ആലിയയ്ക്ക് രണ്‍ബീറിനെ വിവാഹം കഴിയ്ക്കണം
മുംബൈ: രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിയ്ക്കാന്‍ താന്‍ ആഹ്രഹിയ്ക്കുന്നെന്ന് ബോളിവുഡിലെ യുവ നടി ആലിയ ഭട്ട്. കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയിലാണ് രണ്‍ബീറിനോടുള്ള ഇഷ്ടം ആലിയ തുറന്ന് പറഞ്ഞത്. രണ്‍ബീറിനെ വിവാഹം കഴിയ്ക്കണമെന്ന് താന്‍ ആഗ്രഹിയ്ക്കുന്നുവെന്നും ഇക്കാര്യം രഹസ്യമായി സൂക്ഷിയ്ക്കാനായിരുന്നു ആഹ്രഹിച്ചിരുന്നതെന്നും ആലിയ ഭട്ട്.
രണ്‍ബീറിനോട് ആദ്യം സംസാരിച്ചതും അന്നു തന്നെ തനിയ്ക്ക് രണ്‍ബീറിനോട് തോന്നിയ ആരാധനയുമൊക്കെ ആലിയ ഷോയില്‍ പറഞ്ഞു. അന്നും ഇന്നും എനിയ്ക്ക് രണ്‍ബീറിനെ വിവാഹം കഴിയ്ക്കനാണ് ഇഷ്ടമെന്ന് ആലിയ.ഇതിനുള്ള പദ്ധതികള്‍ താന്‍ വളരെ രഹസ്യമായി നടത്തുന്നുവെന്നും ആലിയ ഭട്ട്.

രണ്‍ബീറിന്റെ അമ്മയോടും കാമുകിയായ കത്രീനയോടും രണ്‍ബീറിനോട് തോന്നുന്നു പ്രണയത്തെപ്പറ്റി പറയുമോ എന്ന കരണിന്റെ ചോദ്യത്തിന് എന്റെ പദ്ധതികളെപ്പറ്റി എല്ലാവര്‍ക്കും അറിയാം എന്നതായിരുന്നു ആലിയയുടെ മറുപടി.
കോഫി വിത്ത് കരണ്‍ ഷോയുടെ സീസണ്‍ ഫോരില ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു ആലിയ. ഷോയില്‍ ആലിയക്കൊപ്പമുണ്ടായിരുന്ന ുരിണീതി ചോപ്ര തനിയ്ക്ക് സെയ്ഫ് അലിഖാനോട് ആകര്‍ഷണം തോന്നുന്നുവെന്ന് പറഞ്ഞു.


Click it and Unblock the Notifications