അല്ലു അര്‍ജുനെ നായകനാക്കി സിനിമയൊരുക്കാന്‍ മുരുകദോസ്! ത്രിഭാഷാ ചിത്രം വരുന്നു

By Midhun Raj

Recommended Video

ഇനി അല്ലുവിനെ സിനിമ | Filmibeat Malayalam

സര്‍ക്കാരിനു ശേഷം സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനെ നായകനാക്കിയാണ് എആര്‍ മുരുകദോസ് ചിത്രമൊരുക്കുന്നത്. നയന്‍താരയും കീര്‍ത്തി സുരേഷും നായികമാരായി എത്തുന്ന സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്‌റ്റൈല്‍ മന്നന്‍ ഇരട്ടവേഷത്തിലെത്തുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുക്കുന്നത്.

അതേസമയം രജനീകാന്ത് ചിത്രത്തിനു ശേഷം അല്ലു അര്‍ജുനെ നായകനാക്കിയുളള സിനിമയായിരിക്കും മുരുകദോസ് ഒരുക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അല്ലുവിനെ നായകനാക്കിയുളള ഒരു ത്രിഭാഷ ചിത്രം സംവിധായകന്‍ പ്ലാന്‍ ചെയ്യുന്നതായാണ് അറിയുന്നത്.

allu arjun-ar murugadoss

തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായിട്ടാണ് ഈ ചിത്രം എടുക്കുകയെന്നും അറിയുന്നു. മുരുകദോസിന്റെ അല്ലു അര്‍ജുന്‍ ചിത്രവും ബിഗ് ബഡ്ജറ്റില്‍ തന്നെയായിരിക്കും എടുക്കുക. എആര്‍ മുരുകദോസ് ഇതുവരെ സംവിധാനം ചെയ്യാത്ത ശൈലിയിലുളള ഒരു സിനിമയായിരിക്കും ഇതെന്നും അറിയുന്നു.

നിലവില്‍ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അല്ലു അര്‍ജുന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിനു പുറമെ സംവിധായകരായ സുകുമാര്‍, എന്‍ ലിങ്കുസാമി, സുരേന്ദര്‍ റെഡ്ഡി തുടങ്ങിയവരുടെ സിനിമകളിലും അല്ലു അര്‍ജുന്‍ അഭിനയിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X