സിദ്ദാര്‍ത്ഥ് മല്‍ഹോത്രയുടെ വീട്ടില്‍ ആലിയ ഭട്ട്, പണി കിട്ടിയോന്നോ?
ബോളിവുഡ് താരങ്ങളായ ആലിയയുടെയും സിദ്ദാര്‍ത്ഥ് മല്‍ഹോത്രയുടെയും പ്രണയം ഗോസിപ്പുകളില്‍ നിറയാന്‍ തുടങ്ങിയിട്ട് നളേറയായി. പക്ഷേ അതിനൊരു വ്യക്തമായ മറുപടി ഇതുവരെ കിട്ടിയിട്ടുമില്ല. എന്നാല്‍ ഇപ്രാവശ്യം ആലിയയ്ക്ക് നല്ല പണിക്കിട്ടിയിട്ടുണ്ട്.
സംഭവം മറ്റൊന്നുമല്ല, സിദ്ദാര്‍ത്ഥിന്റെ വീട്ടില്‍ ആലിയ പോയതാണ് കാരണമായത്. നിത്യാ മെഹറാസ് സംവിധാനം ചെയ്യുന്ന ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് സിദ്ദാര്‍ത്ഥ് വിദേശത്ത് പോയാതായിരുന്നു. ചിത്രീകരണം കഴിഞ്ഞ് താരം വീട്ടിലെത്തിയപ്പോഴാണ് സിദ്ദാര്‍ത്ഥിനെ കാണാന്‍ ആലിയ എത്തുന്നത്.

ഷാഹിദ് കപൂര്‍ നായകനാകുന്ന ഷാന്ദാറാണ് ആലിയയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ആലിയ, സിദ്ദാര്‍ത്ഥ് പ്രണയത്തെ കുറിച്ച് ചില രഹസ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ചിത്രത്തിലെ നായകന്‍ ഷാഹിദാണ് ആ രഹസ്യങ്ങള്‍ പുറത്താക്കിയത്.
ചിത്രത്തിന്റെ ഷൂട്ടിങിന്റെ ഇടവേളകളില്‍ ആലിയ എപ്പോഴും തിരക്കായിരുന്നു. എന്നാല്‍ ആലിയ തിരക്കാകുന്നതിന്റെ കാരണം മറ്റൊന്നുമായിരുന്നില്ല. സിദ്ദാര്‍ത്ഥുമായി ഫോണില്‍ സംസാരിക്കുകയാണെന്നാണ് ഷാഹിദ് പറഞ്ഞത്.


Click it and Unblock the Notifications