»   » രണ്‍ബീര്‍ കത്രീന വേര്‍പിരിയലിന് പിന്നില്‍ ആലിയ ഭട്ട്?

രണ്‍ബീര്‍ കത്രീന വേര്‍പിരിയലിന് പിന്നില്‍ ആലിയ ഭട്ട്?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡിലെ നക്ഷത്ര പ്രണയിനികളായ രണ്‍ബീര്‍ കപൂറും കത്രീന കൈഫും വേര്‍പിരിഞ്ഞെന്ന വാര്‍ത്ത അടുത്തിടെ മാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇവരുടെ വേര്‍പിരിയലിന് പല കാരണങ്ങളും മാധ്യമങ്ങള്‍ കണ്ടെത്തി. രണ്‍ബീറിന്റെ മുന്‍ കാമുകി ദീപികയും കത്രീനയുടെ മുന്‍ കാമുകന്‍ സല്‍മാനുമെല്ലാം വേര്‍പിരിയലിന് കാരണമായെന്ന് ഗോസിപ്പുകളുണ്ടായിരുന്നു.

എന്നാല്‍, ഇവര്‍ ആരുമല്ല ആലിയ ഭട്ട് ആണ് ഇരുവര്‍ക്കുമിടയില്‍ വില്ലത്തിയായി കടന്നുവന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആലിയ ഭട്ടിനോടുള്ള രണ്‍ബീറിന്റെ അടുക്കം കത്രീനയെ ചൊടിപ്പിച്ചതാണ് ബ്രേക്കപ്പിനുള്ള കാരണമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഇംതിയാസ് അലിയുടെ വീട്ടില്‍ വെച്ചായിരുന്നു പ്രണയത്തകര്‍ച്ചയ്ക്ക് തുടക്കമിട്ടതെന്നും പറപ്പെടുന്നുണ്ട്.

ranbir0-alia-kat

ഇംതിയാസ് അലിയുടെ വീട്ടില്‍വെച്ചു നടന്ന പരിപാടിയില്‍ ബോളിവുഡിലെ പ്രമുഖരെ ക്ഷണിച്ചിരുന്നു. രണ്‍ബീറും കത്രിനയും ആലിയയുമെല്ലാം പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങില്‍ ആരെയും ആകര്‍ഷിക്കുന്ന വേഷം ധരിച്ചെത്തിയ ആലിയ രണ്‍ബീറിന്റെ ശ്രദ്ധനേടാന്‍ ശ്രമിച്ചതും രണ്‍ബീര്‍ ആലിയയുമായി കൂടുതല്‍ ഇടപഴകിയതും കത്രീനയെ ചൊടിപ്പിച്ചത്രെ.

ഇതേച്ചൊല്ലി ഇവര്‍ താമസിക്കുന്ന സ്ഥലത്തുവെച്ചും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. പിന്നിട് ചെറിയ കാരണങ്ങള്‍ക്കുപോലും തര്‍ക്കച്ച ഇരുവരും, രണ്‍ബീറിന്റെ ദീപികയുമായുള്ള സിനിമ റിലീസ് ചെയ്തതോടെ പൂര്‍ണമായി അകലുകയായിരുന്നു. രണ്‍ബീര്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും താന്‍ പറയാതെ വിവാഹം കഴിക്കില്ലെന്നുമുള്ള ദീപികയുടെ പരാമര്‍ശവും പിണക്കത്തിന്റെ ആക്കം കൂട്ടി.

English summary
Alia Bhatt the reason behind the Kapoor-Kaif split?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam