍ നല്‍കിയ സ്വീകരണം വളരെ വലുതാണ്. ഇപ്പോള്‍ ആരാധകരുടെ വലുപ്പവും വ്യാപ്തിയും അളക്കുന്നത് ഫേസ്ബുക്ക് ലൈക്കുകളാണല്ലോ. മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമൊക്കെ കടത്തിവെട്ടിയാണ് നസ്‌റിയ മുന്നേറിയത്.

ഇപ്പോള്‍ മലയാളികള്‍ക്ക് ബോളിവുഡിലെ നസ്‌റിയ നസീമായി വേണമെങ്കില്‍ അലിയ ഭട്ടിനെ കാണാവുന്നതാണ്. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനം കവര്‍ന്ന ആലിയ ഭട്ട് എന്ന കൊച്ചു നായിക സോഷ്യല്‍ മീഡിയയില്‍ താരമാകുകയാണ്. ട്വിറ്ററില്‍ ആലിയയെ പിന്തുടരുന്നവരുടെ എണ്ണം അഞ്ച് ദശലക്ഷം കടന്നു.

alia-bhatt

ആരാധകരുടെ ഈ സ്‌നേഹപ്രകടനത്തിന് നന്ദി പറയാന്‍ അലിയ മറന്നില്ല. ഒഹ്, അഞ്ച് ദശലക്ഷം. നന്ദി. നിങ്ങളെന്നെ സന്തോഷവതിയാക്കുന്നു എന്ന് പറഞ്ഞ് ട്വീറ്റ് ചെയ്ത അലിയ ഇന്നലെ (20-06-2015) ആറ് മണിക്ക് ആരാധകരെ ട്വിറ്ററിലൂടെ നേരിട്ട് സംവദിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ആറ് മണിക്ക് നടി ആരാധകരുമായി ട്വിറ്ററില്‍ സംവദിക്കുകയും ചെയ്തു.

ഒദ്യോഗികവും വ്യക്തിപരവുമായ കാരങ്ങളുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ആലിയ. ഇപ്പോള്‍ ഷാകൂണ്‍ ബദ്രയുടെ കപൂര്‍സ് ആന്റ് സണ്‍സ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ഋഷി കപൂര്‍, പാകിസ്ഥാന്‍ നടന്‍ ഫവാദ്ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X