»   » സമയമാകുമ്പോള്‍ അമ്മയാകുമെന്ന് അമല പോള്‍

സമയമാകുമ്പോള്‍ അമ്മയാകുമെന്ന് അമല പോള്‍

By: Rohini
Subscribe to Filmibeat Malayalam

വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിയുമ്പോഴേക്കും അമല പോളിന് കുട്ടികളുണ്ടാകാത്തതിന്റെ ചര്‍ച്ച തുടങ്ങിയതാണ്. നടി ഗര്‍ഭിണിയാണെന്ന് വരെ വാര്‍ത്തകള്‍ വന്നു. ഇതേ കുറിച്ച് മറുപടി പറഞ്ഞ് പറഞ്ഞ് അമല പോള്‍ മടുത്തു. ഒടുവില്‍ നടി പ്രതികരിച്ചു; സമയമാകുമ്പോള്‍ അമ്മയാകും

അമ്മയാകുന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്. അത് മറച്ചു വയ്ക്കാന്‍ പറ്റുന്ന കാര്യമല്ലെന്നും അമ്മയാകുന്നത് അതിന്റേതായ സമയത്ത് നടക്കുമെന്നുമാണ് അമല പോള്‍ പറഞ്ഞത്. പ്രമുഖ മാധ്യത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

സമയമാകുമ്പോള്‍ അമ്മയാകുമെന്ന് അമല പോള്‍

വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിയുമ്പോഴേക്കും അമല പോള്‍ ഗര്‍ഭിണിയാണെന്നും അമ്മയാകാന്‍ പോകുന്നു എന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്ത നടി നിഷേധിച്ചപ്പോള്‍, സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി അമല കുട്ടികള്‍ ഇപ്പോള്‍ വേണ്ടെന്ന തീരുമാനത്തില്‍ എടത്തിയെന്നുവരെയായി ഗോസിപ്പുകള്‍.

സമയമാകുമ്പോള്‍ അമ്മയാകുമെന്ന് അമല പോള്‍

കുട്ടികളെ ഇഷ്ടമല്ലാത്തവരാരാണ്. എനിക്ക് കുട്ടികളെ ഇഷ്ടമല്ലാഞ്ഞിട്ടാണോ. സമയമാകുമ്പോള്‍ അമ്മയാവും. അമ്മയാകുന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്. അത് മറച്ചു വയ്ക്കാന്‍ പറ്റുന്ന കാര്യമല്ലെന്നും അമ്മയാകുന്നത് അതിന്റേതായ സമയത്ത് നടക്കുമെന്നുമാണ് അമല പോള്‍ പറഞ്ഞത്.

സമയമാകുമ്പോള്‍ അമ്മയാകുമെന്ന് അമല പോള്‍

വിജയ് യുടെ പിന്തുണ ഉള്ളതുകൊണ്ടാണ് വിവാഹ ശേഷവും സിനിമയില്‍ തുടരുന്നതെന്നും അമല പറഞ്ഞു. എനിക്ക് വിവാഹ ജീവിതവും സിനിമയും ബാലന്‍സ് ചെയ്തുകൊണ്ടു പോകാന്‍ കഴിയുന്നുണ്ട്- അമല പറഞ്ഞു.

സമയമാകുമ്പോള്‍ അമ്മയാകുമെന്ന് അമല പോള്‍

വിവാഹം നമ്മുടെ വ്യക്തിത്വത്തെ ബാധിക്കരുത്. ഓരോരുത്തരുടെയും വ്യക്തിത്വം ആത്മാഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മറ്റ് നേട്ടങ്ങളുടെയും ആകെ തുകയാണ്. വിവാഹ ശേഷം കുടുംബ ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നവരുണ്ടെന്നും ആതീരുമാനത്തോട് തനിക്ക് ബഹുമാനമാണെന്നും അമല പറഞ്ഞു.

സമയമാകുമ്പോള്‍ അമ്മയാകുമെന്ന് അമല പോള്‍

വിജയ്ക്ക് എന്നെ അറിയാം. വിജയ് എന്നോട് പറയാറുണ്ട് എനിക്ക് മറ്റുള്ളവരെ സന്തോഷിപ്പിക്കാനുള്ള കഴിവുണ്ടെന്ന്. വിജയ് ഒരു ഷെല്ലില്‍ ജീവിച്ചയാളാണ്. ഞാന്‍ വിജയ് യെ ആ ഷെല്ലില്‍ നിന്ന് പുറത്ത് കൊണ്ടുവന്നു.

സമയമാകുമ്പോള്‍ അമ്മയാകുമെന്ന് അമല പോള്‍

പണ്ടൊക്കെ വിജയ് വിദേശത്ത് ഷൂട്ട് കഴിഞ്ഞ് അടുത്ത ഫ്‌ളൈറ്റില്‍ തിരിച്ച് പോരും. ഇപ്പോള്‍ അതില്‍ നിന്ന് മാറി. അവിടെ ചുറ്റി നടന്ന് സ്ഥലങ്ങളൊക്കെ കണ്ടിട്ടേ പോരൂ. ഞാന്‍ പഠിപ്പിച്ച ശീലമാണ്. വിജയ് യെ എന്റെ പരിപാടികളിലൊക്കെ ഞാന്‍ ഇന്‍വോള്‍വ് ചെയ്യിക്കുറുണ്ട്.

സമയമാകുമ്പോള്‍ അമ്മയാകുമെന്ന് അമല പോള്‍

സ്വതന്ത്ര ചിന്താഗതിയുള്ള, തന്റേടമുള്ള സ്ത്രീകളെ എല്ലാ പുരുഷന്‍മാരും ബഹുമാനിക്കുമെന്ന് എനിക്ക് ഉറപ്പാണ്. വിവാഹിതരായ നടിമാരോട് മാത്രമല്ല എല്ലാ സ്ത്രീകളോടും എനിക്ക് പറയാനുള്ളത് അതാണ്- അമല പോള്‍ പറഞ്ഞു.

English summary
Amala Paul once again confirmed that she is not pregnant as being speculated. She said that she won't hide if she is really pregnant and asked everyone not to worry about it.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam