»   » അമല - വിജയ് വിവാഹ മോചനത്തിന് കാരണം നടിയുടെ അമ്മ, വേര്‍പിരിയാന്‍ അമലയില്‍ സമ്മര്‍ദ്ദമുണ്ടാക്കി?

അമല - വിജയ് വിവാഹ മോചനത്തിന് കാരണം നടിയുടെ അമ്മ, വേര്‍പിരിയാന്‍ അമലയില്‍ സമ്മര്‍ദ്ദമുണ്ടാക്കി?

Posted By: Rohini
Subscribe to Filmibeat Malayalam

നടി അമല പോളും തമിഴ് സംവിധായകന്‍ എ എല്‍ വിജയ് യും വേര്‍പിരിയാന്‍ കാരണമായി പലതും പറഞ്ഞു കേള്‍ക്കുന്നു. അമല തുടരെ തുടരെ ചിത്രങ്ങള്‍ ഏറ്റെടുത്തതാണ് വിവാഹ മോചനത്തിന് വഴിയൊരുക്കിയതെന്ന് വിജയ് യുടെ വീട്ടുകാര്‍ പറയുമ്പോള്‍, പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് തങ്ങള്‍ക്കിടയില്‍ സംഭവിച്ചത് എന്ന് വിജയ് പറയുന്നു.

വിവാഹ മോചനം നടന്നോളും, സിനിമ ഉപേക്ഷിക്കാന്‍ തയ്യാറല്ല; അമല പോളിന് കന്നടയില്‍ തിരക്കേറുന്നു

എന്നാല്‍ അമല പോളും എ എല്‍ വിജയ് യും വേര്‍പിരിയാന്‍ കാരണം അമല പോളിന്റെ അമ്മ ആന്‍സി പോളാണെന്നതാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന വാര്‍ത്ത. വിവാഹ മോചനം നേടാന്‍ ആന്‍സി പോള്‍ അമലയില്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് വായിക്കാം...

വിവാഹ മോചനത്തിന് കാരണം ആന്‍സി പോള്‍

അമല പോളിന്റെയും എഎല്‍ വിജയ് യുടെ വിവാഹ മോചനത്തിന് കാരണം അമല പോളിന്റെ അമ്മയാണെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമലയുടെ ദാമ്പത്യത്തില്‍ ആന്‍സി പോള്‍ ഒട്ടും സന്തുഷ്ട അല്ലായിരുന്നുവത്രെ.

അമല എന്നും മുന്‍നിര നായികയായിരിക്കണം

അമല പോളിന്റെ വിവാഹം താരത്തിന്റെ കരിയറിനെ ബാധിക്കും എന്ന് അമ്മ ഭയന്നിരുന്നുവത്രെ. മകള്‍ എന്നും തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായിരിക്കണം എന്ന് ആന്‍സി പോള്‍ ആഗ്രഹിച്ചതായി വാര്‍ത്തയില്‍ പറയുന്നു

അമലയില്‍ അമ്മ സമ്മര്‍ദ്ദം ചെലുത്തി

വിവാഹം കരിയറിന് തടസ്സമാണെന്നും, വിവാഹം കാരണം സിനിമ ഉപേക്ഷിക്കരുതെന്നും ആന്‍സി പോള്‍ അമല പോളില്‍ സമ്മര്‍ദ്ദമുണ്ടാക്കിയത്രെ. ആന്‍സിയുടെ തീരുമാനമാണ് വിവാഹ മോചനത്തിന് പിന്നില്‍ എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്.

അമലയുടെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍

അമലയുടെ വ്യക്തി ജീവിതത്തിലെയും സ്വകാര്യ ജീവിതത്തിലെയും എല്ലാ തീരുമാനങ്ങളുടെയും അവസാന വാക്ക് അമ്മയാണത്രെ. അമ്മ പറയുന്നത് പോലെ മാത്രമേ അമല അനുസരിക്കുകയുള്ളൂ

വിവാഹത്തിന് രണ്ട് വീട്ടുകാര്‍ക്കും സമ്മതമുണ്ടായിരുന്നില്ല

അമല പോളിന്റെയും വിജയ് യുടെയും വിവാഹത്തിന് ഇരുവീട്ടുകാര്‍ക്കും സമ്മതമുണ്ടായിരുന്നില്ല. എന്നാല്‍ ഇരുവരുടെയും നിര്‍ബന്ധത്തെ തുടര്‍ന്ന് വീട്ടുകാര്‍ സമ്മതിച്ചു. പക്ഷെ വിവാഹത്തിന് ശേഷവും അമലയുടെ വീട്ടുകാരുടെ മനോഭാവത്തില്‍ മാറ്റമുണ്ടായില്ലത്രെ.

English summary
Amala Paul, the young actress recently parted ways with her husband, director AL Vijay. Even though there are several speculations about the divorce reason, Amala has been maintaining silence over the same. But, some Tamil online portals suggest that, the actress's mother Ancy Paul has played a major role in the separation.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam