»   » ആലിയയും സിദ്ധാര്‍ത്ഥും രഹസ്യമായി കെട്ടിപ്പിടിച്ചത് പരസ്യമായി, അനുഷ്‌ക ശര്‍മ്മ കൊടുത്ത പണി

ആലിയയും സിദ്ധാര്‍ത്ഥും രഹസ്യമായി കെട്ടിപ്പിടിച്ചത് പരസ്യമായി, അനുഷ്‌ക ശര്‍മ്മ കൊടുത്ത പണി

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രണയത്തിലാണെന്ന് ആര്‍ക്കും അറിയാത്ത കാര്യമല്ല. എന്നാല്‍ വാര്‍ത്തകള്‍ ഇരുവരും ഗോസിപ്പുകളായി തള്ളി കളഞ്ഞെങ്കിലും അതില്‍ ചില സത്യങ്ങളുമുണ്ട്. അടുത്തിടെ രണ്ട് പേരും ചേര്‍ന്നുള്ള വിദേശയാത്രകളും ഫോട്ടോസുമെല്ലാം അതിനുള്ള തെളിവുകളായിരുന്നു.

ആലിയ ഭട്ടിന്റെ ബിക്കിനി ബോഡിയുടെ രഹസ്യം അറിയാമോ?

ആലിയ വെയ്റ്റ് പ്ലീസ്.... ബിക്കിനിയാണോ താരം, എങ്കില്‍ ഈ 15 പേരെ കാണാതെ പോകരുത്!

എന്നാല്‍ അതിനിടെ ആലിയ ഭട്ട്-സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും തെറ്റി പിരിഞ്ഞുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. പക്ഷേ പിരിഞ്ഞിട്ടില്ല. രണ്ടു പേരും ഇപ്പോഴും കടുത്ത പ്രണയത്തില്‍ തന്നെയാണെന്നതിനുള്ള മറ്റൊരു തെളിവ്. ഫിലിംഫെയര്‍ എഡിറ്റര്‍ ജിതേഷ് പിള്ളയുടെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ വച്ചാണ് ആലിയ ഭട്ടും സിദ്ധാര്‍ത്ഥും കെട്ടിപിടിക്കുന്നത് പാപ്പരാസികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വായിക്കൂ..

രഹസ്യമായി കെട്ടി പിടിച്ചു, ആലിയ-സിദ്ധാര്‍ത്ഥ്

അനുഷ്‌ക ശര്‍മ്മയും ജിതേഷ് പിള്ളയും ചേര്‍ന്നെടുത്ത സെല്‍ഫിയിലാണ് ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കെട്ടിപിടിച്ച് നില്‍ക്കുന്നത് പാപ്പരാസികള്‍ കണ്ടെത്തിയത്.

ജിതേഷ് പിള്ളയുടെയും അനുഷ്‌ക ശര്‍മ്മയുടെയും പിന്നില്‍

സൂക്ഷിച്ച് നോക്കിയാല്‍ ഫോട്ടോയില്‍ കാണുന്നത് ആലിയ ഭട്ടാണെന്ന് മനസിലാകും. പാപ്പരാസികളുടെ കണ്ണില്‍ പെടാതെ ഇരുവരും അകലം പാലിച്ചാണ് നില്‍ക്കുന്നത്.

ജിതേഷ് പിള്ളയുടെ ബര്‍ത്ത് ഡേ പാര്‍ട്ടി

ജിതേഷ് പിള്ളയുടെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ വച്ചാണ് സംഭവം. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

പ്രണയ ഗോസിപ്പുകള്‍ ഇവിടെ വരെ

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും തമ്മില്‍ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറയാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ ഇരുവരും പ്രണയ ഗോസിപ്പുകളോട് പ്രതികരിച്ചിട്ടുമില്ല.

English summary
ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രണയത്തിലാണെന്ന് ആര്‍ക്കും അറിയാത്ത കാര്യമല്ല.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam