»   » ഹൃത്തിക് റോഷനും സൂസൈനും പിരിയുന്നു?

ഹൃത്തിക് റോഷനും സൂസൈനും പിരിയുന്നു?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ ഏറ്റവും റൊമാന്റിക്കായ ദമ്പതികളുടെ കൂട്ടത്തിലാണ് ഹൃത്തിക് റോഷനെയും ഭാര്യ സൂസൈനെയെയും ആരാധകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച ഇവര്‍ ഇക്കാലമത്രയും യാതൊരു പ്രശ്‌നങ്ങളുമില്ലാതെ കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോയി എന്നകാര്യത്തിന് തന്നെയാണ് ആരാധകര്‍ മാര്‍ക്ക് കൊടുത്തിട്ടുള്ളതും. എന്നാല്‍ ഇനിയങ്ങോട്ട് മോസ്റ്റ് റൊമാന്റിക് കപ്പിള്‍ പട്ടികയില്‍ ഇവരുണ്ടാകില്ലെന്ന രീതിയിലാണ് ചില റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നത്.

കുറച്ചുനാളുകളായി സൂസൈനും ഹൃത്തിക്കിനുമിടയിലുള്ള കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട്. ഇതുസംബന്ധിച്ച് ഏറ്റവും അവസാനം വന്നിരിക്കുന്ന വാര്‍ത്ത. ഇവര്‍ പിരിഞ്ഞാണ് താമസിക്കുന്നതെന്നും അധികം വൈകാതെ വിവാഹമോചിതരമാകുമെന്നുമാണ്.

എന്താണ് ഇതിന് കാരണെന്ന് വ്യക്തമല്ലെങ്കിലും റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും ശരിയല്ലെന്ന് പറയാനാവില്ലെന്നാണ് ബോളിവുഡില്‍ ചിലര്‍ പറയുന്നത്. കുറച്ചുനാള്‍ മുമ്പ് ഹൃത്തിക്കിന്റെ പിതാവായ രാകേഷ് റോഷന്റെ ജന്മദിന പാര്‍ട്ടിയില്‍ സൂസൈന്‍ വൈകിയെത്തുകയും നേരത്തേ പോവുകയും ചെയ്തപ്പോള്‍ മുതലാണ് മറ്റുള്ളവര്‍ ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കിത്തുടങ്ങിയതത്രേ.

ഇപ്പോള്‍ സൂസൈന്‍ ഹൃത്തിക്കിനൊപ്പമല്ല താമസം, സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമാണ്. ഇവര്‍ക്ക് നല്ല സുഖമില്ലാത്തതിനാലാണ് സൂസന്ന പാര്‍ട്ടിയ്ക്ക് വൈകിയെത്തുകയും നേരത്തോ പോവുകയും ചെയ്തതെന്നാണ് പറയപ്പെടുന്നത്. സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന സൂസൈന്‍യെ കാണാന്‍ മക്കള്‍ രണ്ടുപേരും ഇടക്ക് അവിടേയ്ക്ക് പോവുകയാണ് പതിവെന്നും കേള്‍ക്കുന്നു.

ഹൃത്തിക് റോഷനും സൂസൈനും പിരിയുന്നു?

രാത്രിയില്‍ കാറിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിലാണ് താന്‍ ആദ്യമായി സൂസന്നയെ കണ്ടതെന്നും അപ്പോള്‍ത്തന്നെ പ്രണയത്തിലായിപ്പോയെന്നും ഹൃത്തിക്ക് പലവട്ടം പറഞ്ഞിട്ടുണ്ട്.

ഹൃത്തിക് റോഷനും സൂസൈനും പിരിയുന്നു?

രണ്ടു മതത്തില്‍പ്പെട്ടവരായിട്ടും ഹൃത്തിക്കിനും സൂസൈനും പ്രണയസാഫല്യത്തിന് തടസങ്ങളൊന്നുമുണ്ടായിരുന്നില്ല.

ഹൃത്തിക് റോഷനും സൂസൈനും പിരിയുന്നു?

ബോളിവുഡിലെ ഹോട്ട് ആന്റ് റൊമാന്റിക് ദമ്പതികളുടെ കൂട്ടത്തിലായിരുന്നു സൂസൈന്റെയും ഹൃത്തിക്കിന്റെയും സ്ഥാനം.

ഹൃത്തിക് റോഷനും സൂസൈനും പിരിയുന്നു?

വിവാഹജീവിതത്തിന്റെ പതിമൂന്ന് വര്‍ഷങ്ങള്‍ പിന്നിടുന്ന സൂസൈന്‍-ഹൃത്തിക്ക് ദമ്പതിമാര്‍ക്ക് രണ്ട് ആണ്‍കുട്ടികളാണുള്ളത്

English summary
We hear that Hrithik is quite miffed with his wife. As per the B-Town gossipmongers, the couple is possibly heading for a divorce, over the rumoured ongoing tension.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam