രണ്ടാമത്തെ വിവാഹത്തിന് അമല പോള്‍ തയ്യാറായോ? പ്രതിശ്രുത വരന് വേണ്ട യോഗ്യതയെ കുറിച്ച് നടിയ്ക്ക് പറയാനുള്ളത്..

മലയാളികള്‍ക്ക് പുറമേ തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് അമല പോള്‍. മൈന എന്ന സിനിമയിലെ പ്രകടനമാണ് അമലയ്ക്ക് ഏറെയും ആരാധകരെ നേടി കൊടുത്തത്. പിന്നീട് കരിയറില്‍ നിരവധി ഹിറ്റ് വേഷങ്ങള്‍ ചെയ്യാന്‍ നടിയ്ക്ക് സാധിച്ചു. എന്നാല്‍ കുടുംബ ജീവിതം വിചാരിച്ചത് പോലെ വിജയമാക്കാന്‍ നടിയ്ക്ക് സാധിച്ചില്ല.

സംവിധായകനായ എഎല്‍ വിജയിയുമായിട്ടുള്ള ദാമ്പത്യ ജീവിതം വേര്‍പ്പെടുത്തി സിംഗിളായി ജീവിക്കുകയാണ് നടിയിപ്പോള്‍. അമല വീണ്ടും വിവാഹം കഴിക്കുമോ അതോ ഇപ്പോഴുള്ളത് പോലെ ജീവിക്കാനാണോ തീരുമാനം എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. ഇടയ്ക്ക് നടി വിവാഹിതയായെന്ന തരത്തിലും വാര്‍ത്തകള്‍ വന്നു.

 വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന ആള്‍ക്ക് വേണ്ട യോഗ്യതയെ കുറിച്ച് അമല പോൾ

അടുത്തിടെ അമലയോട് വിവാഹത്തെ കുറിച്ച് ഒരു ആരാധകന്‍ ചോദിച്ചിരുന്നു. വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന ആള്‍ക്ക് വേണ്ട യോഗ്യതയെ കുറിച്ചായിരുന്നു ചോദ്യം. എന്നാല്‍ താനിപ്പോള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് നടി മറുപടിയായി പറഞ്ഞത്.

ഇപ്പോള്‍ സ്വയം പരിഷ്‌കരിച്ച് തന്നെ രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്നും അമല പറഞ്ഞു. മാത്രമല്ല തന്റെ ജീവിത പങ്കാളിയ്ക്ക് ആവശ്യമുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് വൈകാതെ പറയാമെന്നും നടി കൂട്ടിച്ചേര്‍ത്തു.

അമല പോള്‍ രണ്ടാമതും വിവാഹിതയായേക്കും എന്നുള്ള സാധ്യതകളൊക്കെ നടി നിഷേധിച്ചു

അമല പോള്‍ രണ്ടാമതും വിവാഹിതയായേക്കും എന്നുള്ള സാധ്യതകളൊക്കെ നടി നിഷേധിച്ചെങ്കിലും നടിയുടെ വിവാഹം ഉടനെ ഉണ്ടായേക്കുമെന്നുള്ള അഭ്യൂഹം വീണ്ടും ഉയര്‍ന്ന് വന്നു. മുന്‍പ് തന്റെ പേരില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്ക് മറുപടിയുമായി നടി രംഗത്ത് വന്നിരുന്നു. എന്നാല്‍ വീണ്ടും ഇതേ കാര്യം ചര്‍ച്ചയായെങ്കിലും ഔദ്യോഗികമായി യാതൊരു പ്രസ്താവനയും ഇതുവരെ ഉണ്ടായിട്ടില്ല.

 നടി ഉടനെ വിവാഹം കഴിച്ചേക്കും എന്നുള്ള പ്രതികരണങ്ങളാണ് വന്നത്

നടി ഉടനെ വിവാഹം കഴിച്ചേക്കും എന്നുള്ള പ്രതികരണങ്ങളാണ് ഉള്ളതെങ്കിലും വരന്‍ ആരാണെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. മുന്‍പ് മുംബൈ സ്വദേശിയും ഗായകനുമായ ഭവ്‌നിന്ദറുമായിട്ടുള്ള അമലയുടെ വിവാഹം കഴിഞ്ഞെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസ് പ്രചരിച്ചതോടെയാണ് വിവാഹക്കാര്യം വലിയ ചര്‍ച്ചയായത്. എന്നാല്‍ അതിലൊരു സത്യവുമില്ലെന്ന് അറിയിച്ച് നടി രംഗത്ത് വരികയായിരുന്നു.

Recommended Video

സ്വന്തമായി ഒന്നുമില്ലെന്ന് തോന്നിയ നിമിഷത്തെ കുറിച്ച് അമല പോള്‍ | FilmiBeat Malayalam
സിനിമാ നടിയായത് കൊണ്ട് തന്നെ അമലയുടെ ജീവിതത്തിലെ നിസാര കാര്യങ്ങള്‍ പോലും വാര്‍ത്തകളില്‍ നിറയാറുണ്ട്

സിനിമാ നടിയായത് കൊണ്ട് തന്നെ അമലയുടെ ജീവിതത്തിലെ നിസാര കാര്യങ്ങള്‍ പോലും വാര്‍ത്തകളില്‍ നിറയാറുണ്ട്. മാത്രമല്ല സംവിധായകനുമായിട്ടുള്ള വിവാഹം വേര്‍പിരിഞ്ഞതിന്റെ കാരണവും പാപ്പരാസികള്‍ അന്വേഷിച്ച് തുടങ്ങി.

അമലയുടെ ആദ്യ ഭര്‍ത്താവും സംവിധായകനുമായ എഎല്‍ വിജയ് രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തില്‍ താരത്തിനൊരു കുഞ്ഞ് ജനിക്കുകയും ചെയ്തു. ഇതോടൊണ് അമലയുടെ വിവാഹക്കാര്യം ചിലര്‍ വലിയ പ്രധാന്യമാക്കിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X