»   » കാവ്യയ്‌ക്കെതിരെ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീ ശബ്ദം ആരുടേതായിരുന്നു??

കാവ്യയ്‌ക്കെതിരെ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീ ശബ്ദം ആരുടേതായിരുന്നു??

By: Rohini
Subscribe to Filmibeat Malayalam

കാവ്യ മാധവന്‍ - ദിലീപ് വിവാഹത്തില്‍ മഞ്ജു വാര്യര്‍ക്കും കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയ്ക്കും എന്താണ് പറയാനുള്ളത് എന്നാണ് ഇപ്പോള്‍ ആളുകള്‍ക്ക് അറിയേണ്ടത്. അതും അന്വേഷിച്ച് പോയവര്‍ക്ക് ഒരു പഴയ ഫോണ്‍ സംഭാഷണം വീണുകിട്ടി. കാവ്യയ്‌ക്കെതിരെയുള്ള ഒരു സ്ത്രീ ശബ്ദമാണത്.

കാവ്യയെ അഭിനയിക്കാന്‍ ഇനി ദിലീപ് സമ്മതിക്കുമോ, തുടക്കവും ഒടുക്കവും ദിലീപിനൊപ്പം മാത്രം!!

നിഷാലുമായുള്ള വിവാഹ മോചനത്തിന് ശേഷം ഒരു മാധ്യമപ്രവര്‍ത്തകനുമായി നിഷാലിന്റെ അമ്മ നടത്തുന്ന ഫോണ്‍ സംഭാഷണം എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ഓഡിയോ വൈറലാകുന്നു. 2012, സെപ്റ്റംബര്‍ 15 ന് 365ഡെയ്‌സ് മീഡിയാസ് ചനല്‍ എന്ന യൂട്യൂബ് വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഓഡിയോ ഇപ്പോള്‍ പലരും കുത്തിപ്പൊക്കുന്നു.

dileep-kavya-madhavan

കാവ്യയെ കുറിച്ച് നിഷാലിന്റെ അമ്മ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എന്ന രീതിയിലാണ് ഓഡിയോ. എന്നാല്‍ ഓഡിയോ വൈറലായതിനെ തുടര്‍ന്ന് പിന്നീട് അത് യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. പ്രചരിച്ച ഓഡിയോയിലെ ശബ്ദം നിഷാലിന്റെ അമ്മയുടേത് തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. (ആ യുട്യൂബ് ലിങ്കിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യൂ)

നവംബര്‍ 25 നാണ് കാവ്യ മാധവനും ദിലീപും വിവാഹിതരായത്. ഒറ്റ ദിവസം കൊണ്ടാണ് വാര്‍ത്ത പുറം ലോകം അറിഞ്ഞത്. ഏറെ സസ്‌പെന്‍സുകളും ട്വിസ്റ്റുകളും നിറഞ്ഞ വിവാഹത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരെല്ലാം പങ്കെടുത്തു. ഇപ്പോള്‍ ദുബായില്‍ ഹണിമൂണ്‍ ആഘോഷത്തിലാണ് നവദമ്പതികള്‍.

English summary
Alleged voice of Kavya Madhavan’s mother-in-law in You Tube
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam