»   » മോഹന്‍ലാലിന്റെ ഫോട്ടോയ്ക്ക് അല്‍ഫോണ്‍സ് പുത്രന്റെ കമന്റ്; നോക്കൂ

മോഹന്‍ലാലിന്റെ ഫോട്ടോയ്ക്ക് അല്‍ഫോണ്‍സ് പുത്രന്റെ കമന്റ്; നോക്കൂ

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് സിനിമയ്കക്കത്തെ ലാല്‍-മമ്മൂട്ടി ഫാന്‍സുകള്‍ തന്നെ വന്ന് ലൈക്കകടിക്കുന്നതും കമന്റിടുന്നതും മുമ്പും കണ്ടിട്ടുണ്ട്. മോഹന്‍ലാലിന്റെ ഒരു ഫോട്ടോയ്ക്ക് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഇട്ട ഒരു കമന്റാണ് ഇപ്പോള്‍ വിഷയം

ഒരു ശാസ്ത്രജ്ഞന്‍ ലുക്കില്‍ കൈയ്യില്‍ ഒരു പച്ച കളര്‍ മുട്ടയുമായി ലാല്‍ നില്‍ക്കുന്നതാണ് ഫോട്ടോ. തമാശ നിറഞ്ഞ കമന്റുകള്‍ക്ക് കാത്തിരിയ്ക്കുന്നു എന്ന ക്യാപ്ഷനോടെ നല്‍കിയ ഫോട്ടോയ്ക്ക് മിനിട്ടുകള്‍ക്കിടയില്‍ രസകരമായ കമന്റുകള്‍ വന്നുകൊണ്ടിരുന്നു. അതില്‍ ശ്രദ്ധിക്കപ്പെട്ടത് നേരം, പ്രേമം എന്ന ചിത്രങ്ങളിലൂടെ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് വേണ്ടപ്പെട്ട സംവിധായകനായ അല്‍ഫോണ്‍സിന്റെ കമന്റാണ്.

mohanlal

'മോനെ ദിനേശാ... പച്ച മുട്ട വച്ചിട്ട് ഒരു സവാരി ഗിരിഗിരിയുണ്ട്. ഒടിവിനും ചതവിനും ബെസ്റ്റാ', 'സൂപ്പറാ ഇറുക്ക്' എന്നീ കമന്റുകളാണ് അല്‍ഫോണ്‍സ് ഇട്ടത്. പിന്നെ അല്‍ഫോണ്‍സിന്റെ കമന്റിനായിരുന്നു ലൈക്കും റിപ്ലേയും. റിപ്ലേ കോളത്തില്‍ പലരും ആവശ്യപ്പെട്ടത്, ലാലിനെ വച്ച് അല്‍ഫോണ്‍സ് എത്രയും പെട്ടന്ന് ഒരു ചിത്രമൊരുക്കണം എന്നാണ്.

mohanlal-alphons-fb

അല്‍ഫോണ്‍സിന്റെ കമന്റ് കൂടാതെ വേറയും രസകരമായ ഒത്തിരി കന്റുകള്‍ ഫോട്ടോയ്ക്ക് താഴെ വന്നിട്ടുണ്ട്. 53 ആയിരത്തിലധികം പേര്‍ ഇതുവരെ ഫോട്ടോ ലൈക്കി. 864 പേര്‍ ഷെയര്‍ ചെയ്തു. ഇതിന് മുമ്പ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്ത പുഷ് അപ് ചെയ്യുന്ന ഫോട്ടോയും ഫേസ്ബുക്കില്‍ വൈറലായിരുന്നു.

Awaiting some funny captions ;)

Posted by Mohanlal on Saturday, July 4, 2015
English summary
Alphonse Puthran commented under a Mohanlal's photo in facebook

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam