»   » മറ്റൊരു താരദാമ്പത്യത്തില്‍ കൂടെ വിള്ളല്‍.. പ്രസന്നയും സ്‌നേഹയും തമ്മില്‍ വഴക്ക്.. എന്തിന് ?

മറ്റൊരു താരദാമ്പത്യത്തില്‍ കൂടെ വിള്ളല്‍.. പ്രസന്നയും സ്‌നേഹയും തമ്മില്‍ വഴക്ക്.. എന്തിന് ?

Posted By: Rohini
Subscribe to Filmibeat Malayalam

കോളിവുഡിലെ ഹാപ്പി കപ്പിള്‍സാണ് സ്‌നേഹയും പ്രസന്ന കുമാറും. അജിത്തിനെയും ശാലിനിയെയും പോലെ സൂര്യയെയും ജ്യോതികയെയും പോലെ യുവ തലമുറ മാതൃകയാക്കുന്ന താരദാമ്പത്യമാണ് സ്‌നേഹയുടെയും പ്രസന്നയുടെയും.

റോള്‍ മാത്രമല്ല, മമ്മൂട്ടി ചിത്രത്തിനായി നയന്‍താരയുടെ സാരിയും ബ്ലൗസും സ്‌നേഹ തട്ടിയെടുത്തു!

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു സന്തോഷത്തോടെ കഴിയുന്ന ഇവര്‍ക്കിടയില്‍ ചെറിയ ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തു തുടങ്ങിയിരിയ്ക്കുന്നു എന്ന്. പ്രസന്നനെ ഇഷ്ടമുള്ള കാര്യങ്ങളില്‍ നിന്ന് സ്‌നേഹ തടയുന്നതാണത്രെ കാരണം.

മൂവി പ്രമോഷന് പോകുന്നത്

പൊതുപരിപാടികളിലെല്ലാം വളരെ ആസ്വദിച്ച് പങ്കെടുക്കുന്ന നടനാണ് പ്രസന്ന. നിര്‍മാത്താക്കളുടെ ആവശ്യാര്‍ത്ഥം തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി പ്രസന്ന പോകാന്‍ തയ്യാറെടുത്തപ്പോള്‍ സ്‌നേഹ തടഞ്ഞുവത്രെ.

ചെറിയ പ്രശ്‌നം വലുതാക്കുന്നു

പ്രമോഷന് സ്‌നേഹ പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് സ്‌നേഹയ്ക്കും പ്രസന്നയ്ക്കും ഇടയില്‍ ചെറിയൊരു വഴക്ക് നടന്നു എന്നാണ് ഗോസിപ്പു കോളങ്ങളിലെ വാര്‍ത്ത. എന്നാല്‍ ഏതൊരു ദാമ്പത്യത്തിലും ഉള്ള ചെറിയൊരു പ്രശ്‌നം പാപ്പരാസികള്‍ ഊതി വീര്‍പ്പിയ്ക്കുകയാണ്.

സ്‌നേഹയെ പ്രസന്ന തടഞ്ഞില്ല

വിവാഹ ശേഷം സ്‌നേഹ അഭിനയിക്കുന്നതില്‍ പ്രസന്ന ഒട്ടും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. തെലുങ്കിലും തമിഴിലും സ്‌നേഹ വളരെ സെലക്ടീവായി സിനിമകള്‍ ചെയ്തുകൊണ്ടേയിരുന്നു. മലയാളത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ദ ഗ്രേറ്റ് ഫാദര്‍ റിലീസിന് തയ്യാറെടുക്കവെയാണ് ഇങ്ങനെയൊരു വാര്‍ത്ത.

സ്‌നേഹ-പ്രസന്ന ദാമ്പത്യം

2012 ലാണ് സ്‌നേഹയുടെയും പ്രസന്നയുടെയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. ദമ്പതികളുടെ ഏക മകനായ വിഹാന് ഒന്നര വയസ്സ് പ്രായമായി. ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിയ്ക്കുന്ന ദമ്പതികളെ തെറ്റിപ്പിരിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് പാപ്പരാസികളാണ്.

English summary
All is not well between Sneha and Prasanna ?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam