കോടികളാണ് വാങ്ങുന്നത്! രാജമൗലി ചിത്രത്തിനായി ആലിയ ഭട്ട് വാങ്ങുന്ന പ്രതിഫലം? കാണൂ!

താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചറിയാന്‍ എന്നും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. ബാഹുബലിക്ക് ശേഷമുള്ള ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് രാജമൗലി ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന് പിന്നാലെയായാണ് സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഏറെ ആവേശത്തോടെയാണ് ഈ പ്രഖ്യാപനത്തെ ഏറ്റെടുത്തത്. ആര്‍ ആര്‍ ആര്‍ എന്നാണ് ചിത്രത്തിന് പേരിട്ടത്. സ്വാതന്ത്ര്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ കഥയുമായാണ് സിനിമയെത്തുന്നത്.

രാം ചരണ്‍, അജയ് ദേവ്ഗണ്‍, സമുദ്രക്കനി, ജൂനിയര്‍ എന്‍ടി ആര്‍ തുടങ്ങി വന്‍താരനിര അണിനിരക്കുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് ബോളിവുഡിന്റെ മിന്നും താരങ്ങളിലൊരാളായ ആലിയ ഭട്ടാണ്. വിവിധ ഭാഷകളിലായാണ് ചിത്രമൊരുക്കുന്നത്. ഇതാദ്യമായാണ് ആലിയ ഭട്ട് തെന്നിന്ത്യന്‍ സിനിമയുമായി സഹകരിക്കുന്നത്. സാമന്തയായിരിക്കും ചിത്രത്തില്‍ നായികയായി എത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു പ്രചരിച്ചിരുന്നത്. അവസാനനിമിഷമാണ് ചിത്രത്തിലെ നായികയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഇപ്പോഴിതാ താരത്തിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.

ആലിയയുടെ പ്രതിഫലം

ആലിയയുടെ പ്രതിഫലം

ബോളിവുഡിന്റെ സ്വന്തം താരങ്ങളിലൊരാളാണ് ആലിയ ഭട്ട്. സ്വതസിദ്ധമായ അഭിനയശൈലിയുമായാണ് ഈ താരം മുന്നേറുന്നത്. ബോളിവുഡില്‍ നിന്നും ടോളിവുഡിലേക്കെത്തുകയാണ് താരം. രാജമൗലിയുടെ പുതിയ ചിത്രമായ ആര്‍ആര്‍ ആറിലൂടെയാണ് താരം തെന്നിന്ത്യയിലേക്കെത്തിയത്. സ്വാതന്ത്ര സമരസേനാനികളുടെ കഥയുമായാണ് ഇത്തവണ രാജമൗലിയും സംഘവും എത്തുന്നത്. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി 10 കോടിയാണ് താരത്തിന് പ്രതിഫലമായി ലഭിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ബോളിവുഡില്‍ നിന്നും 7 കോടി നേടുന്ന താരത്തിന് ടോളിവുഡിലേക്കെത്തിയപ്പോഴും ഉയര്‍ന്ന പ്രതിഫലമാണ് നല്‍കുന്നത്.

അണിയറപ്രവര്‍ത്തകര്‍ ഓക്കെ  പറഞ്ഞു

അണിയറപ്രവര്‍ത്തകര്‍ ഓക്കെ പറഞ്ഞു

സംവിധായകനും നിര്‍മ്മാതാവും താരത്തിന്റെ പ്രതിഫലത്തില്‍ യാതൊരുവിധ വിയോജിപ്പുകളും പ്രകടിപ്പിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആര്‍ആര്‍ആറില്‍ അഭിനയിക്കുന്നതിനായി താരത്തിന് എത്ര പ്രതിഫലം നല്‍കാനും അവര്‍ തയ്യാറാണെന്നും താരമില്ലാതെ സിനിമ നീങ്ങില്ലെന്നും പറയപ്പെടുന്നു.ബോളിവുഡില്‍ നിന്നും മികച്ച സ്വീകാര്യതയും ശക്തമായ ആരാധകപിന്തുണയുമുള്ള താരത്തിനെ തെലുങ്കിലെത്തുമ്പോഴും അത് നിലനിര്‍ത്താനാവുമെന്നും അവര്‍ വിലയിരുത്തിയിട്ടുണ്ട്.

താരത്തിന്‍രെ  പ്രതികരണം

താരത്തിന്‍രെ പ്രതികരണം

ആര്‍ആര്‍ ആറില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് താരവും സ്ഥിരീകരണം നടത്തിയിട്ടുണ്ട്. പുതിയ സിനിമയുടെ കാര്യത്തില്‍ താന്‍ എക്‌സൈറ്റഡാണെന്നാണ് താരം കുറിച്ചിട്ടുള്ളത്. ബാഹുബലി സംവിധായകനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷവതിയാണ് താനെന്നും താരം വ്യക്തമാക്കിയിരുന്നു. സിനിമയ്ക്കായുള്ള തയ്യാറെടുപ്പിലാണ് താനെന്നും തന്റെ റോളുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ ഇപ്പോള്‍ അനുവാദമില്ലെന്നും താരം പറഞ്ഞിരുന്നു. രാജമൗലി സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ സംതൃപ്തയാണ്. ഇതാദ്യമായാണ് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നത്. അതിന്റെ സന്തോഷവും തനിക്കുണ്ടെന്നും താരം പറയുന്നു.

400 കോടിയില്‍

400 കോടിയില്‍

400 കോടി മുതല്‍മുടക്കിലാണ് ചിത്രമൊരുക്കുന്നത്. ബോളിവുഡിലേയും തമിഴിലേയും പ്രമുഖ താരങ്ങളും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. 2020 ജൂലൈ 30നാണ് ചിത്രം റിലീസ് ചെയ്യുകയെന്നുള്ള വിവരവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ബാഹുബലിക്ക് ശേഷമുള്ള അടുത്ത ബ്രഹ്മാണ്ഡ ചിത്രം അണിയറയില്‍ തുടങ്ങിയിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളറിയാനായി നമുക്കും കാത്തിരിക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X