»   » വിജയ് യുമായുള്ള വിവാഹ മോചനം; അമല പോളിനെ തമിഴകത്ത് നിന്നും ഒഴിവാക്കുന്നു?

വിജയ് യുമായുള്ള വിവാഹ മോചനം; അമല പോളിനെ തമിഴകത്ത് നിന്നും ഒഴിവാക്കുന്നു?

Posted By: Rohini
Subscribe to Filmibeat Malayalam

സംവിധായകന്‍ എ എല്‍ വിജയ് യുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുന്നതില്‍ സിനിമാ ലോകം കുറ്റപ്പെടുത്തുന്നത് അമല പോളിനെയാണ്. അമല പോളിന്റെ അഭിനയ മോഹമാണ് വിവാഹ മോചനത്തിന് കാരണമെന്നാണ് പരക്കെയുള്ള സംസാരം.

എന്നാല്‍ ആ അഭിനയം മോഹം ഇനിയധികം ഉണ്ടാവില്ല എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. വിവാഹ മോചനത്തോടെ അമലയ്ക്ക് തമിഴില്‍ അവസരങ്ങള്‍ കുറയുന്നതായി വാര്‍ത്തകള്‍. അമലയെ നായികയായി ആലോചിച്ച പല ചിത്രങ്ങളില്‍ നിന്നും നടിയെ മാറ്റി എന്നാണ് കേള്‍ക്കുന്നത്.

എന്തുകൊണ്ട് അമലയെ മാറ്റുന്നു

വിജയ് യുടെ അച്ഛന്‍ എ എല്‍ അളകപ്പനുമായി തമിഴ് സിനിമയ്ക്ക് നല്ല ബന്ധമാണ് ഉള്ളത്. അളകപ്പനും വിജയ് യുമായുള്ള ബന്ധത്തെ കണക്കിലെടുത്ത് പല സംഗവിധാകരും അമലയെ ഒഴിവാക്കുന്നുവത്രെ

സംവിധായകര്‍ക്കും നിര്‍മാക്കള്‍ക്കും ഭയം

തമിഴില്‍ അറിയപ്പെടുന്ന നിര്‍മാതാവാണ് അളകപ്പന്‍. അദ്ദേഹത്തെയും കുടുംബത്തെയും നീരസപ്പെടുത്തിക്കൊണ്ട് അമലയെ നായികയാക്കി സിനിമ സംവിധാനം ചെയ്താല്‍ തങ്ങള്‍ക്ക് സിനിമയില്‍ നിലനില്‍പുണ്ടാവില്ല എന്ന ഭയമാണത്രെ മിക്ക സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും

അമല പോള്‍ തിരക്കിലാണ്

എന്നാല്‍ ഇതൊന്നും അമലയെ ബാധിയ്ക്കുന്നില്ല. ധനുഷിന്റെ വട ചെന്നൈ എന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. മൂന്ന് വര്‍ഷത്തേക്ക് മറ്റ് ചിത്രങ്ങള്‍ക്ക് നല്‍കാന്‍ അമലയ്ക്ക് ഡേറ്റില്ല എന്നും കേള്‍ക്കുന്നു

ഒരക്ഷരം പോലും മിണ്ടാതെ അമല പോള്‍

വിവാഹ മോചനത്തെ കുറിച്ച അഅമല പോള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ പോലും അമല തയ്യാറായില്ല. അതേ സമയം തങ്ങള്‍ക്കിടയിലെ വിശ്വാസ്യത നഷ്ടപ്പെട്ടതാണ് വേര്‍പിരിയലിന് കാരണം എന്ന് പത്രക്കുറിപ്പിലൂടെ വിജയ് അറിയിച്ചിരുന്നു

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്

English summary
Amala Paul, the young actress recently filed for divorce from her husband, director AL Vijay. If the rumours are to be true, Amala is facing an 'unofficial ban' after she decided to go for a divorce.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam