»   » ഇതുവരെ വെളിപ്പെടുത്താത്ത ഒരു രഹസ്യവുമായി അമല പോള്‍, ഇനി സന്യാസ ജീവിതം ?

ഇതുവരെ വെളിപ്പെടുത്താത്ത ഒരു രഹസ്യവുമായി അമല പോള്‍, ഇനി സന്യാസ ജീവിതം ?

By: Rohini
Subscribe to Filmibeat Malayalam

വിവാഹ മോചന ശേഷവും അമല പോള്‍ ജീവിതം ആസ്വദിയ്ക്കുകയാണ് എന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അമല തന്റെ ട്വിറ്റര്‍ - ഫേസ്ബുക്ക് പേജുകളില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളുടെയൊക്കെ അടിസ്ഥാനത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത്. അമല പോള്‍ വിവിധ ഇടങ്ങളില്‍ യാത്ര ചെയ്തതിന്റെയൊക്കെ ചിത്രങ്ങളായിരുന്നു ഇത്.

തോളോടു ചേര്‍ന്ന് അമലയ്‌ക്കൊപ്പമുള്ളത് ആരാണ്? സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്ന ഫോട്ടോ കാണാം

എന്നാല്‍ ജീവിതത്തെ ആഘോഷമാക്കാനല്ല, മറ്റൊരു സുപ്രധാന തീരുമാനത്തിന്റെ ഭാഗമായിട്ടാണ് അമല പോള്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള യാത്രകള്‍ നടത്തുന്നത് എന്ന് മംഗളം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമല പോളിന്റെ ഹിമാലയം യാത്രയെ കുറിച്ച് പറഞ്ഞുകൊണ്ടാണ് നടി ആത്മീയതയിലേക്ക് മാറുന്നതായ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്.

ഹിമാലയന്‍ യാത്ര

സിനിമയുടെ ഭാഗമായി ഒത്തിരി യാത്രകള്‍ നടത്തിയിട്ടുള്ള അമല ഇപ്പോള്‍ തനിച്ചുള്ള യാത്രകള്‍ ആസ്വദിച്ചുകൊണ്ടിരിയ്ക്കുകയാണത്രെ. ഋഷികേശിനെ കുറിച്ച് പഠിച്ച ശേഷമാണ് ഹിമാലയത്തിലേക്ക് പോകാന്‍ കൊതിച്ചത്. ആദ്യം ബന്ധുക്കള്‍ക്കൊപ്പം പോകോനായിരുന്നുവത്രെ തീരുമാനം. എന്നാല്‍ പിന്നീട് തനിച്ച് പോകാം എന്നുറപ്പിച്ചു. വീട്ടുകാരോട് പറയാതെയാണ് പോയത് എന്നും, പറഞ്ഞാല്‍ സമ്മതിക്കില്ല എന്നറിയാമെന്നും അമല പോള്‍ പറയുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു. ആ യാത്രയില്‍ ഉണ്ടായ മാറ്റങ്ങളാണ് ആത്മീയ പാതയിലേക്ക് മാറാന്‍ അമലയെ പ്രേരിപ്പിച്ചതത്രെ.

ആശയകുഴപ്പം മാറാന്‍ വേണ്ടി

ജീവിതത്തിലെ ഏറ്റവും പ്രധാനമായ ചില തീരുമാനങ്ങള്‍ എടുക്കാന്‍ വേണ്ടിയാണത്രെ അമല ഈ യാത്ര ആരംഭിച്ചത്. എന്റെ മുന്‍പില്‍ രണ്ട് വഴികളുണ്ടായിരുന്നു. അതില്‍ ഏത് വഴിയാണ് അഭികാമ്യം എന്ന സംശയം ഒഴിവാക്കാനായിരുന്നു ഞാനീ സാഹസിക പ്രയാണം ആരംഭിച്ചത്. ഒടുവില്‍ നല്ലൊരു വഴി കണ്ടെത്തുകയും ചെയ്തു എന്ന് അമല പറയുന്നു.

എല്ലാ ഭീതികളും മാറി

മുമ്പ് ഞാന്‍ ഭാര്യയായിരുന്നു. ആ പദവിയില്‍ നിന്നും ഞാന്‍ ഒഴിഞ്ഞുമാറി. അതുകൊണ്ട് എന്റെ സ്വപ്‌നങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും മാറ്റമുണ്ടായി. ഞാന്‍ ആരായി തീരണമെന്ന് വിചാരിച്ചുവോ അതില്‍ നിന്ന് ഞാന്‍ സ്വയം പിന്മാറുകയായിരുന്നു. ഒറ്റപ്പെട്ട് ജീവിക്കേണ്ടതായി വരുമോ എന്ന ഭീതിയുണ്ടായിരുന്നു. അതൊക്കെ ഈ യാത്രയോടൊപ്പം ഇല്ലാതെയായി. ഒടുവില്‍ വ്യക്തമായ ഒരു തീരുമാനത്തില്‍ എത്തിച്ചേരുന്നു.

പറയാത്തൊരു രഹസ്യം

നാളെ ഞാന്‍ എങ്ങനെയായിരിയ്ക്കും എന്ന തിരിച്ചറിവിന് ആ യാത്ര വളരെ ഏറെ സഹായകരമായിരുന്നു. ഇപ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ സ്‌നേഹിയ്ക്കുന്ന അമലയായി ഞാന്‍ മാറിക്കഴിഞ്ഞു. ഞാനിപ്പോള്‍ ഒരു പുതിയ അമലയാണ്. വരും വര്‍ഷങ്ങളില്‍ ഞാന്‍ ഇതുവരെ പറയാത്ത രഹസ്യം എല്ലാവര്‍ക്കും മനസ്സിലാവും - അമല പോളിനെ ഉദ്ധരിച്ച് മംഗളം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

English summary
Amala Paul about her invigorating trek to Himalayas
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam