»   » അമല പോളിന്റെ പുതിയ കാമുകന്‍??? വൈറലായ ഇന്‍സ്റ്റഗ്രാം ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം!!!

അമല പോളിന്റെ പുതിയ കാമുകന്‍??? വൈറലായ ഇന്‍സ്റ്റഗ്രാം ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം!!!

Posted By: Karthi
Subscribe to Filmibeat Malayalam
മലയാളിയെങ്കിലും തമിഴ് സിനിമകളിലൂടെയാണ് അമല പോള്‍ താരമാകുന്നത്. തമിഴിലും തെലുങ്കിലും തിളങ്ങിയ താരം മലയാളത്തിലും സജീവമായിരുന്നു. തമിഴ് സംവിധായകനായ എഎല്‍ വിജയുമായുള്ള വിവാഹത്തോടെ സിനിമയില്‍ അത്ര സജീവമായിരുന്നില്ല അമല. വിവാഹ ബന്ധം വേര്‍പിരിഞ്ഞ അമല തമിഴ് സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ്. മലയാളത്തിലും അമല ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.

വിവാഹ മോചനത്തിന് ശേഷമുള്ള അമലയുടെ ജീവിതത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ക താരത്തിന് ഏറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട്. വിവാഹ മോചനത്തിന് ശേഷവും അമല സിനിമയില്‍ സജീവമായെങ്കിലും എഎല്‍ വിജയ് അത്ര സജീവമായിരുന്നില്ല. ഇതിനിടെയാണ് അമല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം താരത്തെ വീണ്ടും വിവാദത്തിലാക്കിയത്. ആണ്‍ സുഹൃത്തുമായി അമല കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രമായിരുന്നു അത്.

ആണ്‍ സുഹൃത്തുമായി കെട്ടിപ്പിടിച്ചു നില്‍ക്കുന്നതും കവിളില്‍ ചുംബിക്കുന്നതുമായ രണ്ട് ചിത്രങ്ങളാണ് അമല ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വളരെ വേഗം ഈ ചിത്രം വൈറലായി. ചിത്രത്തിലുള്ളത് അമലയുടെ കാമുകനാണെന്നും പ്രചരിപ്പിക്കപ്പെട്ടു. ഇതോടെ താരത്തിന് നേരെ വിമര്‍ശനങ്ങളുമുണ്ടായി.

അമലയുടെ ഏറ്റവും അടുത്ത് സുഹൃത്തായ അജിത് നായരാണ് ചിത്രത്തിലുള്ളത്. പഴയ സുഹൃത്തുക്കളെ കാണുന്നതിനായി കേരളത്തിലെത്തിയപ്പോള്‍ പകര്‍ത്തിയതാണ് ചിത്രം. അടുത്തിടെയായിരുന്നു അജിത്തിന്റെ വിവാഹം. അജിത്തിന് വിവാഹ ആശംസകള്‍ നേര്‍ന്നുള്ള ചിത്രവും അമല ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

തന്റെ വിവാഹം ചെറിയ പ്രായത്തിലെ തന്റെ എടുത്ത് ചാട്ടമായിരുന്നെന്ന് അമല. ശരിയായ പ്രായത്തില്‍ വിവാഹം നടന്നിരന്നെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലായിരുന്നെന്നും അമല പറഞ്ഞിട്ടുണ്ട്. വിവാഹ മോചനത്തിന് ശേഷം അമല മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിവാഹ മോചനത്തിന് ശേഷം അമല സോഷ്യല്‍ മീഡിയയിലെ ഒരു സ്ഥിരം ചര്‍ച്ചാ വിഷയമായിരുന്നു. അമലയുടെ വസ്ത്രധാരണം വരെ അവിടെ ചര്‍ച്ചയായി. വിമര്‍ശനങ്ങളായിരുന്നു എല്ലാം. തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ തന്നെ അമല ചുട്ട മറുപടിയും നല്‍കി.

വിവാഹമോചനത്തിന് ശേഷം അമല മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നപ്പോള്‍ ഇവയില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു വിജയ്. ഒരു അഭിമുഖത്തിന് പോലും അദ്ദേഹം മുന്നോട്ട് വന്നില്ല. ദേവി എന്ന തമിഴ് ഹിന്ദി ചിത്രം ഇതിനിടെ വിജയ് പൂര്‍ത്തിയാക്കി. താന്‍ വിജയിയെ ഏറെ സ്‌നേഹിക്കുന്നുണ്ടെന്നാണ് അമല പറയുന്നത്.

English summary
Amala Paul clarifying her instagram image with her boy friend. Thats not her lover. Its her friend Ajith.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam