»   » സൂര്യയ്ക്ക് സംവിധായകന്റെ ശൈലി പിടിയ്ക്കുന്നില്ല: പുതിയ ചിത്രം പ്രതിസന്ധിയില്‍

സൂര്യയ്ക്ക് സംവിധായകന്റെ ശൈലി പിടിയ്ക്കുന്നില്ല: പുതിയ ചിത്രം പ്രതിസന്ധിയില്‍

Posted By:
Subscribe to Filmibeat Malayalam

സൂര്യക്ക് സംവിധായകരുമായി എപ്പോഴും പ്രശ്‌നങ്ങളാണോ? കാക്ക കാക്ക, വാരണം ആയിരം പോലുള്ള ചിത്രങ്ങള്‍ സൂര്യക്ക് നല്‍കിയ ഗൗതം വാസുദേവ മേനോനുമായി സൂര്യ ഒടക്കി പിരിഞ്ഞു. ദേ പിന്നയും സംവിധായരനുമായി സൂര്യക്ക് പ്രശ്‌നം.

ഏറ്റവും പുതിയ ചിത്രമായ 24 എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിക്രം കുമാറുമായാണ് സൂര്യക്ക് ഇപ്പോള്‍ പ്രശ്‌നം. സൂര്യയുമായി അത്ര നല്ല രസത്തിലല്ലെന്ന് സംവിധായകന്‍ തന്നെ അറിയിച്ചിട്ടുണ്ടത്രെ.

surya

വിക്രം കുമാറിന്റെ സംവിധാന ശൈലി സൂര്യയ്ക്ക് ഇഷ്ടപ്പെടുന്നില്ലെന്നാണ് കേള്‍ക്കുന്നത്. ആക്ഷന്‍ രംഗങ്ങളും മറ്റു ഷോട്ടുകളും ചിത്രീകരിക്കുന്നതില്‍ സംവിധായകന്‍ ഒരുപാട് സമയമെടുക്കുന്നെന്നും ഇത് കാരണം സിനിമയുടെ റിലീസ് നീണ്ടു നീണ്ടു പോകുന്നു എന്നുമാണ് സൂര്യയുടെ പക്ഷം

സംവിധായകനും നടനും തമ്മിലുള്ള ഒടക്കുമൂലം 24 ന്റെ ചിത്രീകരണം പ്രതിസന്ധിയിലാണെന്നാണ് കേള്‍ക്കുന്നത്. ഒക്ടോബറിലെങ്കിലും ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ദീപാവലിക്ക് റിലീസി ചെയ്യ്ക്കാമെന്നാണ് സൂര്യ കണക്കുകൂട്ടുന്നത്.

English summary
According to the latest buzz in the industry, looks like terms are not going well with Suriya and director Vikram Kumar.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam