»   » അലിയ ഭട്ടിന് അപാര ജനറല്‍ നോളജല്ലേ...ഉള്ളിക്കെത്രയാ വില എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് കേട്ടോ...

അലിയ ഭട്ടിന് അപാര ജനറല്‍ നോളജല്ലേ...ഉള്ളിക്കെത്രയാ വില എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് കേട്ടോ...

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡ് യങ് ഹോട്ട് താരം അലിയ ഭട്ടിന്റെ ജനറല്‍ നോളജിനെ കുറിച്ച് എല്ലാവര്‍ക്കും വലിയ മതിപ്പാണ്. മഹരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന പൃഥ്വിരാജ് ചൗഹാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് പറഞ്ഞ വ്യക്തിയാണ്, പിന്നെന്ത് ഉള്ളിവില?

അലിയയുടെ ജനറല്‍ നോളജിനെ ട്രോള്‍ ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ ഒത്തിരി കമന്റുകള്‍ വന്നിരുന്നു. ട്രോളന്മാര്‍ക്കിതാ ഒരു വിഷയം കൂടെ. തന്റെ പുതിയ ചിത്രമായ ഷാന്തറിന്റെ പ്രമോഷന് വേണ്ടി കോഫി വിത്ത് കപില്‍ എന്ന ഷോയില്‍ പങ്കെടുക്കവെ ഒരു മണ്ടത്തരം കൂടെ അലിയയുടെ നാവില്‍ നിന്നും വീണു.

പൃഥ്വിരാജ് ഇന്ത്യന്‍പ്രസിഡന്റാണെന്ന് പറഞ്ഞ ആളാ, പിന്നെന്ത് ഉള്ളിവില? അലിയയ്ക്ക് പിന്നെയും പണികിട്ടി

ഷാന്തര്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയാണ് അലിയ ഭട്ട് കോഫി വിത്ത് കപില്‍ എന്ന സെലിബ്രിറ്റി ചാറ്റ് ഷോയില്‍ പങ്കെടുക്കാനെത്തിയത്. കൂടെ നായകന്‍ ഷാഹിദ് കപൂറും ഉണ്ടായിരുന്നു.

പൃഥ്വിരാജ് ഇന്ത്യന്‍പ്രസിഡന്റാണെന്ന് പറഞ്ഞ ആളാ, പിന്നെന്ത് ഉള്ളിവില? അലിയയ്ക്ക് പിന്നെയും പണികിട്ടി

ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ കപില്‍ അലിയയോട് ഇപ്പോള്‍ ഒരു കിലോ ഉള്ളിക്കെത്രയാ വില എന്ന് ചോദിച്ചു. ഉടന്‍ വന്നു അലിയയുടെ മറുപടി, ഏഴ് രൂപ!

പൃഥ്വിരാജ് ഇന്ത്യന്‍പ്രസിഡന്റാണെന്ന് പറഞ്ഞ ആളാ, പിന്നെന്ത് ഉള്ളിവില? അലിയയ്ക്ക് പിന്നെയും പണികിട്ടി

അലിയയുടെ ഉത്തരം വന്നതും കാണികള്‍ ചിരിക്കാന്‍ തുടങ്ങി. തെറ്റുപറ്റിയതാണ് സോറി എന്ന് പറഞ്ഞ് അലിയ അടുത്ത അക്കം പറഞ്ഞു, 17 രൂപ!

പൃഥ്വിരാജ് ഇന്ത്യന്‍പ്രസിഡന്റാണെന്ന് പറഞ്ഞ ആളാ, പിന്നെന്ത് ഉള്ളിവില? അലിയയ്ക്ക് പിന്നെയും പണികിട്ടി

അലിയയുടെ തലയില്‍ പൊങ്കാല ഇടാന്‍ പുതിയ ട്രോള്‍ കിട്ടിയ സമാധാനത്തിലാണ് ചില ബുജികള്‍.

പൃഥ്വിരാജ് ഇന്ത്യന്‍പ്രസിഡന്റാണെന്ന് പറഞ്ഞ ആളാ, പിന്നെന്ത് ഉള്ളിവില? അലിയയ്ക്ക് പിന്നെയും പണികിട്ടി

അലിയ ഉള്ളിവില പറഞ്ഞ വീഡിയോ കാണണോ, കണ്ടോളൂ

പൃഥ്വിരാജ് ഇന്ത്യന്‍പ്രസിഡന്റാണെന്ന് പറഞ്ഞ ആളാ, പിന്നെന്ത് ഉള്ളിവില? അലിയയ്ക്ക് പിന്നെയും പണികിട്ടി

നേരത്തെ ഒരു പൊതുപരിപാടിയില്‍ മഹരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന പൃഥ്വിരാജ് ചൗഹാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് പറഞ്ഞ വ്യക്തിയാണ്, പിന്നെന്ത് ഉള്ളിവില?

പൃഥ്വിരാജ് ഇന്ത്യന്‍പ്രസിഡന്റാണെന്ന് പറഞ്ഞ ആളാ, പിന്നെന്ത് ഉള്ളിവില? അലിയയ്ക്ക് പിന്നെയും പണികിട്ടി

പൃഥ്വിരാജ് ചൗഹാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് പറഞ്ഞത് ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. ഒരു പ്രസ്മീറ്റില്‍ അലിയയുടെ ജനറല്‍ നോളജ് ടെസ്റ്റ് ചെയ്യാന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ശ്രമിച്ചപ്പോള്‍ അലിയ ചൂടായതും വാര്‍ത്തയായി.

English summary
Alia Bhatt and Shahid Kapoor visited the sets of Comedy Nights With Kapil to promote Shaandaar and obviously, Kapil Sharma decided to pull Alia’s leg on the show. He asked Alia the current price of onions and she very confidently replied – 7 rupees.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam