സമാന്തയ്ക്ക് കൈയ്യടിയോടെ അമല അക്കിനേനി; ശോഭിതയോട് ഇന്നും അകൽച്ചയിൽ?
സമാന്ത റുത്ത് പ്രഭുവും നാഗ ചൈതന്യയും തെലുങ്ക് സിനിമയിലെ ഏറ്റവും പോപ്പുലറായ താരദമ്പതികളായിരുന്നു. എന്നാൽ ആരാധകരെ ഞെട്ടിച്ചു കൊണ്ട് 2021ൽ ഇരുവരും വേർപിരിഞ്ഞു. സമാന്തയുടെ സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യാനുള്ള ഉറച്ച തീരുമാനമാണ് ഇരുവരും പിരിയാനിടയാക്കിയതെന്നും, അതല്ല, നാഗ ചൈതന്യയുടെ മറ്റു ബന്ധങ്ങളാണ് കാരണമെന്നും റിപോർട്ടുകൾ വന്നു.
എന്നാൽ ഇരുവരുടെയും ആരാധകരെയും സോഷ്യൽ മീഡിയയെയും അമ്പരപ്പിച്ചത്, നാഗ ചൈതന്യയുടെ കുടുംബത്തിന് ഇന്നും സമാന്തയോടുള്ള അടുപ്പവും ബഹുമാനവുമാണ്. അടുത്തിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ നിന്നുമുള്ള നാഗ ചൈതന്യയുടെ രണ്ടാനമ്മ അമല അക്കിനേനിയുടെയും സമാന്തയുടെയും വീഡിയോ തന്നെയാണ് ഇതിന് തെളിവ്.
സമാന്തയ്ക്ക് കൈയടിയോടെ അമല

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്, അടുത്തിടെ നടന്ന സീ തെലുങ്കു അവാർഡ് അവാർഡ് ദാന ചടങ്ങിൽ സമാന്ത നടത്തിയ വികാരഭരിതമായ പ്രസംഗവും, അതിന് നാഗ ചൈതന്യയുടെ രണ്ടാനമ്മയായ പ്രശസ്ത നടി അമല അക്കിനേനിയുടെ പ്രതികരണവുമാണ്. സിനിമയിൽ 15 വർഷം പൂർത്തിയാക്കിയ സാമന്തയെ ഒരു സ്പെഷ്യൽ വീഡിയോ പ്രദർശിപ്പിച്ച് ചടങ്ങിൽ ആദരിച്ചിരുന്നു. വേദിയിലെത്തിയ നടിയെ പ്രത്യേക പുരസ്‌കാരം നൽകിയത് സീനിയർ താരം ജയസുധയാണ്. തനിക്ക് ലഭിച്ച പുരസ്‌കാരത്തിന് നന്ദി രേഖപ്പെടുത്തിയ സമാന്ത, തെലുങ്ക് സിനിമയും, പ്രേക്ഷകരെയും തനിക്ക് എന്നും ഒന്നാം സ്ഥാനത്താണെന്ന് തുറന്നു പറഞ്ഞു.
സീ തെലങ്കു അവാർഡ്‌സിന്റെ പുതിയ പ്രോമോ വിഡിയോയിൽ മഞ്ഞ സാരിയിൽ അതീവസുന്ദരിയായി എത്തിയ സമാന്ത അവാർഡ് കൈപ്പറ്റുന്നത് കാണാം. എന്നാൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പതിഞ്ഞത്, നടിയുടെ മുൻഭർത്താവ് നാഗ ചൈതന്യയുടെ മാതൃസ്ഥാനത്തുള്ള അമലയുടെ ആവേശം നിറഞ്ഞ കൈയടിയിലാണ്. സമാന്തയുടെ വികാരഭരിതമായ പ്രസംഗത്തിന്, വാത്സല്യം നിറഞ്ഞ ചിരിയോടെ കൈയടിക്കുന്ന അമലയെ വിഡിയോയിൽ കാണാം. ചൈതന്യയുമായി വിവാഹമോചിതയായെങ്കിലും, നടന്റെ അച്ഛൻ നാഗാർജ്ജുനയുടെ ഭാര്യ അമലയും, മകൻ അഖിൽ അക്കിനേനിയും ഇന്നും സാമന്തയെ മനസ്സുകൊണ്ട് പിന്തുണക്കുന്നവരാണ്.
സമാന്തയോട് സ്നേഹം; ശോഭിതയെ അംഗീകരിക്കാതെ അമല

നാഗാർജ്ജുനയുടെ ഭാര്യ മാത്രമല്ല, നാഗ ചൈതന്യയ്ക്ക് മാതൃസ്ഥാനീയ കൂടിയാണ് അമല. ചൈതന്യ-സാമന്ത വിവാഹം നടന്നപ്പോൾ, നടന്റെ 'അമ്മ ലക്ഷ്മിക്കൊപ്പം എല്ലാ കാര്യങ്ങൾക്കും മുന്നിൽ തന്നെ നിന്നിരുന്നു സീനിയർ നടി. എന്നാൽ ചൈതന്യ സാമന്തയെ പിരിഞ്ഞ് നദി ശോഭിത ധുലിപാലയെ വിവാഹം ചെയ്തതിന് ശേഷം വ്യത്യസ്തമാണ് കാര്യങ്ങൾ. സാമന്തയെ ഇന്നും സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുകയും, നടിയോടുള്ള വാത്സല്യം പലപ്പോഴും പ്രകടമാക്കുകയും ചെയ്ത അമല, ശോഭിതയെ ഇന്നും ഫോളോ ചെയ്യാൻ പോലും തയ്യാറായിട്ടില്ല.
നാഗ ചൈതന്യയുടെ കുടുംബത്തിൽ നിന്നും, അച്ഛനായ നാഗാർജ്ജുന മാത്രമാണ് മകനും പുതിയ മരുമകൾക്കും എല്ലാ പിന്തുണയുമായി രംഗത്ത് വന്നിട്ടുള്ളത്. അമലയുടെ മകനും, ചൈതന്യയുടെ അർദ്ധസഹോദരനുമായ അഖിൽ അക്കിനേനിയും, മുൻ സഹോദരഭാര്യയായ സമാന്തയോടുള്ള തന്റെ അനുഭവം പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ചൈതന്യയുടെ അമ്മാവനായ വെങ്കടേഷും, കസിൻ ആയ നടൻ റാണ ദഗ്ഗുബതിയും സമാന്തയോടും ശോഭിതയോടും വച്ചുപുലർത്തുന്നത് ഇതേ മനോഭാവമാണ്. ഇത് കൊണ്ട് തന്നെ, നാഗ ചൈതന്യ സമാന്തയെ ചതിച്ചുവെന്നും, നടിയുടെ ഭർത്താവായിരിക്കുമ്പോൾ തന്നെ ശോഭിത ധുലിപാലയെ ഡേറ്റ് ചെയ്തിരുന്നുവെന്നും, ഉറപ്പിക്കുകയാണ് ആരാധകരും സോഷ്യൽ മീഡിയയും. സമാന്ത ഒരിക്കലും ഇതേക്കുറിച്ച് ഇന്ന് വരെ തുറന്നു സംസാരിച്ചിട്ടില്ലെങ്കിലും, താൻ ചതിക്കപ്പെട്ടുവെന്ന് നടി പല അഭിമുഖങ്ങളിലും സൂചിപ്പിച്ചിരുന്നു.


Click it and Unblock the Notifications











