ഒരു യാത്രയില്‍ ഒരേ മനസ്സോടെ സഞ്ചരിക്കാന്‍ കഴിഞ്ഞില്ലെന്ന് അമല പോള്‍

തെറ്റായി എഴുതപ്പെട്ട കഥയിലെ കഥാപാത്രങ്ങളായിരുന്നു താനും വിജയ് യുമെന്നാണ് അമല പോള്‍ പറയുന്നത്.

By Nihara

തെറ്റായി എഴുതപ്പെട്ട കഥയിലെ കഥാപാത്രങ്ങളായിരുന്നു താനും വിജയ് യുമെന്നാണ് അമല പോള്‍ പറയുന്നത്. പലരും പറഞ്ഞതുപോലെ ബ്യൂട്ടിഫുള്‍ കപ്പിള്‍സായിരുന്നു ഞങ്ങള്‍ എന്നാല്‍ ഇരുവരും തമ്മില്‍ ഒരുമിക്കേണ്ടവരായിരുന്നില്ലെന്നും താരം പറഞ്ഞു.

ജീവിതത്തില്‍ ചില കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കാര്യത്തില്‍ ഇരുവരും വ്യത്യസ്തരായിരുന്നു. സിനിമയിലെ വളര്‍ച്ചയെക്കാളുപരി വൈകാരികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്കാണ് താന്‍ പ്രാധ്യാന്യം നല്‍കിയിരുന്നതെന്നും അമല പോള്‍ പറഞ്ഞു. വിവാഹ മോചനത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമല കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

സുന്ദരജീവിതം

ജീവിതം സുന്ദരമാണ്

ജീവിതം സുന്ദരമാണെന്ന കരുതുന്ന ഒരാളാണ് താന്‍. അത് കരഞ്ഞും സഹിച്ചും തീര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള അമലയുടെ കാഴ്ചപ്പാടിന് വിഘാതം സംഭവിക്കുമെന്ന ഘട്ടത്തിലാണ് താരം സ്വതന്ത്രയായത്.

 കഴിഞ്ഞില്ല

ഒരേ മനസ്സോടെ സഞ്ചരിക്കാന്‍ കഴിഞ്ഞില്ല

നല്ല പങ്കാളികള്‍ എന്നാല്‍ ഒരു യാത്രയില്‍ ഒരേ മനസ്സോടെ സഞ്ചരിക്കാന്‍ കഴിയുന്നവരാകണം. പക്ഷേ പലപ്പോഴും അതിന് കഴിഞ്ഞില്ലെന്നും അമല പറയുന്നു.

 സ്വപ്‌നങ്ങള്‍

24 കാരിയുടെ സ്വപ്‌നങ്ങള്‍

24 വയസ്സുള്ള പെണ്‍കുട്ടിയുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഏറെ വിശാലമായിരുന്നു.വിവാഹ തീരുമാനത്തില്‍ തനിക്ക് തെറ്റിയിരുന്നുവെന്ന് മുന്‍പും അമല പോള്‍ പറഞ്ഞിരുന്നു.

 പിരിയേണ്ടി വരില്ലായിരുന്നു

കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നുവെങ്കില്‍ പിരിയേണ്ടി വരില്ലായിരുന്നു

നേരത്തെ വിവാഹം കഴിച്ചതാണ് തങ്ങള്‍ക്ക് പറ്റിയ തെറ്റെന്ന് അമല പറയുന്നു. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ് ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലായിരുന്നുവെങ്കില്‍ തങ്ങള്‍ക്ക് പിരിയേണ്ടി വരില്ലായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും അമല പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X