»   » അമലയും സമീറയും തമ്മില്‍ ഉടക്ക്?

അമലയും സമീറയും തമ്മില്‍ ഉടക്ക്?

Posted By:
Subscribe to Filmibeat Malayalam
Amala Paul-Sameera Reddy
രണ്ടു നടിമാര്‍ ഒരു സിനിമയില്‍ ഒന്നിച്ചഭിനയിച്ചാല്‍ അവര്‍ തമ്മില്‍ ഉടക്കാകുമെന്ന് സിനിമാലോകത്ത് ഒരു സംസാരമുണ്ട്.എന്നാല്‍ വേട്ടൈ എന്ന ചിത്രത്തില്‍ ചേച്ചി-അനുജത്തി വേഷങ്ങള്‍ ചെയ്ത സമീറ റെഡ്ഡിയും അമല പോളും അടുത്ത സുഹൃത്തുക്കളാവുകയാണ് ചെയ്തത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിട്ടും ഇരുവരും കൂടപ്പിറപ്പുകളെ പോലെയാണ് ജീവിച്ചു വന്നത്. ഇരുപത്തിനാല് മണിക്കൂറും പരസ്പരം ഫോണ്‍ ചെയ്ത് വിശേഷങ്ങള്‍ അന്വേഷിച്ചു. സ്വകാര്യ ജീവിതത്തിലെ പല രഹസ്യങ്ങളും 'ഷെയര്‍' ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഇവര്‍ തമ്മില്‍ അത്ര രസത്തിലല്ലെന്നാണ് കേട്ടത്.

ഇത്രയധികം അടുത്ത് ഇടപഴകിയ ഇവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് പാപ്പരാസികള്‍ വിശദമായ ഒരു അന്വേഷണം തന്നെ നടത്തുകയുണ്ടായി. കാര്യം മറ്റൊന്നുമല്ല അമല ഇപ്പോള്‍ മനപൂര്‍വ്വം തന്നെ ഒഴിവാക്കുകയാണെന്നാണ് സുഹൃത്തായിരുന്ന നടി രഹസ്യമായി പറയുന്നത്.

മൈനപ്പെണ്ണിന് ഇപ്പോള്‍ കൈനിറയെ അവസരങ്ങളാണ്. ഹിന്ദി, തെലുങ്ക് ഇതിനിടയില്‍ മലയാളത്തില്‍ നിന്നും അമലയെ തേടി അവസരങ്ങള്‍ എത്തുന്നു. അതേസമയം സമീറയ്ക്കാകട്ടെ ഒന്നിന് പിന്നാലെ ഒന്നായി അവസരങ്ങള്‍ നഷ്ടപ്പെടുന്നു. എന്തായാലും അമലയെ നല്ലൊരു സുഹൃത്തായി കണക്കാക്കിയതില്‍ സമീറയ്ക്ക് പശ്ചാത്താപമുണ്ട്. ഇത്തരക്കാരെ എങ്ങനെ വിശ്വസിക്കാനാകുമെന്നാണ് സമീറ ഇപ്പോള്‍ ചോദിക്കുന്നതത്രേ.

എന്തായാലും ഇത്തരം ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ തനിക്ക് സമയമില്ലെന്നാണ് അമല പറയുന്നത്. കൈ നിറയെ സിനിമകള്‍ തന്നെ തേടി വരുമ്പോള്‍ എന്തിന് ഇത്തരം നിസ്സാര കാര്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം പാഴാക്കണമെന്നാണ് അമലയുടെ ചിന്ത.

English summary
Sameera Reddy has seen as Amala Paul's elder sister in Vettai. During the shooting both became good friends.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam