അമല പോളിനെ ഒഴിവാക്കി മണിരത്‌നം? ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ നിന്ന് താരം പുറത്തേക്കോ?
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമല പോള്‍. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി തിളങ്ങി നില്‍ക്കുകയാണ് താരം. സിനിമയ്ക്കപ്പുറത്തുള്ള കാര്യങ്ങളിലും സ്വന്തം നിലപാട് വ്യക്തമാക്കി താരമെത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പോണ്ടിച്ചേരിയിലേക്ക് താമസം മാറിയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നേരത്തെ താരമെത്തിയിരുന്നു. പുത്തന്‍ മേക്കോവറിലുള്ള ചിത്രങ്ങളും അമല പോള്‍ പങ്കുവെച്ചിരുന്നു. മണിരത്‌നത്തിന്റെ സ്വപ്‌നപദ്ധതിയായ പൊന്നിയിന്‍ സെല്‍വനില്‍ നിന്നും താരത്തെ പുറത്താക്കിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ഈ സംഭവം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
അമല പോളിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണങ്ങള്‍ പുറത്തുവന്നിട്ടില്ല. നേരത്തെ വിജയ് സേതുപതി ചിത്രത്തില്‍ നിന്നും താരത്തെ മാറ്റിയിരുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിലെ അടിസ്ഥാനമാക്കിയാണ് പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കുന്നത്. നേരത്തെ പലരും ഇത് സിനിമയാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് സാധ്യമായിരുന്നില്ല. തന്‍രെ സ്വപ്‌നപദ്ധതിയായാണ് മണിരത്‌നം ഈ സിനിമയെ വിശേഷിപ്പിച്ചത്. വിക്രമും ഐശ്വര്യ റായിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിനായി വന്‍താരനിരയാണ് അണിനിരക്കുന്നത്. അതിനിടയിലാണ് ആരാധകരെ നിരാശപ്പെടുത്തുന്ന സംഭവങ്ങളും പുറത്തുവന്നത്.

ജയംരവി, സമുദ്രക്കനി, അനുഷ്‌ക ഷെട്ടി, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്‍ത്ഥിപന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മലയാള താരങ്ങളും ചിത്രത്തിനായി അണിനിരക്കുന്നുണ്ടെന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഡിസംബര്‍ 16ന് തായ്‌ലന്‍ഡില്‍ വെച്ച് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. 100 ദിവസം നീണ്ടുനില്‍ക്കുന്ന ഒറ്റ ഷെഡ്യൂളില്‍ ചിത്രം പൂര്‍ത്തീകരിക്കാനുള്ള നീക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍.


Click it and Unblock the Notifications











